? Fallen Star ? 4 854

 

 

ഒന്ന് ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി. എന്റെ ദേഹത്തും ഡ്രസ്സിലും മുഴുവൻ ചോര കറയും അഴുക്കും ഒക്കെ ആണ്. നല്ല തണുപ്പ് ഉള്ള വെള്ളത്തിൽ കുളിച്ചപ്പോ നല്ല സുഖം. ഞാൻ കുളികഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു. അന്നേരം കണ്ട കാഴ്ച. എന്റെ ലുക്ക്‌ ആകെ മാറിയിരിക്കുന്നു. ഇത്തിരി ചബ്ബി ആയിരുന്ന എന്റെ കവിളും വയറും എല്ലാം ഒട്ടി, എന്റെ ബോഡിയുടെ സ്ട്രച്ചർ, നല്ലത് പോലെ വെർക്ക് ഔട്ട്‌ ചെയ്യുന്ന മോഡൽസിനെ പോലെ ആയി, എന്റെ സ്കിന്നിന് ഫെയർനെസും മിനുസവും വന്നു, എന്റെ ഹിറ്റും ഒരു പൊടിക്ക് കൂടി. മൊത്തത്തിൽ പറഞ്ഞാൽ എബോവ് ആവറേജ് ആയിരുന്ന എന്റെ ലുക്ക് ഇപ്പൊ gorgeous എന്ന് പറയാവുന്ന ലെവലിലേക്ക് ഉയർന്നിരിക്കുന്നു. അത് കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഞാൻ ഹാപ്പിയായി നല്ലൊരു ഡ്രസ്സ് എടുത്തിട്ട് സാധനങ്ങൾ വാങ്ങാൻ ഇറങ്ങി. ഷോപ്പിംഗ് ഡിസ്ട്രിക്റ്റിന്റെ അരികിൽ എത്തിയപ്പോൾ ആണ് അവിടെ ഒന്നും ഒറ്റ കുഞ്ഞില്ലന്ന് ഞാൻ ശ്രദ്ധിക്കുന്നത്. എല്ലാ കടകളും അടഞ്ഞു കിടക്കുന്നു. റോട്ടിൽ ഒന്നും ഒരു വണ്ടി പോലും ഇല്ല.

 

 

ലോക്ക്ടൗൺ ആയോ?? ഞാൻ മനസ്സിൽ ചോദിച്ചു, ഞാൻ ഗേറ്റിൽ ആയത് കൊണ്ട് ആവും അറിയാതെ ഇരുന്നത്. ആളുകൾ കയറാതെ ഇരിക്കാൻ ഉള്ള സൈൻ ബോർഡ് അവിടെ ഉണ്ടായിരുന്നു. ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന പേഴ്സും മറ്റും സ്പെഷ്യൽ സ്പെസിലേക്ക് മാറ്റിയിട്ട്, ബോർഡർ ലൈനിന്റെ അകത്തു കടന്നു.

 

 

 

” hey ഇതെങ്ങോട്ടാ ഈ കയറി പോവൂന്നേ?? സൈൻ ബോർഡ് കണ്ടില്ലേ?? ഗേറ്റ് ബ്രേക്ക് ചെയ്ത് മോൺസ്റ്റർസ് ഇറങ്ങി ഇരിക്കുവാ, civilians ന് അകത്തു കടക്കുവാൻ അനുവാദം ഇല്ല. ” പെട്ടന്നാണ് ഒരു ഒച്ച കേട്ടത് ഞാൻ തിരിഞ്ഞ് നോക്കി. ഒരു പട്ടാളക്കാരൻ ആണ്. ആളുകൾ കടക്കാതെ ഇരിക്കാൻ കാവലിൽ ഉള്ള ഓഫീസർ. അയാളുടെ കയ്യിൽ ഒരു  Assault rifle ഉണ്ട്. ഞാൻ അയാളെ ഒന്ന് നോക്കി, ഒരു ചെറുപ്പക്കാരൻ ആണ്. പുള്ളി എന്തോ പറയാൻ വന്നപ്പോഴാണ് ഒരു ശബ്ദം കേട്ടത്

 

 

” keh keh keh” ഞങ്ങൾ രണ്ടുപേരും അങ്ങോട്ട് നോക്കി. എന്റെ കുറച്ച് മുന്നിലായി ഒരു ഗോബ്ലിൻ മോൺസ്റ്റർ നിൽക്കുന്നു. ഒരു E ലെവൽ മോൺസ്റ്റർ. പണ്ട് ആയിരുന്നേൽ എന്നെ ഭയപ്പെടുത്താൻ ഇത് തന്നെ ധാരാളം ആയിരുന്നു. പക്ഷെ ഇപ്പൊ….

 

 

” ഞാൻ അതിന്റെ ശ്രദ്ധ തിരിക്കാം കുട്ടി വേഗം രെക്ഷപെട്ടോ ” ഞാൻ എന്തേലും ചെയ്യുന്നതിന് മുന്നേ ആ പട്ടാളക്കാരൻ അത് പറഞ്ഞിട്ട് എന്റെ മുന്നിൽ കേറി നിന്നു

 

 

” de de de” അയാൾ നിറയൊഴിച്ചു. പുള്ളി നല്ലത് പോലെ ഭയന്നിരുന്നു. അയാളുടെ കയ്യുകൾ വിറക്കുന്നുണ്ടായിരുന്നു. ആ വെടി ഉണ്ടകൾക്ക് ഈ മോൺസ്റ്റർനെ ഒന്നും ചെയ്യാൻ പറ്റില്ലന്ന് അയാൾക്ക് അറിയാം, എന്നിട്ടും അയാൾ അതിന് നേരെ നിറയൊഴിച്ചു. അതിന്റെ ശ്രദ്ധ എന്നിൽ നിന്ന് അയാളിലേക്ക് ആകർഷിക്കാൻ, സ്വന്തം ജീവൻ കൊടുത്തും എന്നെ രെക്ഷപെടുത്താൻ. ആ പട്ടാളക്കാരനെ കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. റെസ്‌പെക്ട് അർഹിക്കുന്ന ഒരു മനിഷ്യൻ. അപ്പോഴേക്കും ആ മോൺസ്റ്റർ അയാളുടെ അരികിൽ എത്തിയിരുന്നു. അത് തന്റെ കയ്യിൽ ഇരുന്ന വടി അയാളുടെ തല നോക്കി വീശി. ആ പട്ടാളക്കാരൻ കണ്ണുകൾ ഇറുക്കി അടച്ചു. ഞാൻ വേഗം അവർക്ക് ഇടയിൽ കയറി. അടി കിട്ടാതെ വന്നപ്പോ ആ പട്ടാളക്കാരൻ കണ്ണ് തുറന്ന് നോക്കി, ഇടതു കൈ കൊണ്ട് ആ വടിയുടെ അറ്റം തടഞ്ഞു വെച്ചിരിക്കുന്ന എന്നെ അയാൾ കണ്ടു. ഞാൻ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, നെർവസ് ആയിട്ട് ഉള്ള ഒരു ചിരി അയാളും ചിരിച്ചു. പിന്നെ ഞാൻ വലതു കൈ ചുരുട്ടി ആ ഗോബ്ലിന്റെ മുഖം നോക്കി ഇടിച്ചു. ഒരു തണ്ണി മത്തൻ പൊട്ടി ചിതറുന്ന പോലെ അതിന്റെ തല ചിതറി. മുഖം ആണെന്ന് തിരിച്ചറിയാൻ പറ്റുന്ന ഒരു part പോലും ആ ഗോബ്ലിന്റെ തലക്ക് മുകളിലോ നിലത്തോ ഉണ്ടായിരുന്നില്ല. എല്ലാം ചിന്നി ചിതറിപ്പോയി.

52 Comments

  1. ♥️♥️♥️♥️♥️♥️

  2. Pwoli❤️?❤️?

  3. നന്നായിട്ടുണ്ട് ❤️

Comments are closed.