? Fallen Star ? 4 854

 

 

പെട്ടനാണ് ഗേറ്റ് ന്റെ ഭിത്തിഒന്ന് കുലുങ്ങിയത്. വലിയ ശബ്ദത്തോടെ കല്ലുകൾ ഇളകി വീഴാൻ തുടങ്ങി.

 

 

[  ഓണർ എത്രയും ടഞ്ചന്റെ പുറത്ത് കടക്കുക, അൽപ സമയത്തിന് ഉള്ളിൽ ടഞ്ചൻ നശിക്കും ]

 

 

ലഗസിയുടെ മുന്നറിയിപ്പ് വന്നു. ബോസിനെ കൊന്നിട്ട് നേരം കുറെ ആയത് ഞാൻ അപ്പോഴാണ് ഓർത്തത്. സമനിങ്ങ് ക്യാൻസൽ ഞാൻ അത് പറഞ്ഞതും wolfs എല്ലാം മഞ്ഞ ലൈറ്റ് ആയി എന്റെ കയ്യിലെ സ്റ്റാർ സിംബലിന്റെ ഉള്ളിലേക്ക് കടന്ന് പോയി. അവിടെ ആണ് അവ റസ്റ്റ്‌ ചെയ്യുന്നത്. എന്റെ സ്പെഷ്യൽ സ്പെസിൽ. ഷാഡോ വന്നത് പോലെ തന്നെ എന്റെ നിഴലിൽ ലയിച്ചു. ഞാൻ വന്ന വഴിയേ തിരികെ ഓടാൻ തുടങ്ങി. പക്ഷെ എന്റെ സ്പീഡ് വളരെ കുറവ് ആണ്. എനിക്ക് കൃത്യ സമയത്ത് പുറത്ത് കടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. പെട്ടനാണ് എന്നാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്.

 

 

” snow ”

 

ഞാൻ വിളിച്ചതും പോയത് പോലെ തന്നെ മഞ്ഞ  ലൈറ്റ് ആയി അവൾ എന്റെ മുന്നിൽ വന്നു, ഞാൻ എന്തേലും പറയുന്നതിന് മുന്നേ തന്നെ അവൾ എന്റെ മുന്നിൽ കുനിഞ്ഞു നിന്ന് തന്നു. ഞാനും ഈ ബീസ്റ്റുകളുമായി ഒരു കണക്ഷൻ ഉണ്ട്, ഞാൻ പറയാതെ തന്നെ എന്റെ ചിന്തകൾ അവർക്ക് മനസിലാവും. ഞാൻ ഒട്ടും സമയം കളയാതെ അവളുടെ മേത്ത് കയറി. പിന്നെ അവളുടെ കഴുത്തിൽ ചുറ്റി പിടിച് ഇരുന്നു.

 

 

” go ഗേൾ ” ഞാൻ പറഞ്ഞതും വീഴുന്ന കല്ലുകൾക്ക് ഇടയിലൂടെ ശരം വിട്ടത് പോലെ അവൾ പാഞ്ഞു. നിമിഷനേരം കൊണ്ട് ഞങ്ങൾ ഗേറ്റ് ന്റെ പുറത്ത് കടന്നു. ഞങ്ങൾ പുറത്തു വന്നതും ആ ഗേറ്റ് ഇല്ലാതായി. ഞാൻ snow യുടെ ദേഹത്തു നിന്ന് ഇറങ്ങി എന്റെ കട്ടിലിലേക്ക് ഇരുന്നു. പിന്നെ അവളെ പ്രശംസിക്കും പോലെ അവളുടെ തലയിൽ തലോടി. അവൾക്ക് എന്റെ കൊച്ച് മുറിയിൽ ശരിക്കും നിക്കാൻ പറ്റുന്നുണ്ടായില്ല. ഞാൻ വേഗം തന്നെ സമൻ ക്യാൻസൽ ചെയ്ത് അവളെ തിരികെ വിട്ടു. പിന്നെ കട്ടിലിലേക്ക് മലന്നു കിടന്നു. അന്നേരം ആണ് ഞാൻ ക്ലോക്ക് ശ്രദ്ധിച്ചത് സമയം 3 ആവാൻ പോവുന്നു, ഞാൻ ഗേറ്റിൽ കയറിയത് ഏകദേശം 9 മണി ഒക്കെ ആയപ്പോൾ ആണ്, ഇവിടെ ആറുമണിക്കൂരെ ആയിട്ടുള്ളു, പക്ഷെ ഞാൻ ഗേറ്റ് ന്റെ ഉള്ളിൽ ഏകദേശം 12 മണിക്കൂറിൽ കൂടുതൽ ചെലവഴിച്ചു അപ്പൊ അവിടേം ഇവിടേം ഉള്ള ടൈമിൽ ഡിഫറെൻസ് ഉണ്ട്. ഞാൻ എഴുന്നേറ്റ് ഇരുന്നു. കണ്ണൻ വരാൻ ഇനിയും സമയം എടുക്കും. ഇന്ന് എനിക്ക് ഒരുപാട് സന്തോഷം ഉള്ള ദിവസം ആണല്ലോ ഞാൻ f റാങ്ക് ൽ നിന്ന് c റാങ്ക് ആയില്ലേ. അപ്പൊ ഇന്ന് കണ്ണന് ഇഷ്ട്ടമുള്ള ഫുഡ്‌ ഉണ്ടാക്കി കൊടുക്കണം. വരുമ്പോൾ അവനെ സന്തോഷിപ്പിക്കണം ഞാൻ തീരുമാനിച്ചു.

52 Comments

  1. ♥️♥️♥️♥️♥️♥️

  2. Pwoli❤️?❤️?

  3. നന്നായിട്ടുണ്ട് ❤️

Comments are closed.