? Fallen Star ? 4 854

 

ഇതാണ് പുതിയ രണ്ട് പേജുകളിൽ ഉണ്ടായിരുന്നത്. എന്റെ mana ബീസ്റ്റ് കളുടെ ഡീറ്റെയിൽസ്.

 

 

പെട്ടനാണ് ഞാൻ മറ്റൊരു പേജ് ശ്രദ്ധിച്ചത്, ലഗസിയുടെ മൂന്നാമത്തെ പേജ്, നേരത്തെ ഒരു നിഴലിന്റെ പടവും [ Guardian Spirit ], [ summon ] എന്നും മാത്രം എഴുതിയിരുന്ന ആ പേജ് ആകെ മാറിയിരിക്കുന്നു.

 

 

________________________________________

Guardian Spirit

   ———————

NAME : Shadow

   RACE : █ █ █ █

   TYPE : █ █ █ █

    RANK : █ █ █ █

    SKILL : █ █ █ █

   TITLE : █ █ █ █

In സീൽഡ് സ്റ്റേറ്റ്,

( സമൻ ചെയ്തു കഴിഞ്ഞ് ഷാഡോയുടെ ഒർജിനൽ പാവറിന്റെ 10ൽ ഒന്ന് മാത്രമേ യൂസ് ചെയ്യാൻ പറ്റൂ, ഓണർ ലെവൽ അപ്പ്‌ ആവും തോറും ഷാഡോയുടെ സീൽ വീക്ക് ആവാൻ തുടങ്ങും, വർക്ക്‌ ഹാർഡ് ഷാഡോ സീൽ സീൽ ബ്രേക്ക് ചെയ്താൽ,  ഓണരുടെ ശക്തി കുറവാണേൽ ഷാഡോയെ കണ്ട്രോൾ ചെയ്യാൻ പറ്റാതെ വരും )

____________________________

________________________________________

 

 

ഇത്രയും ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. പേര് ഒഴികെ ബാക്കി എല്ലാം എന്റെ ജോബ് പോലെ ഡാർക്ക്‌ ബോക്സ്‌ ആണ്.

 

 

ഗാർഡിയൻ സ്പിരിറ്റ്‌, ഞാൻ മനസ്സിൽ പറഞ്ഞു. അന്നേരം, എന്റെ ശരീരത്തിൽ നിന്ന് സ്റ്റാർ എനർജി കുറയുന്നത് ഞാൻ അറിഞ്ഞു. സ്റ്റാറ്റസിലെ 600 കുറഞ്ഞു കുറഞ്ഞു വന്ന് 100 ൽ നിന്നു. So അതായത് 500 mana അല്ലേൽ സ്റ്റാർ എനർജി യൂസ് ചെയ്താൽ മാത്രമേ എനിക്ക് ഗാർഡിയൻ സ്പിരിറ്റ്‌ നെ സമൻ ചെയ്യാൻ പറ്റൂ. വെറുതെ അല്ല നേരത്തെ എനിക്ക് അതിന് കഴിയാതെ പോയത്. അന്നേരം ആണ് എന്റെ നിഴൽ ഒന്ന് അനങ്ങിയത്. വെള്ളത്തിൽ എന്നപോലെ ഓളങ്ങൾ എന്റെ നിഴലിൽ വരാൻ തുടങ്ങി. ആ ഓളങ്ങളുടെ നടുക്ക് നിന്ന് ഒരു രൂപം പുറത്ത് വന്നു. ആ രൂപം കണ്ടു ഞാൻ ഞെട്ടി. ഞാൻ പോലും അറിയാതെ രണ്ട് സ്റ്റെപ് ഞാൻ പുറകിലേക്ക് നടന്നു.

 

 

‘ ഡേവിഡ് ‘ ഞാൻ മന്ത്രിച്ചു. അല്ല ഡേവിഡിന്റെ കറുത്ത ബോഡി, അതിന്റെ ശരീരഘടന മാത്രമേ അവന്റെ ഉള്ളൂ, ഇത് ആ നിഴൽ മോൺസ്റ്റർ ആണ്, അന്ന് ആ ക്രാക്ക് ഗേറ്റിൽ വെച്ച് കണ്ട അതേ മോൺസ്റ്റർ. പെട്ടന്ന് അത് തന്റെ ചോര പോലെ ചുവന്ന കണ്ണുകൾ തുറന്നു. അത് എന്നെ ഒന്ന് നോക്കി. അന്നേരം പേടി, ഒരു തരിപ്പ് ആയി എന്റെ നട്ടെല്ലിൽ കൂടി കടന്ന് പോയി. അത് പതിയെ എന്റെ അരികിലേക്ക് വന്നു. പിന്നെ എന്റെ മുന്നിൽ ഒരു മുട്ട് കുത്തി തല കുനിച്ചു നിന്നു. പണ്ടത്തെ രാജാക്കന്മാരുടെ മുന്നിൽ പടയാളികൾ ആക്ജ്ഞ കാത്ത് നിൽക്കില്ലേ അതേ പോലെ. ഈ സീൻ കണ്ട് അത്ര നേരം എന്റെ അരികിൽ നിന്നിരുന്ന snow യും അതേ പോലെ ഷാഡോയുടെ പുറകിൽ മുട്ട് കുത്തി തല താഴ്ത്തി നിന്നു, snow യുടെ പുറകിലായി ബാക്കി wolf കളും ഇതേ പോലെ നിന്നു. ആ കാഴ്ച്ച കണ്ടപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഭയം എവിടെയോ പോയി ഒളിച്ചു. ഇവ എല്ലാം എന്റെ പടയാളികൾ ആണ്, ഭാവിയിൽ ക്രാക്ക് ഗേറ്റ് കളിലെ മോൺസ്റ്റർസിനെ മുഴുവൻ കൊല്ലാൻ പോവുന്ന എന്റെ സൈന്യത്തിന്റെ ചെറിയ ഭാഗം. ഞാൻ ഒരു പക്ഷെ ഒരു വീക്ക് സ്റ്റാർവാക്കർ ആയിരിക്കും പക്ഷെ ഇപ്പൊ എനിക്ക് സപ്പോർട്ട്ന് എന്റെ അത്ര തന്നെ പവർഫുൾ ആയ snow ഉണ്ട്, ഒരു പാക്ക് wolf സ് ഉണ്ട്, അതിനേക്കാൾ ഉപരി ഷാഡോ ഉണ്ട്, അതൊക്ക ഓർത്തപ്പോൾ തന്നെ ഒരു രോമാഞ്ചം എന്നിലൂടെ കടന്ന് പോയി.

52 Comments

  1. ♥️♥️♥️♥️♥️♥️

  2. Pwoli❤️?❤️?

  3. നന്നായിട്ടുണ്ട് ❤️

Comments are closed.