? Fallen Star ? 4 854

 

 

ഇതാണോ എന്റെ summoning Beast?? ചത്ത ജീവികളുടെ ശരീരത്തിൽ നിന്ന് skelton മോൺസ്റ്റർ നെ ഉണ്ടാക്കാൻ പറ്റുക അപ്പൊ എന്റെ ജോബ് necromancy ആണോ?? മാത്രമല്ല ഈ wolf ന്റെ രൂപം അത് ഞാൻ നേരത്തെ കണ്ട ആ ഡ്രാഗണുമായി സാമ്യം ഇല്ലേ?? ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉദിച്ചു. അന്നേരം ആണ് എന്റെ summoning Beast ന് വീണ്ടും മാറ്റം വന്നത്.

 

 

ഒരു വെള്ളി വെളിച്ചം അതിൽ വീണ്ടും വീണു. അന്നേരം ആ wolf ന്റെ വയറിന്റെ ഭാഗത്തു നിന്ന് ആ കറുത്ത പോക പതിയെ വെള്ള ആകാൻ തുടങ്ങി. അത് പൂർണമായും ആ കറുത്ത പുകയെ വിഴുങ്ങി വെള്ളആയി തീർന്നു. പിന്നെ ആ വെളുത്ത പുക wolf ന്റെ skeleton ന്റെ അകത്തേക്ക് കയറി പോയി. അതോടെ ആ Skelton ന് പുറത്തു ചുവന്ന ഒരു ചെറിയ പാട വന്നു, അത് മാംസ പേശികൾ ആയി മാറി, പിന്നെ അതിവേഗം ഞരമ്പുകളും അന്തരാവയവങ്ങളും ത്വക്കും തൊലിയും ഒക്കെ വന്നു, അവസാനം നല്ല തൂവെള്ള രോമങ്ങളും വെച്ചു. അതേ നിമിഷനേരം കൊണ്ട് തൂവെള്ള രോമങ്ങൾ ഉള്ള ഒരു വലിയ ചെന്നായയായി ആ Skelton wolf മാറി.

 

 

പെട്ടന്ന് wolf king എന്റെ അരികിലേക്ക് ഓടി വന്നു, ഏറെ നേരം യജമാനെ കാണാതെ ഇരുന്ന് കണ്ട വളർത്തു നായയുടെ സന്തോഷത്തോടെ അത് എന്റെ മേത്ത് കയറി, എന്റെ മുഖം ഒക്കെ നക്കി തോർത്തി.

 

 

” ah ah, നിർത്ത് നിർത്ത് ” ഞാൻ അതിനെ ശാസിച്ചു, പിന്നെ അതിന്റെ മുഖത്തെ മിനുസമാർന്ന രോമങ്ങളിൽ കൂടി വിരൽ ഓടിച്ചു. അത് ഇഷ്ടമായിട്ട് എന്നോണം അത് കണ്ണുകൾ അടച്ച് മുഖം എന്റെ ദേഹത്ത് ഉരസി നിന്ന് തന്നു.

 

[ ഓണർ ആദ്യമായി ഒരു mana beast നെ സമൻ ചെയ്തിരിക്കുന്നു, അവൾക്ക് ഒരു പേര് കൊടുക്കുക ]

 

പെട്ടന്ന് ലഗസിയുടെ ശബ്ദം മുഴങ്ങി. അവളോ, അപ്പോ wolf king പെണ്ണ് ആയിരുന്നോ?? അപ്പൊ wolf Queen എന്നല്ലേ പേര് വരേണ്ടത്. Ah… ഞാൻ ഒരു കൊച്ച് പട്ടി കുട്ടിയെ പോലെ എന്റെ അരികിൽ ഇരിക്കുന്ന wolf king നെ ഒന്ന് നോക്കി. ഇവൾക്ക് പറ്റിയ പേര്…. ഞാൻ ഒരു നിമിഷം ഒന്ന് ആലോചിച്ചു, മഞ്ഞ് പോലെ വെളുത്ത രോമങ്ങൾ ഉള്ള ഇവൾക്ക് ഇടാൻ പറ്റിയ പേര് Snow…. Snow White. മുത്തശ്ശി കഥയിലെ സുന്ദരിയായ രാജകുമാരിയുടെ പേര്.

ഞാൻ അത് പറഞ്ഞതും snow യുടെ ദേഹത്ത് വീണ്ടും വെള്ളി വെളിച്ചം പടർന്നു. പിന്നെ അവൾ സന്തോഷത്തിൽ എന്നെ വീണ്ടും നക്കാൻ തുടങ്ങി. അവൾക് പേര് ഇഷ്ടമായി എന്ന് തോന്നുന്നു. ഞാൻ അവളുടെ രോമങ്ങളെ പതിയെ തലോടി വിട്ടു. പിന്നെ ഞാൻ, ക്രാക്ക് ഗേറ്റ് ലെ ഞാൻ കടന്നു വന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കി. അന്നേരം എന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു. ഞാൻ വേഗം അതിലെ തിരികെ നടന്നു. എന്റെ ഒപ്പം snow യും. ഞങ്ങൾ രണ്ടുപേരും എന്റെ ലക്ഷ്യസ്ഥാനത്ത് എത്തി.

52 Comments

  1. ♥️♥️♥️♥️♥️♥️

  2. Pwoli❤️?❤️?

  3. നന്നായിട്ടുണ്ട് ❤️

Comments are closed.