? ഭാര്യ കലിപ്പാണ് ?09 [Zinan] 444

ആഷികാ… നിങ്ങളോട് എത്രവട്ടം  എന്റെ ഉള്ളിൽ ഉള്ള സ്നേഹം പറഞ്ഞതാണ്…

നിങ്ങളെ കാലു പിടിക്കും പോലെ പറഞ്ഞതല്ലേ ഞാൻ….

നിങ്ങൾക്കുവേണ്ടി ഞാനെന്റെ വീട്ടുകാരോട് പോലും  എത്ര തവണ വാശിപിടിച്ച് ഭക്ഷണം പോലും കഴിക്കാതെ ഇരുന്നിട്ടുണ്ട്…. എന്ന് അറിയുമോ നിങ്ങൾക്ക്….

അത്രമാത്രം ഇഷ്ടമാണ് എനിക്ക് നിങ്ങളെ….. നിങ്ങളെ ഞാൻ ആരിക്കും വിട്ടുകൊടുക്കില്ല…. നിങ്ങൾ എന്റെതാണ് എന്റെ മാത്രം  ആഷികാ….

ഇത് കേട്ടു മുബീന…. ഒരു പ്രതിമയെ പോലെ നിശ്ചലമായി. നിൽക്കുന്നുണ്ട് .. കണ്ണിലൂടെ വെള്ളം ഒഴുകി പോകുന്നുണ്ട്…

മുബീനയുടെ ഈ അവസ്ഥ കണ്ടു… ഞാൻ ഒരു നിമിഷം പകച്ചുപോയി…. ഇനിയും… റിസയെ എന്നിൽ നിന്ന് അടർത്തി മാറ്റിയില്ലെങ്കിൽ…. വലിയ വില കൊടുക്കേണ്ടി വരും എന്നുള്ളതുകൊണ്ട്…

റിസയെ ഞാൻ കൂടുതൽ ശക്തിയിൽ… അവളെ പിടിച്ച് തള്ളി….

അവളൊരു ഞെട്ടലോടെ…. വീണ അടുത്തു നിന്ന് എഴുന്നേറ്റ് എന്റെ അരികിലേക്ക്… ഓടിവന്നു….

ഞാൻ റിസയോട് ആയി പറഞ്ഞു… റിസ അവിടെ നിൽക്ക്….. അവൾ അതൊന്നും കേൾക്കാതെ എന്റെ ശരീരത്തിൽ ഒട്ടിച്ചേരാൻ ആയി വരുക യാണ്…..

നിന്നോട് അവിടെ നിൽക്കാൻ ആണ് ഞാൻ പറഞ്ഞത്…. നിനക്ക് എത്ര പറഞ്ഞിട്ടും മനസ്സിലാവാത്തത് എന്താണ്….. നിന്നെ ഒരിക്കലും എനിക്ക് ഒരു ഭാര്യയുടെ സ്ഥാനത്ത് കാണാൻ പറ്റില്ല…… എത്രവട്ടം പറഞ്ഞു നിന്നോട്…

റിസ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു….. എനിക്ക് നിങ്ങൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല…. പ്ലീസ് ആഷികാ… എന്നെ ഒന്ന് മനസ്സിലാക്ക്….

ഇതൊക്കെ കേട്ടു മുബീന…. കണ്ണുകൾ തുടച്ചു ഞങ്ങളെ നോക്കുന്നു…..

റിസ…. നിനക്ക് എന്നെ  അത്രയ്ക്ക് ഇഷ്ടമാണോ …..

അതെ… ഈ ദുനിയാവിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളു നിങ്ങളാണ്…. എന്റെ ജീവൻ ആണ് നിങ്ങൾ …… നിങ്ങളെ എന്നിൽ നിന്ന്…. പറിച്ചു മാറ്റാൻ പറയല്ലേ…. അത് എനിക്ക് താങ്ങുവാൻ പറ്റില്ല….

ഞാൻ എന്താണ് പറയുക എന്നുള്ള ആദിയിൽ മുബീന കണ്ണുമിഴിച്ചു എന്നെ നോക്കുന്നുണ്ട്…..

ഞാൻ റിസ പറഞ്ഞത് മൊത്തം കേട്ട്… മുബീനയെ ഒന്ന് ഇടംകണ്ണിട്ട്  നോക്കിയിട്ട് റിസയോട് ആയി പറഞ്ഞു  …….

റിസ…. ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം…..

ഹ്മ്മ്…. (റിസ )

എന്റെ കല്യാണം കഴിഞ്ഞതാണ്….. ഞാനും  മുബീനയും തമ്മിൽ എല്ലാം കൊണ്ടും ഒന്നായി തീർന്നു കഴിഞ്ഞു….. അതുപോലെ ഞാൻ മഹർ ചാർത്തിയ പെണ്ണാണ് മുബീന….. അവളാണ് എന്റെ പതി  …..നീ…എന്റെ നല്ലൊരു സുഹൃത്ത് ആണ്….. അതിൽ ഒരു മാറ്റവും വരില്ല…..

റിസ… കണ്ണുകൾ തുടച്ചു കൊണ്ടു….ആഷികാ….. എന്നെയും നിങ്ങളുടെ കൂടെ നിർത്തുമോ….. ജീവിതകാലം മുഴുവൻ  മുബീനയെ നോക്കും പോലെ…. എന്നെയും നോക്കുമോ…….

നിന്നെയും…. ഞാൻ എന്റെ ഒരു നല്ല സുഹൃത്തായി കൂടെ നിർത്തും….. മുബീന യെ നോക്കും പോലെ നിന്നെയും നോക്കാം. ഒരു സഹോദരി യെ നോക്കും പോലെ…….

ഇതൊക്കെ കേട്ടു മുബീന കണ്ണ് തുടക്കുന്നു ഉണ്ട്…..

മുബീന യെ നോക്കും പോലെ എന്നെയും നോക്കുമോ എന്ന്  മാത്രം പറഞ്ഞാൽ മതി (risa)

ഇല്ല….. അവൾ എന്റെ ഭാര്യയാണ് ഞാൻ മഹർ അണിയിച്ച പെണ്ണാണ് …. നീ എന്റെ സുഹൃത്ത് ആണ്…. അതുരണ്ടും വ്യത്യാസം ഉണ്ട്……

എന്നാൽ എന്റെ കഴുത്തിലും മഹർ അണിയിച്ചോ…. ഞാനും നിങ്ങളുടെ ഭാര്യ ആയി… നിങ്ങളോട് ഒപ്പരം ജീവിക്കാം……

ഇത് കേട്ട് എന്റെ സകല നിയന്ത്രണവും വിട്ടു…. ഞാൻ  റിസയുടെ മുഖത്ത് കൈ വീശിയപ്പോൾ… എന്റെ കയ്യിൽ മുബീന പിടുത്തം ഇട്ടു……

ഞാൻ അവളെ കത്തുന്ന ദേഷ്യത്തിൽ നോക്കി…. കൈ മാറ്റാൻ ആയി പറഞ്ഞു….

റിസ… രണ്ടു കണ്ണുകൾ ഇറുക്കി അടച്ചു… അടി കൊള്ളാൻ ആയി തയ്യാറെടുത്തു നിൽക്കുകയാണ്…….

മുബീന… എന്നെ നോക്കിക്കൊണ്ട്… പറഞ്ഞു…. ഞാൻ സംസാരിക്കാം….

ഞാൻ ഒന്നും പറയാതെ… തിരിഞ്ഞു ബെഡിലേക്ക്  പോയിരുന്നു…..

മുബീന റിസയുടെ അരികിൽ പോയി… അവളെ ചേർത്തുപിടിച്ചു…..റിസ യോട് ആയി  പറഞ്ഞു…..

റിസ… നിന്റെ ഉള്ളിലെ സ്നേഹം എനിക്കും മനസ്സിലാവും…. നീ ….നല്ലൊരു പെൺകുട്ടിയാണ്…. ഇത്രയും കാലം  ഒരാളെ ഭ്രാന്തന്മായി സ്നേഹിക്കാൻ കഴിയുമോ…

റിസ പ്രതീക്ഷയോടെ മുബീനയെ നോക്കിനിന്നു…..

നമ്മൾ സ്നേഹിക്കുന്നത് തിരിച്ചു കിട്ടണം എന്നില്ല….. എന്റെ കാര്യം തന്നെ പറയാം…. ഞാൻ അണിഞ്ഞൊരുങ്ങി  എന്റെ കല്യാണത്തിന് നിന്നപ്പോൾ…. എന്നെ കെട്ടാൻ വന്നവനു… എന്നെ വേണ്ട…. അയാൾ സ്നേഹിച്ച പെൺകുട്ടിയെ മതി എന്നു പറഞ്ഞു….. എന്റെ ഉപ്പയും… മുമ്പിനും ഒക്കെ എനിക്കുവേണ്ടി എന്തോരം ടെൻഷൻ അടിച്ചു എന്ന് അറിയുമോ….പക്ഷെ പടച്ചവൻ എനിക്ക് വിധിച്ചത് ആഷിക്കിനെ ആണ്….. അതുപോലെ നിന്റെ ജീവിതത്തിലും നിനക്കൊരു ഇണയെ പടച്ചവൻ സൃഷ്ടിച്ചിട്ട് ഉണ്ടാവും…. നമ്മൾ സ്നേഹിക്കുന്നവർ… തിരിച്ചും നമ്മളെ  സ്നേഹിക്കണം എന്നില്ലല്ലോ….. നിന്നെ സ്നേഹിക്കുന്ന  നല്ലൊരു ഭർത്താവിനെ നിനക്ക് പടച്ചവൻ തരും ……