???? ℙ?????4️⃣ {??? ? ?????} 3023

വായിക്കുട്ടോ…..

???? ℙ?????4️⃣

Author : ??? ? ????? Previous Part

 

Point

അരുന്ധതി പതിയെ നടന്നു ശ്രീകുമാറിന്റെ അരികിൽ എത്തി. അവൾ അവനെ നോക്കി വശ്യമായി ഒന്ന് പുഞ്ചിരിച്ചു….

അരുന്ധതി യുടെ കണ്ണുകളിലെ കുസൃതിയിൽ നിന്നും ആയാസപ്പെട്ടു ദൃഷ്ടി പിൻവലിച്ച ശ്രീകുമാറിന്റെ നോട്ടം അവളുടെ നെറ്റിയിലെ സിന്ദൂരത്തിലും കഴുത്തിലെ താലിയിലും പതിച്ചു….…

ശ്രീകുമാറിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു… ഒപ്പം അപമാനഭാരവും…..

അരുന്ധതി അപ്പോഴും ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ട്….…

“ടീ……..” ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ശ്രീകുമാർ അലറി…

“എന്താടാ………” അരുന്ധതി യുടെ മുഖവും പൊടുന്നനെ ചുകന്നു…. അവളുടെ ശബ്ദത്തിലെ ഉറപ്പിൽ ഒരു നിമിഷം ശ്രീകുമാർ പോലും സ്തംഭിച്ചു പോയി….

വിട്ടു കൊടുക്കാൻ ശ്രീകുമാറും ഒരുക്കം അല്ലായിരുന്നു…

“വിളിച്ചു വരുത്തി അപമാനിക്കുന്നോടി…. നിന്നെ ഇപ്പൊ ഇവിടെ നിന്നു തൂക്കി എടുത്ത് കൊണ്ട് പോകാൻ എനിക്ക് അറിയാം… ഒരുത്തനും വരില്ല ചോദിക്കാൻ…. ഈ നിൽക്കുന്ന നിന്റെ ആങ്ങള പോലും….. ”

അരുൺ തല കുനിച്ചു നിന്നു….

“പണത്തിനും തൻ കാര്യത്തിനും വേണ്ടി സ്വന്തം പെങ്ങളുടെ ജീവിതം കുട്ടിചോറാക്കിയ ഈ നാറിയ ആങ്ങള ഒരു സഹായത്തിന് കൂടെ നിൽക്കും എന്ന് വിശ്വസിക്കാൻ മാത്രം മണ്ടി അല്ല ഞാൻ… ” അരുന്ധതി അരുണിനെ കടുപ്പിച്ചു ഒരു നോട്ടം നോക്കി….

“പിന്നെ ആര്….. ഒരിക്കൽ ആരാന്റെ വാക്കു കേട്ട് നീ നട തള്ളിയവൻ തിരികെ വരുമെന്നോ…..?”

“എന്റെ ധൈര്യം എന്റെ പ്രണയം ആണ്… കഴുത്തിൽ കെട്ടിയ താലി അല്ല ഒരു പെണ്ണിന്റെ ധൈര്യം.. ആ താലി കെട്ടിയ കരങ്ങളുടെ ദൃഡതയാണ്….”

ശ്രീകുമാറിന്റെ മുഖത്ത് പുച്ഛം…

“എന്നിട് എന്തിയെടി…. നിന്റെ കഴുത്തിൽ ഒരിക്കൽ താലി കെട്ടിയവൻ രണ്ട് ദിവസം മുൻപ് മറ്റൊരു കല്യാണം കഴിച്ചത് ഞങ്ങളൊക്കെ അറിഞ്ഞെടി… അവൻ ഇനി വരില്ല….
ഇനി ഏതവനാ വരാൻ പോണത്…. അല്ല…. ഇനി ഞങ്ങളൊന്നും അറിയാതെ നിന്നെ വല്ല ഗന്ധർവ്വൻമാരും ഗാന്ധർവ്വ വിവാഹം കഴിച്ചോ….. ആരാ ആ ഗന്ധർവ്വൻ….. ഒന്ന് കണ്ടിറ്റ് തന്നെ കാര്യം…”

അരുന്ധതി ശ്രീകുമാറിനെ നോക്കി ഒരു പുച്ഛ ചിരി ചിരിച്ചു….. മറുപാഹി ഒന്നും പറയാതെ നേരെ നടന്നു ഹാളിൽ ഉള്ള റിക്ലെയിനർ സോഫ ചെയറിൽ ഇരുന്നു… കൈ എത്തിച്ചു മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു.

ചെയറിനു സൈഡിലുള്ള ലിവർ പ്രെസ്സ് ചെയ്തതും സോഫയുടെ ബാക്ക് സപ്പോർട്ട് കുറച്ചധികം താഴ്ന്നു… കാലിനടിയിലുള്ള ഭാഗം ഉയർന്നു….

അരുന്ധതി മ്യൂസിക്കിൽ ലയിച്ചു സോഫയിൽ അമർന്നു….

ശ്രീകുമാറിനു നിന്ന നിൽപ്പിൽ ഉരുകി ഒലിക്കുന്ന പോലെ തോന്നി… അരുന്ധതി യുടെ അവഗണയും പുച്ഛവും അത്രയ്ക്കുണ്ടായിരുന്നു….

“ഡീ…….” ശ്രീകുമാർ അലറി….

“ശ്……” അരുന്ധതി ചുണ്ടിന് മേൽ വിരൽ വെച്ചു നിശബ്ദമായിരിക്കാൻ താകീത് നൽകി….

“നിനക്കുള്ള ഉത്തരം… ഇപ്പൊ വരും… നേരിട്ട് കൈ പറ്റുന്നതായിരിക്കും നല്ലത്…..”

പറഞ്ഞു തീരുന്നതിനു മുൻപ് വീടിന്റെ മുറ്റത്തു മൂന്ന് മേഴ്‌സിഡസ് ബെൻസ് വന്നു നിന്നു…

അതിൽ മുൻപിലുള്ള AMG GT 2 സീറ്റർ കൂപ്പയിൽ നിന്നും പുറത്തിറങ്ങിയ ആളെ കണ്ട് അരുണും ശ്രീകുമാറും ഒരുപോലെ ഞെട്ടി…

“ഹരി…..”

ശ്രീകുമാറിന്റെ കണ്ണുകളിൽ ഞെട്ടൽ മാറി ദേഷ്യം ചുവന്നു തുടങ്ങി….

ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയോടെ ഹരി വീടിനു അകത്തേക്ക് കയറി…

അരുന്ധതി ഓടി ചെന്നു ഹരിയെ കെട്ടി പിടിച്ചു….

“നേരത്തെ വന്നൂടെ ദുഷ്ടാ… ഞാൻ എത്ര നേരായി കാത്തു നിൽക്കുന്നു… “അരുന്ധതി ഹരിയുടെ വയറിൽ ഇടിച്ചു.

“ഔച്……എന്താടി പെണ്ണെ…..”

“കുന്തം….”

“ആഹാ…. കലിപ്പ് ആണോ പെണ്ണെ….”

“ഏയ്യ്… ഇവിടെ ഇപ്പൊ കോമഡി പടം ആണ് ഓടുന്നെ…..”

“എങ്കിൽ ആദ്യം ആ പടത്തിനു കർട്ടൻ ഇടാം… നീ വാ… ബാക്കി ശേഷം….”

“വോക്കെ….”

ഹരി അരുന്ധതി യെ ചേർത്തു പിടിച്ച് ശ്രീകുമാറിന്റെ മുന്നിലേക്ക് ചെന്നു…

“നീ എഴുതിയ തിരക്കഥയിൽ ഇങ്ങനെയൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അല്ലെ..”

കത്തുന്ന കണ്ണുകളോടെ ശ്രീകുമാർ രണ്ട് പേരെയും നോക്കി….

“നീ എന്തു കരുതി, തന്തക്ക് പിറക്കാത്ത ഈ നാ%#&₹ മോനെ കൂട്ടു പിടിച്ചു വലിച്ചാൽ ഞങ്ങളെ കീറി മാറ്റാം എന്നോ….”

“ടീ…..” ശ്രീകുമാർ അരുന്ധതി യുടെ കഴുത്തിനെ നേരെ കൈ നീട്ടി….

“പഠേ…..” ഹരിയുടെ കൈ ഉയർന്നു താഴ്ന്നു… ഇടയിൽ കയറിയ അരുണിനും കിട്ടി കനത്തിൽ….…..
കിട്ടിയ അടിയിൽ രണ്ട് പേരും വേച്ചു പോയി. അരുൺ പുറകിലോട്ട് മറിഞ്ഞു വീണു….

“അപ്പൊ നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയെ…. ആ…… അങ്ങനെ നിങ്ങള് വിചാരിച്ചാൽ കീറി എറിയാൻ മാത്രം ഞങ്ങൾ രണ്ടല്ല ഒന്നാ……. ഒരു മനസ്സാ…..”

“ടാ…. നിങ്ങൾ ഇതിനു അനുഭവിക്കും…. ഈ ശ്രീകുമാർ ഒരു കാര്യം ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയിരിക്കും.. അല്ലെങ്കിൽ അത് നശിപ്പിച്ചിരിക്കും…..”

നിന്ന നിൽപ്പിൽ വലതു കാൽ ഉയർത്തി ഒരു ഫ്രന്റ് കിക്ക്‌ ആയിരുന്നു ഹരിയുടെ മറുപടി….ചോര ഒലിക്കുന്ന മൂക്കുമായി ശ്രീകുമാർ താഴേക്ക് വീണു….

വീണ ഇടത്തു നിന്നു ശ്രീകുമാറിനെ കോളറിൽ പിടിച്ചു പൊക്കി ഹരി മുഖമടച്ചു ഒന്ന് കൂടി കൊടുത്തു..

“നീ എന്നോടും ഇവളോട് ചെയ്തതൊക്കെ ഞാൻ ഇത് കൊണ്ട് തീർക്കുവാ….. നിന്നോട് കളിച്ചു നില്ക്കാൻ സമയം ഇല്ലാ അതാ….ഇത് കൊണ്ട് നിർത്തിയാൽ നിനക്കു നല്ലതു…. അല്ലേൽ ചോര ഇനിയും ഒഴുകും.. കേട്ടോടാ പൊ *₹*₹ മോനെ….”
ഹരി കൈ വിട്ടതും ശ്രീകുമാർ താഴേക്ക് പതിച്ചു…

ഹരി ശ്രീകുമാറിന്റെ കൂടെ വന്നവർക്ക് നേരെ തിരിഞ്ഞു.

“വിളിച്ചു വരുത്തി ഇങ്ങനെയൊരു രംഗം ഉണ്ടാക്കിയതിനു അമ്മാവനും ബാക്കി ഉള്ളവരും ഞങ്ങളോടെ ക്ഷമിക്കണം… മനപ്പൂർവം അല്ല….. ചെയ്യിച്ചതാണ്….

ഞങ്ങളെ തമ്മിൽ തെറ്റിക്കാൻ ഇവൻ ഒന്ന് കളിച്ചു നോക്കിയതാ…. അതേ കളി ഞങ്ങൾ ഒന്ന് തിരിച്ചു കളിച്ചെന്നു മാത്രം….

ഇവൾ എന്റെ പാതിയാണ്… ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്… ഇവളെ അങ്ങനെ എന്തിന്റെ പേരിലായാലും വിട്ടു കളയാൻ ഞാൻ ഒരുക്കമല്ല….”

കാര്യത്തിന്റെ കിടപ്പു വശം മനസ്സിലായപ്പോൾ ശ്രീകുമാറിന്റെ കൂടെ വന്നവർ അവനെ താങ്ങി എടുത്ത് അവിടെ നിന്നും ഇറങ്ങി…..

അരുൺ അപ്പോഴും കിടന്ന കിടപ്പിൽ തന്നെ ആയിരുന്നു… അവൻ നന്നായി ഭയന്നിട്ടുണ്ട്….

ഹരി അരുണിന് നേരെ കൈ നീട്ടി…

“അളിയോ.. വാ….. കുടുംബക്കാര് തമ്മിലുള്ളത് നാട്ടുകാര് കാണണ്ടല്ലോ എന്ന് വെച്ചിട്ട നേരത്തെ ചുമ്മാ ഒന്ന് തഴുകി വിട്ടേ.. കുറെ നാളത്തെ കണക്ക് ഉണ്ട് ബാക്കി…”

ഹരി ശ്രീകുമാറിനെ സ്നേഹിച്ചത് കണ്ട പേടിയിൽ ആയിരുന്നു അരുൺ….

“ഞാൻ.. ഞാനൊന്നും ചെയ്തില്ല….”

“അങ്ങനെ ഒന്നും ചെയ്യാതിരിക്കാൻ ആണേൽ പിന്നെന്തിനാ ഇവൾക്കൊരു ചേട്ടൻ…. വെറും വേസ്റ്റ് ആയാൽ പിന്നെ എടുത്ത് കളയുക അല്ലെ നല്ലേ.. ”

“ഹരി.. ഞാൻ… പ്ലീസ്…..”

“എന്തോ… കേട്ടില്ല….”

“ഞാൻ.. ഞാനിനി ഒന്നിനും ഇല്ലാ.. ഞാൻ എങ്ങോട്ടേലും പൊക്കോളാം… ഇതൊക്കെ നിങ്ങളുടെയാ.. ഈ വീടും ഷോപ്പും എല്ലാം… ഞാൻ വേറെ എവിടെക്കെങ്കിലും പൊക്കോളാം..”

അരുണിന്റെ മുഖം വീണ്ടും പുകഞ്ഞു… ഇപ്പ്രാവശ്യം കലി തുള്ളി നിന്നത് അരുന്ധതിയാണ്….

“ഉളുപ്പുണ്ടോടാ നാറി.. ഈ പെണ്ണിനേയും പൊടി കുഞ്ഞിനേയും കൊണ്ട് കണ്ട നാട്ടിൽ പോയി തെണ്ടാൻ… ഇവിടുന്നു ഇറങ്ങിയാൽ എങ്ങനെ ജീവിക്കും എന്ന് നീ ഓർത്തിട്ടുണ്ടോ… പണി എടുത്ത് ജീവിച്ചു ശീലം ഉണ്ടോ നിനക്കു… എന്തെങ്കിലും ഒരു കൈ തൊഴിലെങ്കിലും അറിയോ…. ആകെ അറിയുന്നത്… എന്നെ കൊണ്ട് പറയിപ്പിക്കണ്ട…..”

അരുൺ തല താഴ്ത്തി നിന്നു….
ദേവികയുടെ അവസ്ഥയും മറിച്ചല്ല…. അവളുടെ കണ്ണുകളിൽ സങ്കടവും ദേഷ്യവും പകപ്പും…..

ഹരി അരുണിന് നേരെ തിരിഞ്ഞു….

“ഞാൻ വന്നത് ഇവളെ കൊണ്ട് പോകാനാ.…. ഇവളെ മാത്രം… അല്ലാതെ എന്നെ പറ്റിച്ചു വാങ്ങിയ കാശു കൊണ്ട് ഉണ്ടാക്കിയ വീടും കടയും ഒഴിപ്പിക്കാൻ അല്ല…..

അരുൺ വല്ലാത്ത ഭാവത്തോടെ ഹരിയെ നോക്കി….

“ഞാൻ ഇവളെ കൊണ്ട് പോകുന്നതിൽ അളിയന് എതിർപ്പ് വല്ലതും ഉണ്ടോ????”

അരുൺ ഇല്ലെന്നു തലയാട്ടി….

“ഇതുവരെ നീ എന്നോടും ഇവളോടും കാണിച്ചത് ഞാൻ ഇന്നത്തോടെ വിട്ടു…. ഇനി എന്തെങ്കിലും ഒരു അനക്കം നിന്റെ ഭാഗത്തു നിന്നു ഉണ്ടായാൽ… അന്ന് തീരും നീ….”

“ഞാൻ… ഞാൻ ഒന്നിനും ഇല്ലാ….”

“ഗുഡ് ബോയ്….”

ഹരി അരുന്ധതി യെ ചേർത്തു പിടിച്ചു…

“പോകാം….”

“മ്മ്…..”

ഹരിയും അരുന്ധതി യും പുറത്തേക്ക് ഇറങ്ങി… ഒരു നിമിഷം നിന്നതിനു ശേഷം ഹരി പോക്കറ്റിൽ നിന്നും ഒരു കവർ എടുത്ത് അരുണിന് നേരെ നീട്ടി…

“നിന്നെ ഓർത്തല്ല… ഇവരെ ഓർത്തു… ശ്രീകുമാറിന് കൊടുക്കാനുള്ളത്ത് കൊടുത്തു തീർത്ത് തല ഊരിയാൽ നിനക്ക് കൊള്ളാം.…..
************************************************

മെറിഡിയൻ സ്‌കൈ ബ്ലൂ വാട്ടർ വില്ലാസ്, കൊച്ചി

ഹരിയുടെ നെഞ്ചിൽ തല ചേർത്തു കിടക്കുവാണ് അരുന്ധതി….

“അനു….”

“മ്മ്?”

“ടീ…..”

“മ്മ്…..”

“എന്തെങ്കിലും പറയെടി…..”

“മ്ച്ചും…”

“എന്ത് കുച്ചും…..”

“ഒന്ന് മിണ്ടാണ്ടിരിക്കോ…. എനിക്ക് ഈ നെഞ്ചിടിപ്പിന്റെ താളം കേട്ട് കിടക്കണം… എത്ര നാളായി ഇത് കേട്ടിട്ട്…”

“ഏഹ്ഹ്…. രണ്ടൂസം മുൻപ് രണ്ടാമത്തെ ഫസ്റ്റ് നൈറ്റും കഴിഞ്ഞ് ഒരു രാത്രി മുഴുവൻ ഇത് പോലെ കിടന്നത് ആരാ… നിന്റെ പ്രേതോ????

“അത് മിനിഞ്ഞാന്നിന്റെ തലേന്ന് അല്ലെ അല്ലെ…. രണ്ടു മൂന്ന് ദിവസം ആയില്ലേ..”

“ഓഹോ…..”

“മ്മ്…. ഇനി മിണ്ടല്ലേ പ്ലീസ്….”

“ഇല്ലാ…… മിണ്ടുലാ …..”

ഹരി അരുന്ധതി യുടെ തലയിൽ പതിയെ തലോടി കൊണ്ടിരുന്നു….

“അനു…..”

“മ്മ്????”

“നാളെ നമ്മക്ക് വീട്ടിലേക്ക് പോണം… അച്ഛൻ വിളിച്ചിരുന്നു.. ”

“പോണം…. എന്നോട് ദേഷ്യം ഒന്നും ഉണ്ടാവൂലായിരിക്കും അല്ലെ….”

“ഏയ്യ്… അച്ചനും അമ്മയ്ക്കും ഇപ്പൊ എല്ലാം അറിയാലോ… അവർക്ക് നിന്നെ ഇപ്പൊ വല്യ കാര്യം ആണ്… നിന്നേം കൂട്ടിയിട്ടേ വരാവൂ എന്ന ഓർഡർ….”
************************************************
അരുൺ റെസിഡൻസ്

മുറ്റത്തു കൂടെ തലങ്ങും വിലങ്ങും ഉലാത്തുവാണ് അരുൺ… കയ്യിലപ്പോഴും ഹരി കൊടുത്ത കവർ ഉണ്ട്…

കുഞ്ഞിനെ ഉറക്കി കിടത്തി പുറത്തേക്ക് വന്ന ദേവിക കാണുന്നത് എന്തോ ആലോചനയിൽ നടക്കുന്ന അരുണിനെയാണ്…..

“കിടക്കുന്നില്ലേ…???”

“മ്മ്.. ഒറക്കം വരുന്നില്ല….”

“ഓരോന്ന് ചെയ്തു കൂട്ടുമ്പോൾ ആലോചിക്കണമായിരുന്നു….”

തിരിച്ചു ഒരു തെറി പ്രതീക്ഷിച്ച ദേവികയെ ഞെട്ടിച്ചു കൊണ്ട് അരുൺ അവൾ പറഞ്ഞത് സമ്മതിച്ചു കൊടുക്കുകയായിരുന്നു….

“തെറ്റാണോ ശെരിയാണോ എന്ന് എനിക്ക് അറിയില്ല… എന്തൊക്കെയോ ചെയ്തു കൂട്ടി…. ഇപ്പോൾ…..”

അരുൺ കയ്യിലിരുന്ന കവറിലേക്ക് നോക്കി…

“തെറ്റ് ചെയ്താൽ തിരുത്താൻ ഒരവസരം കിട്ടും… ഒരെണ്ണം മാത്രം… അതു ഉപയോഗിച്ചാൽ നന്ന്….”

ദേവിക അത്രയും പറഞ്ഞു അകത്തേക്ക് പോയി….
************************************************
പിറ്റേന്ന്….

ഹരിയെയും അരുന്ധതി യെയും പ്രതീക്ഷിച്ചെന്ന പോലെ ഹരിയുടെ അമ്മ പൂമുഖത്തു തന്നെ നിൽപ്പുണ്ട്…

ഹരിയും അരുന്ധതി യും കാറിൽ നിന്നു ഇറങ്ങിയതും അമ്മ നിലവിളക്ക് കത്തിച്ചു രണ്ട് പേരെയും അകത്തേക്ക് സ്വീകരിച്ചു….

അരുന്ധതി അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി…

“ഒരുപാടു ബുദ്ധിമുട്ടി അല്ലെ…. മോൾക് ഞങ്ങളോട് ദേഷ്യം ഉണ്ടോ????”

അച്ഛൻ അരുന്ധതിയോട് ചോദിച്ചു…

“ഇല്ലച്ഛാ….. ഞാൻ അങ്ങനെ ഒന്നും കരുതിയിട്ടേ ഇല്ലാ….”

“എനിക്കറിയാം മോളെ.. അന്ന് എനിക്ക് അത്ര ചിന്തിക്കാൻ പറ്റിയില്ല…. മോള് ഞങ്ങളോടെ ക്ഷമിക്കു….”

“എന്താ അച്ഛാ ഇത്..…..”

അരുന്ധതി അച്ഛന്റെ കൈകളെ ചേർത്തു പിടിച്ചു…

അച്ഛന്റെയും അമ്മയുടെയും കണ്ണുകളിൽ നീർ പൊടിയുന്നുണ്ടായിരുന്നു….

“വാ മക്കളെ….വന്ന കാലിൽ തന്നെ നിൽക്കാതെ അകത്തേക്ക് കയറു..…. ” അമ്മ ഹരിയെയും അരുന്ധതി യെയും നോക്കി പറഞ്ഞു…

അരുന്ധതി അമ്മയുടെ കൈ പിടിച്ചു അകത്തേക്ക് കയറി…….

ഉച്ചയ്ക്ക് അമ്മ വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു… നാല് പേരും ഒന്നിച്ചു സദ്യ കഴിച്ചു, അന്ന് തറവാട്ടിൽ താമസിച്ചു പിറ്റേന്ന് ഹരി പോണ്ടിച്ചേരിക്ക് തിരിച്ചു….
************************************************
ഒരാഴ്ചത്തെ ലീവിനു ശേഷം അരുന്ധതി വീണ്ടും ഓഫീസിലേക്ക് പോയി തുടങ്ങി…. ഹരിയുടെ തറവാട്ടിൽ നിന്നും ഒരു മണിക്കൂർ യാത്ര ഉണ്ടെങ്കിലും അവിടെ നിന്നും പോയ മതി എന്ന അമ്മയുടെ സ്നേഹ ശാസനത്തിന് മുന്നിൽ അവൾ സമ്മതിച്ചു…. യാത്ര മെട്രോയിൽ ആക്കിയത് കൊണ്ട് വല്യ ബുദ്ധിമുട്ടില്ലായിരുന്നു…

വൈകിട്ട് കമ്പനിപ്പടിയിൽ മെട്രോ ഇറങ്ങി സ്റ്റേഷന് അടുത്ത് പാർക്ക് ചെയ്ത സ്കൂട്ടർ എടുത്ത് റോഡിലേക്കിറങ്ങി….

മെയിൻ റോഡ് കഴിഞ്ഞ് ഇട റോഡ് കയറി ഏകദേശം 1 കിലോമീറ്റർ പോയി കാണും പുറകിൽ നിന്നു വന്ന ജീപ്പ് അരുന്ധതി യെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയി.

തുടരും…..

42 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤❤❤❤

  3. സായന്ദന

    സായ് കഥ ഇഷ്ടപ്പെട്ടു പക്ഷെ ഹരിയും അനുവും തമ്മിൽ വീണ്ടും എങ്ങനെ ഒന്നിച്ചു എന്നുകൂടി പറയാമായിരുന്നു എന്ന് തോന്നി
    ആശംസകൾ

    1. അനു കോൺഫെറെൻസിന് ട്രിവാൻഡരം പോയ ദിവസം തന്നെ പോണ്ടിച്ചേരി വെച്ച് ഹരിയുടെ കല്യാണം കഴിഞ്ഞതിൽ ഡരൂഹത്ത ഇല്ലേ….

  4. Aa enik thoni ee bagam ingane varunu apo adutha naamathil sreekumar close engane kollana plan acid aano atho ??

    1. Acid okke oru vattam payattiyathu alle…. Vere nokkam…. Clishe vallathum mathi ivanokke.

  5. നല്ലൊരു ഹാപ്പി ഹെന്റിങ് പ്രദീക്ഷിക്കുന്നു❤❤❤

  6. അറക്കളം പീലിച്ചായൻ

    ചങ്കില് കുത്തിട്ടിൻഡ്

  7. Thanks
    Adutha partu full

    1. Adutha partil theerum ta

  8. പൊളിച്ചു… മുത്തേ….
    ❤️❤️❤️❤️❤️❤️

  9. ഈ part തീരെ കുറവാണെന്ന് ഒരു തോന്നല്‍…. മുന്‍പുള്ള ഭാഗങ്ങളുടെ ഒപ്പം vaayikkan ഉള്ളതു ഇല്ലായിരുന്നു… എന്താണ്‌ ഇനി എന്ന് അറിയാനായി കാത്തിരിക്കുന്നു

    1. Noted??

  10. രാവിലെ മുതല്‍ കാത്തിരിക്കുന്നത് ആണ്‌..
    വായിച്ചിട്ട് വരാം…

  11. Bro,
    Twist adipoli.
    diwali Twist ayipoi.
    Kore chodhiyangal ?
    waiting for claimax.

    1. Tnku…

      ചോദ്യങ്ങൾ ചോദിച്ചോളൂ…

      നെക്സ്റ്റ് പാർട്ട് climax

  12. super bro

  13. വീണ്ടും twist… ???പൊളിച്ചു…. എന്നാലും അവസാനം ശ്രീകുമാർ പ്രതികാരം ചെയ്യാൻ ആണോ പ്ലാൻ…. ???

    1. ?????? ശ്രീകുമാർ വെറുതെ ഇരിക്കുലലോ

      1. ശ്രീകുമാറിന്റെ കാര്യം തീരുമാനം ആയി അല്ലെ…. ???

  14. Twist pwoli?
    പക്ഷേ എങ്ങനെ അതിലേക്ക് എത്തി എന്ന് പറഞ്ഞില്ല?
    വണ്ടി ഇടിച്ചത് ആരാ Sreekumar ആണോ ?

    1. Tnku…..

      അടുത്ത പാർട്ടിൽ ക്ലിയർ ആകും…. ഫൈനൽ part

  15. Nice broo
    ee part anyayya twist ayyi poyii
    uff???

  16. Superb part waiting nxt part

    1. Tnku… നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് ?

Comments are closed.