???? ℙ?????4️⃣ {??? ? ?????} 3024

ഹരി ശ്രീകുമാറിന്റെ കൂടെ വന്നവർക്ക് നേരെ തിരിഞ്ഞു.

“വിളിച്ചു വരുത്തി ഇങ്ങനെയൊരു രംഗം ഉണ്ടാക്കിയതിനു അമ്മാവനും ബാക്കി ഉള്ളവരും ഞങ്ങളോടെ ക്ഷമിക്കണം… മനപ്പൂർവം അല്ല….. ചെയ്യിച്ചതാണ്….

ഞങ്ങളെ തമ്മിൽ തെറ്റിക്കാൻ ഇവൻ ഒന്ന് കളിച്ചു നോക്കിയതാ…. അതേ കളി ഞങ്ങൾ ഒന്ന് തിരിച്ചു കളിച്ചെന്നു മാത്രം….

ഇവൾ എന്റെ പാതിയാണ്… ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്… ഇവളെ അങ്ങനെ എന്തിന്റെ പേരിലായാലും വിട്ടു കളയാൻ ഞാൻ ഒരുക്കമല്ല….”

കാര്യത്തിന്റെ കിടപ്പു വശം മനസ്സിലായപ്പോൾ ശ്രീകുമാറിന്റെ കൂടെ വന്നവർ അവനെ താങ്ങി എടുത്ത് അവിടെ നിന്നും ഇറങ്ങി…..

അരുൺ അപ്പോഴും കിടന്ന കിടപ്പിൽ തന്നെ ആയിരുന്നു… അവൻ നന്നായി ഭയന്നിട്ടുണ്ട്….

ഹരി അരുണിന് നേരെ കൈ നീട്ടി…

“അളിയോ.. വാ….. കുടുംബക്കാര് തമ്മിലുള്ളത് നാട്ടുകാര് കാണണ്ടല്ലോ എന്ന് വെച്ചിട്ട നേരത്തെ ചുമ്മാ ഒന്ന് തഴുകി വിട്ടേ.. കുറെ നാളത്തെ കണക്ക് ഉണ്ട് ബാക്കി…”

ഹരി ശ്രീകുമാറിനെ സ്നേഹിച്ചത് കണ്ട പേടിയിൽ ആയിരുന്നു അരുൺ….

“ഞാൻ.. ഞാനൊന്നും ചെയ്തില്ല….”

“അങ്ങനെ ഒന്നും ചെയ്യാതിരിക്കാൻ ആണേൽ പിന്നെന്തിനാ ഇവൾക്കൊരു ചേട്ടൻ…. വെറും വേസ്റ്റ് ആയാൽ പിന്നെ എടുത്ത് കളയുക അല്ലെ നല്ലേ.. ”

“ഹരി.. ഞാൻ… പ്ലീസ്…..”

“എന്തോ… കേട്ടില്ല….”

“ഞാൻ.. ഞാനിനി ഒന്നിനും ഇല്ലാ.. ഞാൻ എങ്ങോട്ടേലും പൊക്കോളാം… ഇതൊക്കെ നിങ്ങളുടെയാ.. ഈ വീടും ഷോപ്പും എല്ലാം… ഞാൻ വേറെ എവിടെക്കെങ്കിലും പൊക്കോളാം..”

അരുണിന്റെ മുഖം വീണ്ടും പുകഞ്ഞു… ഇപ്പ്രാവശ്യം കലി തുള്ളി നിന്നത് അരുന്ധതിയാണ്….

“ഉളുപ്പുണ്ടോടാ നാറി.. ഈ പെണ്ണിനേയും പൊടി കുഞ്ഞിനേയും കൊണ്ട് കണ്ട നാട്ടിൽ പോയി തെണ്ടാൻ… ഇവിടുന്നു ഇറങ്ങിയാൽ എങ്ങനെ ജീവിക്കും എന്ന് നീ ഓർത്തിട്ടുണ്ടോ… പണി എടുത്ത് ജീവിച്ചു ശീലം ഉണ്ടോ നിനക്കു… എന്തെങ്കിലും ഒരു കൈ തൊഴിലെങ്കിലും അറിയോ…. ആകെ അറിയുന്നത്… എന്നെ കൊണ്ട് പറയിപ്പിക്കണ്ട…..”

അരുൺ തല താഴ്ത്തി നിന്നു….
ദേവികയുടെ അവസ്ഥയും മറിച്ചല്ല…. അവളുടെ കണ്ണുകളിൽ സങ്കടവും ദേഷ്യവും പകപ്പും…..

ഹരി അരുണിന് നേരെ തിരിഞ്ഞു….

“ഞാൻ വന്നത് ഇവളെ കൊണ്ട് പോകാനാ.…. ഇവളെ മാത്രം… അല്ലാതെ എന്നെ പറ്റിച്ചു വാങ്ങിയ കാശു കൊണ്ട് ഉണ്ടാക്കിയ വീടും കടയും ഒഴിപ്പിക്കാൻ അല്ല…..

അരുൺ വല്ലാത്ത ഭാവത്തോടെ ഹരിയെ നോക്കി….

“ഞാൻ ഇവളെ കൊണ്ട് പോകുന്നതിൽ അളിയന് എതിർപ്പ് വല്ലതും ഉണ്ടോ????”

അരുൺ ഇല്ലെന്നു തലയാട്ടി….

“ഇതുവരെ നീ എന്നോടും ഇവളോടും കാണിച്ചത് ഞാൻ ഇന്നത്തോടെ വിട്ടു…. ഇനി എന്തെങ്കിലും ഒരു അനക്കം നിന്റെ ഭാഗത്തു നിന്നു ഉണ്ടായാൽ… അന്ന് തീരും നീ….”

42 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤❤❤❤

  3. സായന്ദന

    സായ് കഥ ഇഷ്ടപ്പെട്ടു പക്ഷെ ഹരിയും അനുവും തമ്മിൽ വീണ്ടും എങ്ങനെ ഒന്നിച്ചു എന്നുകൂടി പറയാമായിരുന്നു എന്ന് തോന്നി
    ആശംസകൾ

    1. അനു കോൺഫെറെൻസിന് ട്രിവാൻഡരം പോയ ദിവസം തന്നെ പോണ്ടിച്ചേരി വെച്ച് ഹരിയുടെ കല്യാണം കഴിഞ്ഞതിൽ ഡരൂഹത്ത ഇല്ലേ….

  4. Aa enik thoni ee bagam ingane varunu apo adutha naamathil sreekumar close engane kollana plan acid aano atho ??

    1. Acid okke oru vattam payattiyathu alle…. Vere nokkam…. Clishe vallathum mathi ivanokke.

  5. നല്ലൊരു ഹാപ്പി ഹെന്റിങ് പ്രദീക്ഷിക്കുന്നു❤❤❤

  6. അറക്കളം പീലിച്ചായൻ

    ചങ്കില് കുത്തിട്ടിൻഡ്

  7. Thanks
    Adutha partu full

    1. Adutha partil theerum ta

  8. പൊളിച്ചു… മുത്തേ….
    ❤️❤️❤️❤️❤️❤️

  9. ഈ part തീരെ കുറവാണെന്ന് ഒരു തോന്നല്‍…. മുന്‍പുള്ള ഭാഗങ്ങളുടെ ഒപ്പം vaayikkan ഉള്ളതു ഇല്ലായിരുന്നു… എന്താണ്‌ ഇനി എന്ന് അറിയാനായി കാത്തിരിക്കുന്നു

    1. Noted??

  10. രാവിലെ മുതല്‍ കാത്തിരിക്കുന്നത് ആണ്‌..
    വായിച്ചിട്ട് വരാം…

  11. Bro,
    Twist adipoli.
    diwali Twist ayipoi.
    Kore chodhiyangal ?
    waiting for claimax.

    1. Tnku…

      ചോദ്യങ്ങൾ ചോദിച്ചോളൂ…

      നെക്സ്റ്റ് പാർട്ട് climax

  12. super bro

  13. വീണ്ടും twist… ???പൊളിച്ചു…. എന്നാലും അവസാനം ശ്രീകുമാർ പ്രതികാരം ചെയ്യാൻ ആണോ പ്ലാൻ…. ???

    1. ?????? ശ്രീകുമാർ വെറുതെ ഇരിക്കുലലോ

      1. ശ്രീകുമാറിന്റെ കാര്യം തീരുമാനം ആയി അല്ലെ…. ???

  14. Twist pwoli?
    പക്ഷേ എങ്ങനെ അതിലേക്ക് എത്തി എന്ന് പറഞ്ഞില്ല?
    വണ്ടി ഇടിച്ചത് ആരാ Sreekumar ആണോ ?

    1. Tnku…..

      അടുത്ത പാർട്ടിൽ ക്ലിയർ ആകും…. ഫൈനൽ part

  15. Nice broo
    ee part anyayya twist ayyi poyii
    uff???

  16. Superb part waiting nxt part

    1. Tnku… നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് ?

Comments are closed.