?നീ വരുവോളം 2 ? [സേനാപതി] 162

അവൾ ഒരു ഞെട്ടലോടെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു….

-ആ ഏട്ടത്തി good morning….

-good morning മോളെ….

-ഇതെന്താ ഏട്ടത്തി കണ്ണെല്ലാം നിറഞ്ഞിരുന്നെല്ലോ?

-അത് ഒന്നുല്ല മോളെ പൊടിയോ മറ്റോ പോയത് ആയിരിക്കും…

-അതൊന്നും അല്ല ഏട്ടത്തി കരഞ്ഞോ എന്താ ഏട്ടൻ വഴക്ക് പറഞ്ഞോ…

-ഒന്നുല്ല മോളെ മോൾക്ക് നോന്നുന്നതാ…

-തോന്നൽ ഒന്നും അല്ല ഏട്ടത്തി കരഞ്ഞു അത് എനിക്ക് മനസ്സിലായി എന്താ കാര്യം എന്ന് പറ….

-അത് അത് പിന്നെ മോൾ ഉറക്കത്തിൽ അമ്മയെ പറ്റി പറയുന്നുണ്ടായിരുന്നു…

ഞാൻ അത് പറഞ്ഞതും അവളുടെ മുഖത്ത് നിർവികാരമായ ചിരി വന്നു….

-ഓ അതാണോ അത് പണ്ട് ഞാൻ എഴുന്നേൽക്കാൻ വൈകുമ്പോൾ അമ്മ വന്ന് വിളിച്ചു എഴുന്നേല്പിക്കുവായിരുന്നു അപ്പൊ ഞാൻ ഒരു 10minute കൂടെ കിടക്കട്ടെ അമ്മന്ന് പറഞ്ഞു ചിണുങ്ങും ആ ഓർമയിൽ പറഞ്ഞത് ആവും….

അവൾ അത് പറഞ്ഞു കഴിഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞിരുന്നു….

എന്റെയും കണ്ണ് അപ്പോഴേക്കും നിറഞ്ഞു…

-ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം അതും പറഞ്ഞു അവൾ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു….

കരയാൻ പോയതാണ് പാവം…

ഞാൻ വേഗം മുറിയിൽ നിന്ന് പുറത്തിറങ്ങി, അവളോട് അമ്മയെ കുറിച്ച് പറഞ്ഞത് ശെരിയായില്ല എന്ന് എനിക്ക് തോന്നി……

ഞാൻ പുറത്ത് ഇറങ്ങിയതും ആരോ അടുത്തുള്ള മുറിയിലേക്ക് എന്നെ തള്ളിയിട്ടു, ഞാൻ നല്ല ശക്തിയിൽ തന്നെ നിലത്ത് വീണു….

വാതിൽ ലോക്ക് ചെയ്യുന്നത് കണ്ട് ഞാൻ തിരിഞ്ഞ് നോക്കി….

നോക്കുമ്പോൾ അപ്പുവാണ് അവൻ ദേഷ്യത്തിൽ എന്നെ നോക്കി നിൽക്കുന്നു, അവന്റെ ആ ഭാവം കണ്ടതും ഞാൻ നന്നായി ഭയന്നു….

ഞാൻ എങ്ങനെയോ എഴുന്നേറ്റ് നിന്നു സാരി ആയിരുന്നു എന്റെ വേഷം അതുകൊണ്ട് തന്നെ പതുക്കെ വേച്ചു വേചാണ് എഴുന്നേറ്റത്…

15 Comments

  1. ഡേയ് ചെകുത്താൻ ബാക്കി പാർട്ട്‌ എവടെ ??

  2. Super
    Waiting for next part

  3. അമരേന്ദ്ര ബാഹുമോൻ ?

    Enjoyed the story

    Waiting for the next part

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ayine … ?

      ??

      1. Ninakk vere paniyonnum illedey

  4. ❤❤
    Waiting for next part

  5. ❤️❤️❤️????????????❤️❤️❤️

  6. ❣️❣️

  7. മന്നാഡിയാർ

    ❤❤❤❤❤

  8. MRIDUL K APPUKKUTTAN

    ?????

  9. നിധീഷ്

    ❤❤❤

    1. സേനാപതി എന്നു വരു൦ bro 1 മാസം കഴിഞ്ഞു
      പിന്നെ ഈ കഥയും ?

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️ ബാക്കി പോരട്ടെ ബ്രോ ?

Comments are closed.