?ആരവിന്റെ ആർദ്ര ? [AJX] 213

 

ഇതാരുടെയാ?……

 

ഞാൻ അവൾ നീട്ടിയ വസ്തുവിലേക്ക് നോക്കി.. ആർദ്രയുടെ മാസ്ക്… ഇതെങ്ങനെ എന്റെ ബാഗിൽ.. ചിലപ്പോൾ അറിയാതെ ഞാൻ എടുത്ത് വച്ചതായിരിക്കും….

 

പറയെടാ.. ഏതാവളുടെ ആണിത്?.. കുറച്ചു ദേഷ്യം കലർന്ന സ്വരം ആയിരുന്നു ഇത്തവണ..

 

എടി നീ കരുതും പോലെ ഒന്നുമല്ല… ഞാൻ ട്രെയിനിൽ വച്ചുണ്ടായതല്ലാം ചേച്ചിയോട്  പറഞ്ഞു…..

 

അത് കേട്ടപ്പോൾ അവൾക്കും സങ്കടമായി..

“..പാവം കുട്ടി..” അതും പറഞ്ഞു മാസ്കും വാങ്ങി അവൾ അകത്തേയ്ക് പോയി..

 

അച്ഛൻ ഇതൊന്നും അറിയാത്ത മട്ടിൽ റോഡിലേക്ക് നോക്കി ഇരിക്കുവാണ്..

‘..ഡോ പിള്ളേ..’ അച്ഛന്റെ തലയിൽ കിള്ളിക്കൊണ്ട് ഞാൻ വിളിച്ചു.. കേട്ടപാടെ പുള്ളി അവിടെ ഉണ്ടായിരുന്ന പത്രം എടുത്ത് എന്നെ അടിക്കാനോങ്ങി..സമയം പാഴക്കാതെ ഞാൻ അകത്തേക്കൊടി..അല്ലെങ്കിൽ പൊറം പൊളിയും എന്നതിൽ സംശയം വേണ്ട..

 

അന്ന് ഉറക്കത്തിലും ആർദ്ര എന്നെ വിട്ടുപോയില്ല.. സ്വപ്നത്തിലും അവൾ തന്നെ.. എനിക്കാകെ വട്ടുപിടിച്ച അവസ്ഥ ആയിരുന്നു…ഏറെ വൈകിയാണ് ഞാൻ ഉറങ്ങിയത്…

 

പിറ്റേന്ന് എനിക്ക് ഒറ്റപ്പാലം വരെ പോവേണ്ട ആവശ്യം ഉണ്ടായിരുന്നു..അമ്മാവന്റെ വീട്ടിൽ ആണ്.. അമ്മയുടെ നിർബന്ധം കാരണം ആണ്.. അവർക്ക് ഒന്ന് കാണണം പോലും.. സത്യം പറഞ്ഞാൽ ഞാൻ അമ്മാവനുമായി വല്യ രസത്തിലല്ല…

 

രാവിലെ പത്തു മണി ആയപ്പോഴേക്കും ഞാൻ വീട്ടിൽ നിന്നിറങ്ങി… കുറേ നാള് കൂടി ആണ് ലാൻസർ കുട്ടനെ എന്റെ കയ്യിൽ കിട്ടുന്നത്… ഹൈവേയിൽ കയറിയ പാടെ ഞാൻ സ്പീഡ് കൂട്ടി.. മീറ്ററിൽ സൂചി നൂറു കടന്നു പോവുന്നത് ഞാൻ ശ്രദ്ധിച്ചു..വീണ്ടും സ്പീഡ് കൂട്ടിയതല്ലാതെ ഒട്ടും കുറച്ചില്ല…

 

 

അങ്ങനെ ഏകദേശം ഉച്ച ആയപ്പോൾ ഞാൻ സ്ഥലത്തെത്തി.. അവിടെ അമ്മാവനും ഭാര്യയും ഒറ്റയ്ക്കാണ്..മക്കളൊക്കെ കല്യാണം കഴിഞ്ഞ് വേറെയാണ് താമസം..

 

അമ്മായിക്കെന്നെ ഒത്തിരി ഇഷ്ടാണ്.. അവരെ ഓർത്ത് മാത്രം ആണ് ഈ വരവും…

 

എന്നെ കണ്ടപാടെ അമ്മായിയുടെ മുഖം തെളിഞ്ഞു..“ എത്ര നാളായി ആരൂട്ട നിന്നെ കണ്ടിട്ട്.. ” അമ്മാവൻ ഒന്നും മിണ്ടാൻ നിന്നില്ല.. അതാണ് പതിവ്..

Updated: July 26, 2021 — 9:25 am

24 Comments

  1. Bro backi part eppol Varun??❤️

  2. പേര് കണ്ട് വായിച്ചതാണ്… ഇപ്പോൾ എന്ത്‌ പറയാൻ… ബാക്കി പോന്നോട്ടെ… തുടക്കം കൊള്ളാം… ❤️❤️❤️

    1. താങ്ക്സ് ?

      അതവിടെ നിക്കട്ടെ lad എപ്പോ വരും ?

  3. കാർത്തിവീരാർജ്ജുനൻ

    Adipoli തുടക്കം? waiting for next part ❤️

    1. Thanks broii ❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ??❤✨️

    1. ?❤️❤️

  5. തുടക്കം നന്നായിട്ടുണ്ട് ?

  6. നിധീഷ്

    ???

  7. നന്നായിട്ടുണ്ട് ❣️❣️❣️❣️❣️
    അപ്പൊ ആർദ്ര യെ വീണ്ടും കാണാൻ ഒരു ചാൻസ് ഒത്തു ലെ. വീണ്ടും കാണാം

    1. നോക്കാം ബ്രോ.. ?

  8. *mitsubishi lancer..

  9. Mitsubishi Lancer Alle

    1. Yes bro it was a mistake

      1. Next part enna eni..
        Vegam tharanne pattumengil

  10. Kollam bro ♥️♥️♥️

    1. Thanks bro ❤️

  11. ചെകുത്താൻ

    ആരവിൻറെ മുഖവും ആർദ്രയുടെ പോലെ ആകുമോ?

  12. കൈലാസനാഥൻ

    കഥയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ല, ആകസ്മികമായ അപകടത്തോടെ ആർദ്ര എന്ന നായികയെ ആരവ് വീണ്ടും കണ്ടുമുട്ടുന്നു. ആശുപത്രിവാസത്തിനിടെ ആരവ് തന്റെ ആർദ്രമായ പ്രണയം ആർദ്രയിൽ കണ്ടെത്തുന്നു. തുടരുക നിരുത്സാഹപ്പെടുത്തുന്നില്ല.

Comments are closed.