?അമ്മയുടെ പ്രണയം ? [Vijay Lalitwilloli Sathya] 109

വികാരവതി ആക്കി മനുഷ്യസഹജമായ പ്രശ്നങ്ങളുണ്ടാക്കുന്നത് നല്ലതല്ല.. നിന്റെ മനസ്സ് എനിക്ക് മനസ്സിലാകും. നീ ഉദ്ദേശിക്കുന്ന പ്രേമത്തിന് ചിലപ്പോൾ നീ കരുതുന്നത് പോലുള്ള ശരീരധിഷ്ഠിത കാമനകൾ സന്തോഷം സൃഷ്ടിക്കും ആയിരിക്കും..യഥാർത്ഥ സ്നേഹവും പ്രണയവും അതൊന്നുമല്ല. അതു ഉള്ളിൽ എന്നും ദിവ്യ പ്രണയ ജ്വാലയായി നിറഞ്ഞ നിൽക്കുന്നതാണ്‌ ”

“ഓഹോ അങ്ങനെ ഒന്നുണ്ടോ?”

“ആ ഉണ്ടന്നെ.. ഇനി മേലാൽ ഈ പണിക്ക് നിൽക്കരുത്..”

“ഹോ വിമലേട്ടാ ഞാൻ വിട്ടു ആ കാര്യം ഒന്ന് നിർത്തിയേ…”.

വിമൽ കാര്യമായി ഭാര്യയെ ഉപദേശിച്ച ശേഷം ഉറക്കത്തിലേക്ക് പോയി…

പക്ഷേ അവൾ ഉറങ്ങിയില്ല
അവളുടെ ചിന്തകൾ അവളെ നാലഞ്ചു വർഷം മുന്നോട്ടു കൊണ്ടുപോയി..

.
രാത്രി ചോറ് തിന്നോണ്ടിരിക്കുമ്പോൾ റീനയുടെ മൊബൈലിൽ അവളുടെ ഫേസ്ബുക് മെസ്സഞ്ചറിലേക്ക് ഒരു മെസ്സേജ് വരുന്ന ശബ്‌ദം മുഴങ്ങി .

അമ്മ അത് കേട്ടു അവളെ രൂക്ഷമായി ഒന്ന് നോക്കി .ഈശ്വര കഷ്ടം നോട്ടിഫിക്കേഷൻ സൈലന്റ് ആക്കാൻ മറന്നു .

അവൾ നാവു ചുണ്ടിനു ഒരു കോണിലാക്കി ഒരു കണ്ണ് കൊണ്ട് അമ്മയെ നോക്കി .

അമ്മ ബാക്കി വന്ന ചോറ് മേശെന്നു എടുത്തു വലിയ ശബ്ദത്തോടെ ചോറ്റുകാലത്തിലേക്ക് ചൊരിഞ്ഞു

ചോറ്റുകാലത്തിന്റെ വക്കിനിട്ട് നാല്ത്തട്ടു തട്ടി പ്ലേറ്റ് ബാഷ് ബേസിനിലേക്ക് വലിച്ചെറിഞ്ഞു .

നിനക്കിന്നു കാണിച്ചു തരാമെന്നു പറഞ്ഞു സാരിയുടെ തലപ്പ് അരയിൽ വലിച്ചു ചുറ്റി നേരെ തന്റെ റൂമിയിലേക്ക് കൊടുംകാറ്റ് പോലെ പോയി .

10 Comments

  1. നിധീഷ്

    ❤❤❤

  2. ❤️

  3. ❤️❤️❤️❤️❤️

  4. ❤️❤️❤️

  5. ?❤

  6. ❤️

  7. ???????????

  8. ❤️❤️

Comments are closed.