?അമ്മയുടെ പ്രണയം ? [Vijay Lalitwilloli Sathya] 109

“ഏയ്യ് അങ്ങനെ ഒന്നുമില്ല. പറഞ്ഞുവരുന്നത് ഒരു സാന്ത്വനം ഒരു സമാധാനം”

” എന്റെ പൊന്നു മോൾ,എന്താണ് നീ ഉദ്ദേശിക്കുന്നത്..? ”

“ഏയ് അങ്ങനെ ഒരു ഉദ്ദേശം ഒന്നും എനിക്കില്ല യൗവനത്തിലെ ജീവിതം ഹോമിക്കുന്ന അമ്മ ഇപ്പോൾ വാർദ്ധക്യത്തിലേക്ക് എത്താൻ ആയിരിക്കുന്നു.മനുഷ്യ നിബദ്ധമായ ഒരു ചപല വികാരങ്ങളും അമ്മയെ ഭരിക്കുന്നുമില്ലല്ലോ.. അതെന്താണ്. എത്ര ആലോചിച്ചിട്ടും എനിക്കങ്ങു പിടികിട്ടിയില്ല..”

“വേണ്ട വേണ്ട…നിന്റെ ഉദ്ദേശം വേറെയാണ്.. അതൊന്നും നടക്കില്ല.. എന്തിന്റെ പേരിലായാലും പണ്ടപ്പോഴുള്ള പ്രേമത്തെ പൊക്കിപ്പിടിച്ച് നീ കാട്ടികൂട്ടാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്..അവർക്ക് ഒരു അബദ്ധം പറ്റിയിരുന്നെങ്കിൽ ഈശ്വരാ.. എന്റെ വീട്ടുകാരുടെയും നിന്റെ അമ്മയുടെയും സ്ഥിതി എന്താകുമായിരുന്നു..”

“ഛെ.. ഛെ..വിമലേട്ടൻ എന്താ ഈ പറയുന്നത് അങ്ങനെ ഒന്നുമില്ല നിങ്ങൾ വെറുതെ എഴുതാപ്പുറം വായിക്കരുത്..!”

“പിന്നെ അവരെ തനിച്ചാക്കി പോയതിനു ഉദ്ദേശം എന്താ..വേണ്ട.. നീ ഇനി അതിനെക്കുറിച്ച് ഒന്നും പറയണ്ട…”.

വിമൽ ആലോചിച്ചു.. ഇവൾക്ക് വട്ടാണോ.. ഇത്രയും ദുരുദ്ദേശം വെച്ചാണോ അവൾ അന്ന് അങ്ങനെയൊക്കെ പെരുമാറിയത്.. തന്നെയും കൂട്ടി പലയിടത്തും ചുറ്റിനടന്ന് സമയം പോക്കിയത്…

എടീ വിഡ്‌ഡി കൂശ്മാണ്ഡമേ..പ്രേമം,കോപ്പ് എന്നൊക്കെ പറഞ്ഞു അവരെ ഒറ്റയ്ക്ക് വിട്ടു അവസരം ഉണ്ടാക്കി കൊടുക്കുന്ന നിന്റെ ഈ സ്വഭാവം ഇനിയെങ്കിലും നിർത്തണം.. അത് ശരിയായ ഒരു തീരുമാനമല്ല.. നിന്റെ അമ്മയുടെ ശരീരത്തിന്റെ സുഖമാണോ നീ ഉദ്ദേശിക്കുന്നതെങ്കിൽ അമ്മയ്ക്ക് അതിൽ താല്പര്യമില്ലല്ലോ ഉണ്ടായിരുന്നുവെങ്കിൽ അവർ നിന്റെ അപ്പൻ മരിച്ചപ്പോൾ തന്നെ ആ നല്ല പ്രായത്തിൽ അതിനു മുതിരുമായിരുന്നല്ലോ .. ഇനി ഞാൻ വരണ്ട മരുഭൂവിൽ മഴ പെയ്യിപ്പിക്കണമോ…ഇത്രേം നിർവികാരതയിൽ ഉള്ള അവരെ

10 Comments

  1. നിധീഷ്

    ❤❤❤

  2. ❤️

  3. ❤️❤️❤️❤️❤️

  4. ❤️❤️❤️

  5. ?❤

  6. ❤️

  7. ???????????

  8. ❤️❤️

Comments are closed.