?കല്യാണസൗഗന്ധികം 3? [Sai] 1879

“ടാ ഏട്ടാ….. നിന്റെ പ്രേമ കഥ പറഞ്ഞു തരുവോ…..”

വിനു ആകെ ഞെട്ടി ഇരിപ്പാണ്…..

“പ്രേമോ…. എനിക്ക് പ്രേമം ഉണ്ടെന്നു ആരാ പറഞ്ഞെ…..”

 

വിനു ശൈവു ന്റെ മുഖത്തേക് നോക്കിയപ്പോ അവിടെ ഒരു കള്ള ചിരി ഉണ്ടായിരുന്നു….

 

“എനിക്ക് മുൻപ് സംശയമേ ഉണ്ടായിരുന്നുള്ളൂ… ഇപ്പൊ ഉറപ്പായി…. വേം പറഞ്ഞോ…”

 

വേറെ വഴി ഒന്നുല്ലാതെ വിനു തന്റെ പ്രേമത്തിന്റെ കഥ അവളോട്‌ പറഞ്ഞു…..

 

സാരല്ല പോട്ടെന്നു ഒരു വാക്ക് പ്രതീക്ഷിച്ചു നിന്ന വിനുവിനു കിട്ടിയത്

 

2 ചവിട്ട്

3 കുത്ത്

നുള്ളിന്റേം മാന്തലിന്റേം എണ്ണം എടുക്കാൻ പറ്റാത്ത അത്രേം…..

 

“എന്തിനാടി കുട്ടിത്തേവാങ്കേ എന്നെ ഉപദ്രവിക്കുന്നെ…”

“പിന്നെ… ആ പാവം ചേച്ചി ആയോണ്ട് സഹിച് നിക്കുന്നു.. ഞാൻ ആയിരുന്നേൽ എപ്പോഴേ വന്നു കൊന്നിട്ട് പോട്ടേനെ നു അറിയോ…..”

“ഹ്മ്…….”

“മര്യാദക് വേം പഠിച്ചു ജോലി വാങ്ങി ചേച്ചീനെ കെട്ടിക്കോളണം….”

“ഹ…..”

പിന്നീട് ഈ വൈകുന്നേരത്തെ ബീച്ചിൽ പോക്ക് ഒരു പതിവായി….

ബീച്ചിൽ പോകുന്നത് പെണ്ണിന് ഒരു ഹരം ആണ്…. ബീച്ചിൽ എത്തിയാൽ കൊച്ചു കുട്ടികളെ പോലെയാ…. ഐസ് ഒരതി മൂന്നിൽ നിന്നാൽ ഭാഗ്യം…. ഉപ്പിലിട്ടത്തിന്റെ ഭരണി കണ്ടാൽ പെണ്ണിന് പ്രാന്താണ്……. ഒരു അര വട്ടു……

 

ഇതൊക്കെ കഴിഞ്ഞ് ചിലപ്പോ ഓരോ ഫ്രൈഡ്രൈസ് കൂടി തട്ടിയിട്ടേ വീട്ടിലേക് പോകു….. അത് മറ്റൊരു വട്ട്….. എന്നും ഫ്രൈഡ് റൈസ്…. വേറെ എന്തേലും ഓർഡർ ചെയ്താൽ ഹോട്ടൽ മറിച്ചിടും…..

ആദ്യത്തെ എക്സാം കഴിഞ്ഞ അന്ന് വൈകിട്ട് ബീച്ചിൽ ഇരുന്നു അവൾ അവളുടെ സ്വപ്നം പുറത്തെടുത്തു….

“ടാ….. ഏട്ടാ….. നിനക്ക് എന്താവാനാ ആഗ്രഹം…..”

8 Comments

  1. Page kootti ezuthamayirunnu

    1. Rando moono part koodiye ullu… Next part monday?

  2. Enthoko cheenhu naarunnund evane angot accept cheyyan pattunnilla…. ningal udheshichath manasilaavathondaayrikkaaam…. aake odiyath korach pennungal karanm ellam nashikkunnu ennaanu…. onnude repeat cheyyatte….✌

    1. അങ്ങനെ പറയല്ലപ്പാ…. പെണ്ണുങ്ങളൊക്കെ പാവങ്ങള….

  3. ?. കൊള്ളാം നല്ല story?

  4. Mridul k Appukkuttan

    ?????

Comments are closed.