മോൻ സ്കൂളിലും കോളേജിലും ഒക്കെ ഗംഭീരമായി ഉഴപ്പിയോണ്ട്… അതിനു കിട്ടണ ജോലി ഒന്നും എവിടേം അവുല… നീ ഒരു കാര്യം ചെയ്…… CGL ന്റെ അപ്ലിക്കേഷൻ വിളിച്ചിൻഡ്….. അപ്ലൈ ചെയ്……..
CGL ഓ… ഞാനോ…..
ടാ…. പൊന്നു മോനെ.. നിന്നെ എനിക്ക് അറിയാം… ഒന്ന് ആഞ്ഞു പിടിച്ചാൽ നിനക്ക് പറ്റും……..
നോക്കാം….
നോക്കിയ പോരാ… കിട്ടണം……
രണ്ടാം നാൾ വിനു നാട് വിട്ടു….. പതിവ്ആയോണ്ട് ആരും അന്വേഷിച്ചില്ല….
പണ്ടും അഭിനയിച് അഭിനയിച് മനസ്സ് മടുക്കുമ്പോ അവനു ഇങ്ങനെ ഒരു യാത്ര ഉള്ളതാ…
***********************************
ആറ് മാസത്തെ ക്ലാസും tier 2 എക്സാമും പിന്നെ സ്ഥിരം ഊറുചുറ്റലും കഴിഞ്ഞ് നാല് ദിവസം മുന്നേ ആണ് വിനു കൈലാസത്തിൽ എത്തിയത്….
എവിടെ എന്തിനു പോയി എന്ന് ആരും അവനോട് ചോദിച്ചില്ല…. അവൻ പറഞ്ഞതും ഇല്ല…..
തിരിച്ചു വന്നതിന്റെ പിറ്റേന്ന് സൂചിയെ കണ്ട് സംസാരിക്കാൻ വിനു കോളേജിൽ ചെന്നു…..
വിനുവിനെ കണ്ടതും മുഖവും വീർപ്പിച്ചു അവൾ കടന്നു പോയി…..
********************************
ഇന്നലെ വൈകിട്ട് വല്യേട്ടന്റെ കാൾ ആണ് എന്റെ നിയന്ത്രണം മുഴുവൻ തെറ്റിച്ചത്…
“ടാ വിനു…….”
“എന്താ വല്യേട്ടാ……”
“എന്താ നിന്റെ വിചാരം….. എന്റെ കൊച്ചിനെ കരയിക്കാൻ ആണോ….?”
“ഞാനോ… ഞാൻ എന്ത് ചെയ്തു…?”
“നാളെ അച്ഛൻ കൈലാസത്തിലോട്ട് വരുന്നുണ്ട്.. കാർത്തിയുടെയും സൂചിയുടെയും കല്യാണം ഉറപ്പിക്കാൻ….”
ഒരു ഇടിതീ പോലെ വിനു ആ വാർത്ത കേട്ട് ഇരുന്നത്..
എങ്കിലും ഒന്നും സംഭവിക്കാത്ത പോലെ ചോദിച്ചു….
“അതിനു…”
“അതിനോ….. ഒന്നും ഇല്ലാഞ്ഞിട്ടാണോടാ ഒരുത്തി ഇവിടെ കിടന്നു നില വിളിക്കുന്നെ…..”
“ആര് സൂചിയോ…. ”
“വേറെ ആരാ ഇവിടെ ഉള്ളെ….”
‘അവൾ എന്തിനാ കരയണേ… ”
“ടാ… നീ എന്നെ പൊട്ടൻ ആക്കുവാനോ…. ഇതൊക്കെ കണ്ടാൽ മനസ്സിലാവാതിരിക്കാൻ ഞാൻ ഒരു പോലീസ്കാരൻ മാത്രം അല്ല…. ഒരു ഏട്ടൻ കൂടിയ….”
“ഞാൻ എന്ത് ചെയ്തുന്ന….. എന്നോട് ഒന്ന് സംസാരിക്കാൻ പോലും നില്കാതെ എന്നെ കടന്നു പോയ അവളെന്തിനാ എനിക്ക് വേണ്ടി കരയുന്നെ….”
‘ടാ… ഫോണിലായി പോയി… അല്ലേൽ ഇത് മുഴുവൻ പറഞ്ഞു തീർക്കാൻ നീ ഉണ്ടാവില്ലാരുന്നു…..”
“അവൾ ഒരു പ്രാവശ്യം മുഖം കനപ്പിച്ചപ്പോ നിനക്ക് സഹിച്ചില്ല ലെ… അപ്പൊ ഇത്രയും നാളും നീ എവിടാ എങ്ങനെയാ ന്ന് അറിയാതെ എന്റെ കുഞ്ഞു വിഷമിച്ചതൊന്നും ഒരു കാര്യവും ഇല്ല ലെ……”
‘വല്യേട്ടാ…… ഞാൻ….. എനിക്ക്…”
“നീ ഒന്നും പറയണ്ട വിനു…. അവൾക് സങ്കടം വരുന്നതൊന്നും എനിക്ക് സഹിക്കില്ല….”
Page kootti ezuthamayirunnu
Rando moono part koodiye ullu… Next part monday?
Enthoko cheenhu naarunnund evane angot accept cheyyan pattunnilla…. ningal udheshichath manasilaavathondaayrikkaaam…. aake odiyath korach pennungal karanm ellam nashikkunnu ennaanu…. onnude repeat cheyyatte….✌
അങ്ങനെ പറയല്ലപ്പാ…. പെണ്ണുങ്ങളൊക്കെ പാവങ്ങള….
?. കൊള്ളാം നല്ല story?
???snegam
?????
????