?? അവൾ ?? [kannan] 170

” നന്ദേട്ട കുട വേണ്ട നമുക്കു നനയാം… ഏട്ടന്റെ കൂടെ അങ്ങനെ നടക്കാൻ ഉള്ള കൊതി കൊണ്ടാണ്..”

വീണ്ടും പെണ്ണിന്റെ കൊഞ്ചൽ …ഞാൻ എങ്ങനെ വഴി തെറ്റാതെ ഇരിക്കും…

” ശരി വായോ ഇനി പനി വന്നാൽ എന്നെ നോക്കി ഇവിടെ ഇരുന്നോ…”

ഞാൻ അവളെ നോക്കി പറഞ്ഞു…

അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് പതുക്കെ എന്റെ കൈ പിടിച്ചു അവളുടെ കാലുകൾ മഴയിലേക് പിടിച്ചു..

മഴത്തുള്ളികൾ അവളുടെ കാലിൽ വീണു ചിന്നി ചിതറി തെറിക്കുന്നത് അവൾ അത്ഭുതത്തോടെ നോക്കി നിന്നു…

അവൾ എന്റെ കൈ പിടിച്ചു പതുക്കെ മുറ്റത്തേക്ക് കാൽ വച്ചു…

മുറ്റത്തെ വെള്ളവും മഴത്തുള്ളികളും അവളുടെ കാലിനെ പുൽകി…

ഞാൻ അവളയെയും ചേർത്തു പിടിച്ചു മുറ്റത്തു നിന്നും പടിയിലേക് നടന്നു..

മഴുതുള്ളികൾ അസൂയയോടെ ഞങ്ങളുടെ മേൽ പെയ്തിറങ്ങി..

ഞങ്ങൾ നടന് പാട വരമ്പത് എത്തി…

അവൾ എന്നെ വിട്ടു മുൻപിൽ ഓടി…

” അച്ചൂട്ടി വേണ്ട വീഴും …മഴ പെയ്തു വരമ്പു എല്ലാം വെള്ളം ആണ്..”

ഞാൻ പറഞ്ഞു തീരുന്നതിനു മുൻപേ അവൾ വരമ്പിൽ നിന്നും തെന്നി വെള്ളത്തിലേക്ക് വീണു..

” ഞാൻ അപ്പോഴും പറഞ്ഞു ഓടണ്ട എന്നു….”

അവൾ കിടന്നിടത്തു നിന്നും എഴുനേറ്റു എന്നെ നോക്കി വളിച്ച ഒരു ചിരിചിച്ചു..

അവളുടെ ബ്ലാക്ക്‌ ചുരിദാറിന്റെ ഒരു ഭാഗം മുഴുവൻ ചെളി ആയിരുന്നു…

ഞാൻ അവളെ കൈ പിടിച്ചു ചെളിയിൽ നിന്നും കയറ്റി…

അവളുടെ മുഖഭാവം എന്നെ കൂടുതൽ ചിരിപ്പിച്ചു…

അതു കണ്ട അവൾ എന്നെയും ആ ചെളിയിൽ തള്ളിയിട്ടു…

അപ്പോൾ അവളെയും കൂടെ ഞാൻ വലിച്ചു ചെളിയിലേക് രണ്ടു പേരും കൂടെ വീണു..

” ഏട്ടാ എന്തു പണിയ കാണിച്ചേ… മേല് മൊത്തം ചെളി ആയി…”

അവൾ എന്നോട് ദേഷ്യപ്പെട്ടു..

” ടീ ഞാൻ പറഞ്ഞോ ഓടാൻ..എന്നിട് ഓടിയതും പോരാഞ്ഞിട്ട് വീഴുകയും ചെയ്തു…..ആ കണ്ടിഷനിൽ ആരായാലും ചിരിച്ചു പോകും …എന്നിട് പിടിച്ചു കയറ്റാൻ വന്ന എന്നെ കൂടെ ചെളിയിലേക്ക് തള്ളിയിട്ടു …ഇപ്പോൾ കുറ്റം എന്നിക്ക് ആയോ..”

ഞാൻ അവളെ നോക്കി ചോദിച്ചു….

പെണ്ണ് അപ്പോഴും ദേഹത്തു ഉള്ള ചെളി തട്ടി കളയുക ആണ്…

” ആകെ ചെളി ആയി ഏട്ടാ ഇനി എന്താ ചെയ്യ…എവിടെ നിന്ന ഒന്നു കഴുകുക…”

അവൾ സങ്കടത്തോടെ എന്റെ മുഖത്തേക്കു നോക്കി …എന്നിക്ക് അതു കണ്ടപ്പോൾ പാവം തോന്നി…

” കുഴപ്പം ഇല്ല നമുക്കു നമ്മുടെ കുളത്തിൽ പോകാം എന്നിട് കഴുക…വായോ ഇനി കുറച്ചു കൂടെയെ ഉള്ളു ആമ്പൽ കുളത്തിലേക്കു …നമുക്കു അവിടെ പോയി ആമ്പൽ പൊട്ടിച്ചു …തിരിച്ചു പോകാം… തന്റെ ആഗ്രഹം അല്ലെ അതു …അതു വേണ്ട എങ്കിൽ നമുക്കു തിരിച്ചു പോകാം..”

ഞാൻ പറഞ്ഞു നിർത്തി അവളുടെ മുഖത്തേക്കു നോക്കി…

അവൾ ചുണ്ടുകൾ കൂർപ്പിച്ചു എന്നെ നോക്കി…

” അതു വേണ്ട നമുക്കു ആമ്പൽ കുളത്തിൽ പോകാം..എന്നിട് കുളത്തിലേക്കു പോയാൽ മതി….വായോ നടക്ക്….”.

പിന്നെ ഞാൻ പടവരമ്പത്തേക് കയറി അവളെയും വലിച്ചു കയറ്റി…

അവൾ ചുരിദാറിന്റെ താഴെ ഉള്ള ഭാഗം പിടിച്ചു പിഴിഞ്ഞു വെള്ളം കളഞ്ഞു എന്നിട് എന്റെ കയ്യിൽ തൂങ്ങി നടത്തം തുടങ്ങി പാടത്തിന്റെ നടുക്ക് ഉള്ള ആമ്പൽ കുളത്തിലേക്കു…

അവളുടെ ദേഹത്തിന്റെ ചൂട് എന്നിലേക് പകർന്നു കൊണ്ടു അവൾ എന്നോട് ഒട്ടി നടന്നു…

ഞങ്ങൾ അങ്ങനെ ആമ്പൽ കുളത്തിന്റെ മുൻപിൽ എത്തി…

ചുറ്റം വലിയ പുല്ല് വളർന്നു നിൽക്കുന്നുണ്ട് ..ഒരു സൈഡിൽ ഒരു പാറ വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കുന്നുണ്ട്…ഞങ്ങൾ അങ്ങോട് നീങ്ങി..

ആമ്പൽ പൂവുകൾ എല്ലാം വാടി മൊട്ടിന്റെ രൂപത്തിൽ ആണ് നിൽക്കുന്നത്…

അതിൽ വെള്ളയും നീലയും ചുവപ്പും എല്ലാം ഉണ്ട്..

“ഏട്ടാ എന്നിക്ക് ആ നീല ആമ്പൽ മാത്രം മതി …”

അവൾ എന്റെ കയ്യിൽ പിടിച്ചു കെഞ്ചി…

ചെറിയ കുട്ടിയുടെ മുഖഭാവത്തോടെ ഉള്ള അവളുടെ ചോദ്യം കണ്ടപ്പോൾ എന്നിക്ക് വേറെ ഒന്നും പറയാൻ തോന്നിയില്ല..

” പക്ഷെ അച്ചു അതു അങ്ങു നടുക്ക് അല്ലെ…എങ്ങനെ പറിക്കും….ഇതിൽ മുഴുവൻ ചെളി ആണ് പോരാത്തത്തിനു ചിലപ്പോൾ പാമ്പ് ഉണ്ടാകും…”

ഞാൻ പറഞ്ഞു..

അതു പറഞ്ഞതും അവളുടെ മുഖം വാടി….

” അച്ചു …നീ മുഖം വാട്ടല്ലേ….നമുക്കു നോക്കാം..”

ഞാൻ അവളെയും കൂട്ടി ആ പാറയിൽ കയറി അറ്റത്തേക് നീങ്ങി…

എന്നാലും എനിക്ക് പറിക്കാൻ കഴിയില്ല…

അതു പിന്നെയും കുറച്ചു കൂടെ ദൂരെ ആണ്..

33 Comments

  1. Nalla story Pakshe poornatha illya athukonde next part theerchayayum venam…

  2. Second part undo?

    Entho oru apoornatha feel cheyyunnu!!!

  3. Nannayittunddu bro..

  4. Nannayittund

    1. ഒരുപാട് സന്തോഷം…

      സ്നേഹം..

      ???❣️❣️??

  5. അടിപൊളി ഇഷ്ടയി

    1. ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ …

      സ്നേഹം…

      ??????

  6. Nannayittund

    1. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …

      സ്നേഹം…

      ?????????

  7. കൊള്ളാം ❤️
    പക്ഷേ എന്തോ എവിടെയോ പൂര്‍ണം അല്ലാത്തത് പോലെ ബാക്കി ഉണ്ടാവുമോ

    1. ഒരു ചെറിയ കഥ എന്ന രീതിയിൽ എഴുതിയത് ആണ്…

      തുടർ ഭാഗത്തെ കുറിച്ചു ചിന്തിച്ചിട്ടില്ല…

      സ്നേഹം…..

      ??❣️❣️?❣️?

  8. അടിപൊളി ഫീൽ ആയിരുന്നൂട്ടോ.എനിക്കു എങ്ങനത്തെ സ്റ്റോറീസ് ഒക്കെ വലിയ ഇഷ്ട്ടമാണ്.തുടക്കം മുതൽ ഒടുക്കം വരെ പുഞ്ചിരിയോടു കൂടിയാണ് ഞാൻ ഈ കഥ വായിച്ചത്.കഥ തുടരണം ട്ടോ.എല്ലാ സപ്പോർട്ടും ഉണ്ടാകും.
    Stay safe guyz ?.

    1. ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…

      ഇതു ഒരു ചെറിയ കഥ ആക്കി എഴുതിയത് ആണ്…തുടരുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല…

      സ്നേഹം ..

      ??❣️❣️??❣️??

    1. സ്നേഹം…

      ❣️?????❣️

  9. അങ്ങെനെ തോന്നൽ വന്നത് എന്തുകൊണ്ടാണ് എന്നും കൂടി പറയണമായിരുന്നു. കഥ❤️

    1. ഇതു എന്റെ ഒരു കൂട്ടുകാരി അവളുടെ സ്വപ്നങ്ങൾ എന്നോട് പറഞ്ഞത് ആണ് …ഞാൻ അതിനെ ഒരു കഥ ആക്കി…

      ഒരുപാട് സന്തോഷം ബ്രോ…

      ?❣️?❣️❣️?❣️?

  10. നിധീഷ്

    1. സ്നേഹം ബ്രോ…

      ❣️???❣️

    1. സ്നേഹം.

      ❣️?❣️?❣️????

  11. ശിക്കാരി ശംഭു

    ആ വന്ന കോൾ അച്ചുവിന്റെ മരണവാർത്തയാകുമെന്ന് ഒരു നിമിഷം പേടിച്ചു… അങ്ങനെ ചെയ്യാത്തതിന്…???❤️❤️❤️❤️❤️❤️

    1. അങ്ങനെ ചെയ്താൽ അത് ഒരു സ്ഥിരം കളീഷേ ആകിലെ….

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….

      സ്നേഹം..??❣️????

  12. Itvwas so nice dear❤❤.. As always a suspense..Waiting for more stories come and still being able to write a lot of stories.. Go ahead..

    1. I love to hear that chechi….I will always try to do my best …Thanks for the words

      And very happy to see u here …

      ?❣️?❣️??❣️?

  13. വിരഹ കാമുകൻ???

    1. ഇരിഞ്ഞാലക്കുടക്കാരൻ

      ബാക്കി വേണം….

      1. ഞാൻ ഇത് ചെറിയ ഒരു കഥ ആക്കി എഴുതിയത് ആണ്…തുടർപാർട് ചിന്തിച്ചിട്ടില്ല….നോക്കാം ബ്രോ…

        ഒരുപാട് സന്തോഷം….

        ?❣️❣️❣️??❣️?❣️❣️

    2. സ്നേഹം ബ്രോ….

      ?❣️?❣️??❣️?❣️?

    1. ??❣️?❣️?❣️

      താങ്ക്സ് ബ്രോ…

    1. സ്നേഹം…❣️???????

      ഒരുപാട് സന്തോഷം ബ്രോ…

Comments are closed.