?തല്ലുമാല -3⚡️ [?ᴇᴍ⭕? കുഞ്ഞ്] 214

ഞാൻ നിന്നാലോചിച്ചു…

“”എന്ത് കരുതാൻ…?

അവൻ ബൂട്ട് കെട്ടുന്നതിനിടയിൽ എന്നോട് ചോദിച്ചു

“”അതല്ല…എനിക്കിപ്പോ 23 വയസ്സ് ആവണത് അല്ലെ ഉള്ളു…അപ്പോളേക്കും ഒരു പെണ്ണ് കെട്ടിയെന്നൊക്കെ ആരെങ്കിലും അറിഞ്ഞാൽ..?

“”അറിഞ്ഞാലെന്താ…കഴപ്പ് മൂത്ത് പോയപ്പോ നാട്ടുകാർ പിടിച്ചു കെട്ടിച്ചതാണെന്ന് പറയും.. അല്ലാണ്ടെന്താ…””

അതും പറഞ്ഞവൻ ഗ്രൗണ്ടിലേക്ക് ഓടി.. അവൻ പറഞ്ഞതിന്റർത്ഥം മനസിലായപ്പോളേക്കും അവനെപ്പിടിക്കാൻ ഞാനും പിറകെ ഓടി…അങ്ങനെ അവിടുത്തെ ചെളിയിൽ കിടന്നുരുണ്ടും മറിഞ്ഞും കളിയും കഴിഞ്ഞിറങ്ങിയപ്പോ സമയം ഏഴ് മണി…

വണ്ടിയിൽ കേറാൻ തുടങ്ങിയപ്പോളാണ് കൂടി കളിച്ചവന്മാർ വന്നു ചോദിച്ചത്

“”കാർത്തിക്കെ…ഞങ്ങളൊരു ബിയറടിക്കാൻ പോവ.. വരുന്നോ..?

അത് കേട്ട കാർത്തിക് എന്നെ നോക്കി…

“”ഞാനില്ല.. രാവിലെ ഇറങ്ങിയത വീട്ടീന്ന്…””

അതുംപറഞ്ഞു ഞാൻ വണ്ടിയിൽ കേറിയിരുന്നു

“”എന്താ മച്ചാനെ കെട്ടിയോൾ സീനാണോ…ഇന്നലെ കഴിഞ്ഞതല്ലേയുള്ളു കല്യാണം അപ്പോളേക്കും പേടിയായോ..?

പെട്ടെന്നൊരുത്തൻ ചോദിച്ചു..

“”പേടിയോ…ആർക്ക്…എനിക്ക് പേടി ഒന്നുമില്ല.. പിന്നെ വീട്ടീന്ന് രാവിലെ ഇറങ്ങിയത.. അതാ ഞാനില്ലെന്ന് പറഞ്ഞെ..””

ഞാൻ എന്റെ ഭാഗം പറഞ്ഞു…അല്ലേലും ഞാനെന്തിനാ അവളെ പേടിക്കുന്നെ…ഒരു ബിയറുകുടിക്കുന്നത് അത്രവല്യ തെറ്റൊന്നുമല്ലല്ലോ

“”എന്നാ വാ ജോ.. ജസ്റ്റ്‌ ഒരു അര മണിക്കൂറത്തെ പ്രശ്നമല്ലേ ഉള്ളു..””

എല്ലാവരും കൂടി വിളിച്ചപ്പോ ഞാനായിട്ട് പിന്നെ എതിരു പറയാൻ നിന്നില്ല.. അവരുടെ കൂടെ അടുത്ത ബാറിലേക്ക് വണ്ടി വിട്ടു

പക്ഷെ അവിടെച്ചെന്ന് രണ്ടു ബിയറുകുടിച്ചതോടെ എല്ലായെണ്ണവും പാട്ടായി കഥയായി ആകെ മൂഡ് ആയി.. ഇടക്ക് രണ്ടു മൂന്നെണ്ണം ഓഫും ആയി

ഒടുക്കം നിലത്തുറക്കാത്ത കാലുമായി ഞാനും കാർത്തിയും പുറത്തിറങ്ങി…ഒരു പത്തു പതിനഞ്ചു മിനുട്ട് പാർക്കിംഗ് ഏരിയയിൽ കിടന്നു കറങ്ങി ബൈക്ക് കണ്ടുപിടിച്ചു

“”കാർത്തി.. ടാ…രണ്ട് ബിയറ് കുടിച്ചപ്പോളേക്കും നീ ഫിറ്റ് ആയോടാ…?

ബൈക്കിന്റെ കീ കുത്താൻ വേണ്ടി വാൾപയറ്റു നടത്തുന്ന കാർത്തിയെകണ്ടു ഞാൻ ചോദിച്ചു

“”രണ്ടു ബിയറോ…. നിനക്ക് ബോധവും പോയോ…ബിയറുകുടിച്ചിട്ട് ഒന്നുമായില്ലെന്ന് പറഞ്ഞിട്ട് വാങ്ങി കുടിച്ചത് എന്തൊക്കെ ആണെന്ന് വല്ല ബോധവും ഒണ്ടോ…അവിടുന്ന് കിട്ടിയ ബില്ല് നോക്ക്…പത്തുനാലായിരം രൂപേടടുത്ത് ഒണ്ട് കുടിച്ചതിന്റെ ബില്ല്…””

അവൻ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടു വണ്ടി എടുത്തു…. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടു ചെക്കിങ് ഒന്നുമില്ലാത്തത്കൊണ്ട് കാർത്തിയുടെ വീട് വരെ എത്താൻ പറ്റി

അവന്റെ വീടിന്റെ ഗേറ്റ് കടന്നതെ അവനെ തട്ടിവിളിച്ചു വണ്ടി നിർത്തിപ്പിച്ചു ഞാനിറങ്ങി

“”എടാ നീ വരുന്നില്ലേ…?

കൊഴഞ്ഞു തുടങ്ങിയ നാക്കു പിടിച്ചു നിർത്തികൊണ്ട് കാർത്തി ചോദിച്ചു

“”ഇല്ലെടാ.. നീ പൊക്കോ.. വണ്ടി ഞാൻ രാവിലെ എടുത്തോളാ.. അപ്പൊ ഗുഡ് നൈറ്റ്‌.. സ്വീറ്റ് ഡ്രീംസ്.. ഓക്കേ ബൈ..”

അതും പറഞ്ഞുഞാൻ തിരിച്ചു നടന്നു.. പിറകിൽ നിന്ന് അവനെന്തൊക്കെയോ പറഞ്ഞുകൊണ്ട് വണ്ടിയെടുത്തു പോയി

കാലുരണ്ടും ഞാൻ പറയുന്നത് കേൾക്കാത്തത് കൊണ്ടും വീടെത്തണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടും ഞാൻ മതിലിൽ പിടിച്ചു പതിയെ നടന്നു…എങ്ങനൊക്കെയോ ചുറ്റിതിരിഞ്ഞു ഗേറ്റ് തുറന്നകത്തേക്ക് കയറി…പട്ടിയെ ഒന്നും വളർത്താത്തത് നന്നായി…അല്ലെങ്കിൽ നാട് മൊത്തം അറിഞ്ഞേനെ ഞാൻ വന്നത്

അതികം ശബ്ദമൊന്നും ഉണ്ടാക്കാതെ ഞാൻ ഉമ്മറത്തു വന്നിരുന്നു…പോക്കറ്റിൽ കിടന്ന ഫോണെടുത്തു നോക്കിയപ്പോൾ സമയം പത്തുമണി കഴിഞ്ഞിരുന്നു…അടിപൊളി

11 Comments

  1. Ee kadha pullikaran Ivde nirthiyad ano??

  2. മല്ലൂസ്

    ഇതിനി ഉണ്ടാവോ??

  3. നല്ലവനായ ഉണ്ണി

    അടിപൊളി bro…. Nxt part പെട്ടന്ന് ഇടണേ

  4. Next part

  5. നന്നായിട്ടുണ്ട്… ♥️♥️♥️♥️

  6. ശിവജിത്

    ഇതേ കഥ വേറെ എവിടെയോ വായിച്ചതായി ഒരു ഓർമ്മ. ബ്രോ ഏതു kkയിൽ വന്നതാണോ? എന്തായാലും നന്നായിട്ടുണ്ട്

  7. ❤️❤️

  8. നന്നായിട്ട് ഉണ്ട് പിന്നെ അവൾ അവനെ എടുത്തിട്ട് ഓടിക്കുമോ അതാ ആണ് ഇനി സംഭവിക്കാൻ പോകുന്നെ?

  9. Super

    1. Bro പെട്ടന്ന് തരാൻ കഴിയുമെങ്കിൽ പെട്ടന്ന് തരണേ pls….

Comments are closed.