“”അത് വേണ്ട…!!!
“”ഏഹ്.. അപ്പൊ അവളെ വേണോ..?
പെട്ടന്നവൻ അങ്ങനെ ചോദിച്ചപ്പോൾ ഞാനാകെ ആശയകുഴപ്പത്തിലായി…
“”അല്ല നീയെന്താ അവളെ ഡിവോഴ്സ് ചെയ്യണോന്ന് ചോദിച്ചപ്പോ വേണ്ടാന്ന് പറഞ്ഞെ…?
ഞാനെന്തെങ്കിലും പറയും മുന്നേ ഇടക്ക് കേറിക്കൊണ്ടവൻ പറഞ്ഞു
“”അത് പിന്നെ…നീ.. നീ പെട്ടെന്ന് ചോദിച്ചപ്പോ…പിന്നെയീ ഡിവോഴ്സ് ഒന്നും പെട്ടന്ന് കിട്ടില്ല.. കല്യാണം ഇന്നലെ അല്ലെ കഴിഞ്ഞത്.. അതാ.. നീ വേറെ എന്തെങ്കിലും വഴി പറ..?
ഞാൻ കൊറച്ചു ഉരുണ്ടു കളിച്ചു.. സത്യം പറഞ്ഞാൽ ഇന്ന് രാവിലെ അവളെന്നോട് ചേർന്ന് കിടന്നപ്പോ മുതൽ ഉള്ളിന്റെയുള്ളിൽ ഓണം ബംബറടിച്ചവന്റെ അവസ്ഥ ആയിരുന്നെനിക്ക്…ഒരുകാലത്ത് എന്റെ ഉറക്കം കളഞ്ഞൊരു സ്വപ്നമായിരുന്നു ഇന്ന് രാവിലെ നടന്നത്
“”നീ കൂടുതൽ വഴി കണ്ടുപിടിക്കാനൊന്നും നിക്കണ്ട ഇപ്പൊ…എനിക്കറിയാം നിന്റെ മനസ്സിൽ എന്താണെന്നൊക്കെ…കൊല്ലം കുറെയായല്ലോ നിന്റെ കൂടെയി നടപ്പ് തുടങ്ങിയിട്ട്…അപ്പോ മനസിലാവും നിന്റെയീ കൊതികുത്തിയുള്ള ഇറങ്ങി പോക്ക് എന്തിനാണെന്ന്…””
കാർത്തി അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഞാനവന്റെ മുഖത്തേക്ക് നോക്കാൻ നിന്നില്ല…സത്യാണല്ലോ അവൻ പറഞ്ഞത്
“”ജോ നീയിങ്ങനെ അണ്ടി കളഞ്ഞു പോയ അണ്ണാനെ പോലെയിരിക്കല്ലേ…ഞാൻ ചോദിക്കുന്നതിന് ഉത്തരം പറ.. നിനക്ക് അവളെയിപ്പോഴും ഇഷ്ടമാണോ…?
എന്നെ വളരെയധികം ആശയകുഴപ്പത്തിലാക്കുന്ന ഒരു ചോദ്യമായിരുന്നത്…കൊറച്ചു വർഷം മുൻപ്വരെ അവളെയെനിക്ക് ഇഷ്ടമായിരുന്നു…പിന്നെ അന്നത്തെ സംഭവത്തോടെ അവളോട് അങ്ങനെയൊരു വികാരവും ഉണ്ടാവാതിരിക്കാൻ ഞാനൊരുപാട് ശ്രമിച്ചിരുന്നു…അങ്ങനെ ഉള്ള എനിക്ക് ഇപ്പൊ ഇങ്ങനൊരു സ്നേഹം തോന്നാൻ കാരണം ഞാൻ കെട്ടിയ താലിയുടെ ബലത്തിൽ ആണോ…? അല്ലെങ്കിൽ സ്വന്തമായെന്ന് അറിഞ്ഞപ്പോ ഉള്ളിലൊളിപ്പിച്ച സ്നേഹം പുറത്തു വന്നതാണോ..?
“”എനിക്കറിയില്ലെടാ…പക്ഷെ എന്തിന്റെ പേരിലാണേലും ഇനിയൊരുതവണ കൂടി അവളെ നഷ്ടമായാൽ…അറിയില്ല…അവളോട് പുറത്ത് ദേഷ്യം കാണിക്കുന്നുണ്ടെങ്കിലും ഉള്ളിലെവിടെയോ വല്ലാത്തൊരു സന്തോഷമാ…””
ഞാൻ അങ്ങനെ പറഞ്ഞപ്പോളേക്കും അവനെന്റെ കയ്യിൽ പിടിച്ചിരുന്നു…
“”പിന്നെന്തിനാടാ നീ രാവിലെ തന്നെ ഇങ് പോന്നത്…നിന്റെ മനസ്സിൽ തോന്നുന്ന ആ ഇഷ്ടം അവളോട് പറയെടാ…ഒന്നുമല്ലേലും അവളിപ്പോ നിന്റെ ഭാര്യയാണ്..””
അവനെന്നെ മോട്ടിവേറ്റ് ചെയ്യാൻ ശ്രമിച്ചു.. പക്ഷെ ആ വാക്കുകളൊക്കെ എന്നെ തളർത്തികളയുകയാണ് ചെയ്തത്
“”അതാടാ എന്റെ പേടി…അവളിപ്പോ എന്റെ ഭാര്യയാണ്.. പക്ഷെ എന്നോടുള്ള അവളുടെ പെരുമാറ്റം ഒക്കെ കാണുമ്പോ ഇനിയുമവളെ നഷ്ടപ്പെടുമോ എന്നൊരു പേടി…””
“”പേടി.. പറിയാണ്…!!!!
പെട്ടെന്ന് ഇരുന്നിടത്തു നിന്ന് ചാടി എണീറ്റുകൊണ്ടവൻ പറഞ്ഞു
“”വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടിയിട്ടവനിരുന്ന് പേടിക്കുന്നു…നീയാദ്യം അവളോടൊന്ന് നേരെചൊവ്വേ മിണ്ടാൻ നോക്ക്…എന്നിട്ട് തീരുമാനിക്ക്…””
അതും പറഞ്ഞവൻ അകത്തേക്ക് പോയി…അവൻ പറഞ്ഞതിലും കാര്യമുണ്ട്.. ഞാനിതുവരെ ഉറങ്ങികിടക്കുന്ന അഞ്ജനയോട് അല്ലാതെ ഉണർന്നിരിക്കുന്ന എന്റെ ഭാര്യയോട് ഒന്ന് സംസാരിച്ചിട്ടില്ല…അതായിരിക്കും പ്രശ്നം
ഏതായാലും ഒരു കല്യാണം കഴിച്ചു…ഇനിയിപ്പോ അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കണം….അങ്ങനെ ഒക്കെ ചിന്തിച്ചുഞാൻ അവിടെ തന്നെ ഇരുന്നു
അപ്പോളാണ് മുൻപിൽ കിടക്കുന്ന പത്രം ശ്രദ്ധിച്ചത്…
–തെങ്ങിൽ നിന്ന് വീണു കാലൊടിഞ്ഞു–
ആ തലക്കെട്ട് കണ്ടുഞാൻ പത്രമെടുത്തു നോക്കി…. ആ വാർത്ത മൊത്തത്തിലൊന്ന് വായിച്ചപ്പോളാണ് അതിനെക്കുറിച്ചു ഏകദേശം രൂപം കിട്ടിയത്
Ee kadha pullikaran Ivde nirthiyad ano??
ഇതിനി ഉണ്ടാവോ??
അടിപൊളി bro…. Nxt part പെട്ടന്ന് ഇടണേ
Next part
നന്നായിട്ടുണ്ട്… ♥️♥️♥️♥️
ഇതേ കഥ വേറെ എവിടെയോ വായിച്ചതായി ഒരു ഓർമ്മ. ബ്രോ ഏതു kkയിൽ വന്നതാണോ? എന്തായാലും നന്നായിട്ടുണ്ട്
❤️❤️
നന്നായിട്ട് ഉണ്ട് പിന്നെ അവൾ അവനെ എടുത്തിട്ട് ഓടിക്കുമോ അതാ ആണ് ഇനി സംഭവിക്കാൻ പോകുന്നെ?
Super
Bro പെട്ടന്ന് തരാൻ കഴിയുമെങ്കിൽ പെട്ടന്ന് തരണേ pls….
??