ഒരു ചിരിയോടെയവൾ പറഞ്ഞു…അത്ര നേരം ബലംപിടിച്ചു നിന്നവളുടെ മുഖത്തിപ്പോ ഒരു ചിരി…അടിച്ചു കിണ്ടിയായി പോലീസിന്റെ മുൻപിൽ പെട്ട അവസ്ഥ…ഇത്രയൊക്കെ ആയപ്പോളേക്കും ഒരു കാര്യം ഉറപ്പായി…ഒരു ബോധവുമില്ലാതെയാണു ഞാൻ ഇവിടേക്ക് കേറിവന്നതെന്ന് ഇവൾക്ക് മനസിലായിട്ടുണ്ട്..അതുകൊണ്ടിനി കള്ളം പറഞ്ഞിട്ട് കാര്യമില്ല
ഞാൻ രണ്ടടി പിറകിലേക്ക് മാറിക്കൊണ്ട് പറഞ്ഞു
“”ഊതുന്നത് എന്തിനാ…ഞാൻ രണ്ടു ബിയറ് കുടിച്ചിട്ടുണ്ട്…അതിനിപ്പോ എന്താ പ്രശ്നം…?
ഒട്ടും പതറാതെ തന്നെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…അല്ല പിന്നെ.. ഇവളെ പേടിക്കേണ്ട കാര്യം എന്താ ഇപ്പൊ..
“”ഓക്കേ..ബാക്കി അമ്മയോട് പറഞ്ഞാൽ മതി…””
ഇതും പറഞ്ഞവൾ തിരിഞ്ഞു നടന്നു…
അമ്മയോട് പറയുമെന്നല്ലേ അവളിപ്പോ പറഞ്ഞത്…അയ്യോ…
ഉള്ളിൽ നിന്നൊരു നിലവിളി ശബ്ദം വന്നെന്റെ തൊണ്ടയിൽ തടഞ്ഞു നിന്നു.. അതിനു മുന്നേ ഡോറിനു നേരെ തിരിഞ്ഞു നടന്ന അഞ്ജനയെ ഞാൻ പിറകിൽ നിന്നും വട്ടം പിടിച്ചിരുന്നു…
അറിഞ്ഞുകൊണ്ട് പിടിച്ചതല്ല.. പക്ഷെ ഇപ്പോളിത് ആവശ്യമാണ്
“”ടാ.. വിടടാ…മേത്തൂന്ന് കൈ എടുക്കാൻ…ദേ ജോമോനെ പിടി വിടാനാ പറഞ്ഞെ..!
എന്റെ അത്ര ഉയരമില്ലാത്ത എന്റെ അവളിപ്പോ കൈകാലുകളിട്ടടിക്കുകയാണ്…
“”അടങ്ങി നിക്കടി…നീ അമ്മയോട് പറയുമെന്നല്ലേ പറഞ്ഞെ.. ഞാനൊന്ന് കാണട്ടെ നീയമ്മയോട് പറയണത്…””
വെറുതെ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാനവളെ വെല്ലുവിളിച്ചു.. ഇതുപോലൊരവസരമിനി കിട്ടിയെന്ന് വരില്ല….
“”മേത്തൂന്ന് പിടിവിടടാ തെണ്ടി..!!
പല്ലുകടിച്ചുകൊണ്ടവൾ പറഞ്ഞു…അവളുടെ വയറിൽ ചുറ്റിയാണ് ഞാൻ പിടിച്ചു വച്ചിരിക്കുന്നത്…പിടിയുടെ മുറുക്കം ഒരല്പം കൂടി കൂട്ടികൊണ്ട് ഞാനവളുടെ ചെവിയിൽ പറഞ്ഞു
“”ഇന്നലെ രാത്രി നീയെന്നെ പാമ്പുപിടിക്കും പോലെചുറ്റിയ കെടന്നത്…അപ്പോളൊന്നും ഈ തുള്ളല് കണ്ടില്ലല്ലോ…?
അവള്ടെ ചെവിയുടെ പിറകിലായി വളരെ അടുത്തു വന്നാണ് ഞാനത് പറഞ്ഞത്…എന്റെ ചൂട് നിശ്വാസം അടിച്ചതും അതുവരെ കൈകാലിട്ടടിച്ചവളുടെ ചാട്ടം ഒരല്പം കുറഞ്ഞു…ക്രമേണ അതൊരു ചെറിയ വിറയലായി മാറി
-തുടരും
Ee kadha pullikaran Ivde nirthiyad ano??
ഇതിനി ഉണ്ടാവോ??
അടിപൊളി bro…. Nxt part പെട്ടന്ന് ഇടണേ
Next part
നന്നായിട്ടുണ്ട്… ♥️♥️♥️♥️
ഇതേ കഥ വേറെ എവിടെയോ വായിച്ചതായി ഒരു ഓർമ്മ. ബ്രോ ഏതു kkയിൽ വന്നതാണോ? എന്തായാലും നന്നായിട്ടുണ്ട്
❤️❤️
നന്നായിട്ട് ഉണ്ട് പിന്നെ അവൾ അവനെ എടുത്തിട്ട് ഓടിക്കുമോ അതാ ആണ് ഇനി സംഭവിക്കാൻ പോകുന്നെ?
Super
Bro പെട്ടന്ന് തരാൻ കഴിയുമെങ്കിൽ പെട്ടന്ന് തരണേ pls….
??