?തല്ലുമാല -3⚡️ [?ᴇᴍ⭕? കുഞ്ഞ്] 214

പിറകിൽ നിന്നും വീണ്ടുമവളുടെ സ്വരമുയർന്നു…ഒരു പരുക്കൻ ശബ്ദം…

ഞാൻ ഒന്നുമറിയാത്തത് പോലെ തലമാത്രം തിരിച്ചു നോക്കി…ബോഡി മുഴുവനായും തിരിക്കണമെന്നുണ്ട്.. പക്ഷെ പറ്റുന്നില്ല…

“”എ…എന്താ…?

ഞാൻ ശബ്ദമൽപ്പം കടുപ്പിച്ചു ചോദിച്ചു

എന്നെ തന്നെ നോക്കി കൈ രണ്ടും മാറിൽ കെട്ടിയാണ് പെണ്ണിന്റ നിൽപ്പ്…ചുരിദാറിന്റെ മുകളിൽ ഷാളൊന്നും ഇടാത്തത് കൊണ്ടു ഞാൻ അവളുടെ മുഖത്തേക്ക് മാത്രം നോക്കാൻ ശ്രമിച്ചു…വെറുതെ ഒള്ള വില കൂടി കളയണ്ടല്ലോ എന്ന് കരുതി

“”അല്ല…ചെക്കന് വിക്കുള്ള കാര്യമൊന്നും പെണ്ണ് കാണാൻ വന്നപ്പോ വീട്ടുകാരാരും പറഞ്ഞില്ലല്ലോ..!!

അതേ നിൽപ്പ് തന്നെ നിന്നുകൊണ്ടവൾ ചോദിച്ചു…

“”എനിക്ക് വിക്കൊന്നുമില്ല…ഇത് പിന്നെ കളിക്കാൻ പോയത് കൊണ്ട…തൊണ്ടക്ക് സുഖമില്ല..””

നാക്കു പണി തരാതിരിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ മറുപടി കൊടുത്തു…എന്റെ മറുപടി ഒന്നും അവിടെ ഏറ്റിട്ടില്ലെന്നവളുടെ മുഖഭാവം കാണുമ്പോൾ തന്നെ അറിയാം പറ്റുന്നുണ്ടായിരുന്നു..എങ്കിലും കട്ടക്ക് തന്നെ ബലം പിടിച്ചു ഞാനും നിന്നു

“”നീയൊന്ന് ഊതിക്കെ..?

അതും പറഞ്ഞവൾ എന്റെ മുൻപിലേക്ക് കേറി നിന്നു.. അവളുടെ ഭാഗത്തു നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നത്..

ആ ഒരുനിമിഷം എന്റെ നെഞ്ചുപൊട്ടിപോകുമെന്ന അവസ്ഥയിൽ ആയിരുന്നു…. കാരണം ആദ്യമായിട്ടാണവൾ എന്റേനേരെ ഇത്രക്കടുത്തു വന്നു നിൽക്കുന്നത്.. കൂടി പോയാൽ ഒരു സ്‌കെയിലിന്റത്ര മാത്രം അകലത്തിൽ…

അവളുടെ ഉണ്ടകണ്ണു രണ്ടും ഇമചിമ്മാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്

“”ഊതെടാ മോനെ…?

11 Comments

  1. Ee kadha pullikaran Ivde nirthiyad ano??

  2. മല്ലൂസ്

    ഇതിനി ഉണ്ടാവോ??

  3. നല്ലവനായ ഉണ്ണി

    അടിപൊളി bro…. Nxt part പെട്ടന്ന് ഇടണേ

  4. Next part

  5. നന്നായിട്ടുണ്ട്… ♥️♥️♥️♥️

  6. ശിവജിത്

    ഇതേ കഥ വേറെ എവിടെയോ വായിച്ചതായി ഒരു ഓർമ്മ. ബ്രോ ഏതു kkയിൽ വന്നതാണോ? എന്തായാലും നന്നായിട്ടുണ്ട്

  7. ❤️❤️

  8. നന്നായിട്ട് ഉണ്ട് പിന്നെ അവൾ അവനെ എടുത്തിട്ട് ഓടിക്കുമോ അതാ ആണ് ഇനി സംഭവിക്കാൻ പോകുന്നെ?

  9. Super

    1. Bro പെട്ടന്ന് തരാൻ കഴിയുമെങ്കിൽ പെട്ടന്ന് തരണേ pls….

Comments are closed.