ഇന്ന് എന്റെ നെഞ്ചിൽ പൊങ്കാല നടത്തും എല്ലായെണ്ണവും…ചെരുപ്പൂരി ഞാൻ മെല്ലെ വാതിലിനരികിലെത്തി…ഇട്ട ഷർട്ട് മുഴുവൻ ചെളിയാണ്…എങ്കിലും ചുളുവുകളൊക്കെ നേരിയാക്കി മുഖവും തുടച്ച് മുടിയൊക്കെ ഒതുക്കി ഒന്ന് മെനക്ക് നിൽക്കാൻ ശ്രമിച്ചു…അത് ഏറെക്കുറെ വിജയിച്ചു.. പക്ഷെ കാലു രണ്ടും ഞാൻ പറയുന്നത് അനുസരിക്കുന്നുണ്ടായിരുന്നില്ല…ആദ്യമായി ഈ പെണ്ണുങ്ങൾ ഹീലുള്ള ചെരുപ്പിട്ട അവസ്ഥ
ഇനിയാണ് അടുത്ത പ്രശ്നം…ആരെങ്കിലും കാണുന്നതിന് മുൻപ് അകത്തു കയറണം…എങ്ങാനും കണ്ടാൽ…തീർന്നു
“”അകത്തൂന്ന് പൂട്ടിയിട്ടുണ്ടാവല്ലേ…””
സകല ദൈവങ്ങളെയും വിളിച്ചുകൊണ്ടു കതകു തുറക്കാൻ നോക്കി.. എന്റെ ഭാഗ്യം കൊണ്ടാണോ എന്തോ.. കതകു തുറന്ന് വന്നു…പിന്നെ മെല്ലെ തലമാത്രം അകത്തോട്ടിട്ടു നോക്കി…ഹാളിൽ ആരുമില്ല.. അടുക്കളയിൽ നിന്നാരുടെയോ സംസാരം കേൾക്കാം…
പെട്ടന്ന് തന്നെ ഞാൻ അകത്തു കേറി സ്റ്റെപ്പിന് നേരെ നടന്നു…നടക്കുവല്ലായിരുന്നു ശെരിക്കും…ഓടുകയായിരുന്നു…
നിലം തൊടാതെ എങ്ങനൊക്കെ ഓടാൻ പറ്റുമോ അതുപോലെ ഓടി റൂമിൽ കേറി…
വാതിലടച്ചു അതിൽ തന്നെ ചാരി നിന്ന് ഞാൻ കൊറച്ചു നേരം കിതച്ചു…കുടിച്ചു കഴിഞ്ഞാൽ എന്താണെന്ന് അറിയില്ല ഇപ്പൊ കൊറച്ചായി കിതപ്പ് ഉണ്ട്…എന്തരാണോ എന്തോ
അതും പറഞ്ഞു റൂമിലെ ലൈറ്റ് ഇട്ട ഞാൻ തന്നെ ഒരുനിമിഷം ഞെട്ടിപ്പോയി
ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം കട്ടിലിൽ ചാരിയിരിക്കുന്ന അഞ്ജനയെ…സത്യം പറഞ്ഞാൽ താഴെ നിന്നും ഇവിടെ വരെ കേറി വരുമ്പോ ഞാനൊരു കല്യാണം കഴിച്ചതാണെന്നും ഇതുപോലൊരെണ്ണം ഈ റൂമിൽ കാണുമെന്നുമുള്ള കാര്യം ഞാൻ മറന്നു പോയിരുന്നു
അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് അവൾ എന്നെ നോക്കിയല്ല ഇരിക്കുന്നത്.. മുഖം താഴ്ത്തി പിടിച്ചിട്ടുണ്ട്…ഉറങ്ങുകയാണോ..?
കുറച്ചു നേരം കൂടി ഞാനങ്ങനെ അവളെ നോക്കി നിന്നു…ഒരു നീല ചുരിദാറാണ് പുള്ളിക്കാരിയുടെ വേഷം.. കുളി കഴിഞ്ഞതിന്റെ ആണെന്ന് തോന്നുന്നു മുടി ഒരു ടവ്വലിൽ പൊതിഞ്ഞു കെട്ടി വച്ചിട്ടുണ്ട്…
പെട്ടന്ന് അവൾ മുഖമുയർത്തി നോക്കി.. ഒരു നിമിഷം അപകടം മണത്ത ഞാൻ അതേ സ്പീഡിൽ തിരിഞ്ഞു നിന്നു.. പിന്നെ അതുപോലെ തന്നെ അവൾക്ക് മുഖം കൊടുക്കാതെ ഷെൽഫിൽ നിന്നൊരു തോർത്തും ഇടാനൊരു ട്രാക്ക് പാന്റുമെടുത്തു ബാത്റൂമിൽ കേറി കതകടച്ചു…ഇതെല്ലാം ഏതാനും നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു എന്നത് മറ്റൊരു കാര്യം
ഏതായാലും അവൾക്ക് മുഖം കൊടക്കാതെ രക്ഷപെട്ടല്ലോ.. അതൊരാശ്വാസം…
പിന്നെ വളരെ പതുകെ സമയമൊക്കെയെടുത്തു തലയൊക്കെ തണുത്ത വെള്ളത്തിൽ കൊറച്ചു നേരം മുക്കി വച്ചിട്ടൊരു കുളിയങ്ങു പാസ്സാക്കി…അങ്ങനെയെങ്കിലും ഈ കെട്ടൊന്ന് ഇറങ്ങട്ടെ എന്ന് കരുതി…
സമയമെടുത് കുളിച്ചത് കൊണ്ടാണെന്നു തോന്നുന്നു കൊറച്ചൊക്കെ ബോധം വന്നിട്ടുണ്ട്.. എങ്കിലും മുഴുവനായിട്ടില്ല
കാർത്തി എങ്ങനെ വീട്ടിൽ കേറിയോ ആവോ ഈ അവസ്ഥയിൽ…കുളിയൊക്കെ കഴിഞ്ഞു പുറത്തിറങ്ങിപ്പോ അഞ്ജന കിടന്നിടത്തൊരു പൂടപോലുമില്ല…അതേതായാലും നന്നായി
ഇനിയവൾ വരുന്നതിന് മുൻപേ കേറി കിടന്നേക്കാമെന്ന് കരുതി കട്ടിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നൊരു വിളി വന്നു
“”നീയൊന്നവിടെ നിന്നെ…?
ആ ശബ്ദത്തിനുടമയെ കണ്ടു പിടിക്കാൻ വല്യ ബുദ്ധിമുട്ടൊന്നും വേണ്ടിയിരുന്നില്ല…
അവള് വിളിച്ചതിന്റെ ഉദ്ദേശം മനസിലാവാതെ ഞാൻ അവിടെന്നിന്നൊന്ന് പരുങ്ങി.. എങ്കിലും ധൈര്യം കൈവിടാതെ ഞാൻ നിന്നു…എങ്കിലും തിരിഞ്ഞു നോക്കാനൊരു മടി
“”ജോ നീ ഞാൻ പറഞ്ഞത് കേട്ടില്ലെന്നുണ്ടോ….?
Ee kadha pullikaran Ivde nirthiyad ano??
ഇതിനി ഉണ്ടാവോ??
അടിപൊളി bro…. Nxt part പെട്ടന്ന് ഇടണേ
Next part
നന്നായിട്ടുണ്ട്… ♥️♥️♥️♥️
ഇതേ കഥ വേറെ എവിടെയോ വായിച്ചതായി ഒരു ഓർമ്മ. ബ്രോ ഏതു kkയിൽ വന്നതാണോ? എന്തായാലും നന്നായിട്ടുണ്ട്
❤️❤️
നന്നായിട്ട് ഉണ്ട് പിന്നെ അവൾ അവനെ എടുത്തിട്ട് ഓടിക്കുമോ അതാ ആണ് ഇനി സംഭവിക്കാൻ പോകുന്നെ?
Super
Bro പെട്ടന്ന് തരാൻ കഴിയുമെങ്കിൽ പെട്ടന്ന് തരണേ pls….
??