സിംഹം : “ദൈവമേ, കഴുതകളെയൊക്കെ പിടിച്ചു കാവൽ നിർത്തിയാൽ ഇതൊക്കെയായിരിക്കും അവസ്ഥ. ശരി, അവൻ ഏതൊക്കെ പേരുകളിലാ വോട്ട് ചെയ്തേക്കുന്നത്”
പുലികേശി ഒരു ലിസ്റ്റെടുത്ത് സിംഹത്തിനു നേരെ നീട്ടി.
പുലികേശി : “സാർ, ആ പേരുകളാണ് ഏറ്റവും വിചിത്രമായിരിക്കുന്നത്. ആദ്യം അവൻ വന്നത് “കെ വൺ” എന്ന പേരിലാ. പിന്നെ വന്നത് “കെ ടു” എന്ന പേരിൽ. അതിനു ശേഷം “കെ ത്രീ”, “കെ ഫോർ” എന്നൊക്കെ തുടങ്ങി നൂറ്റിയമ്പത് ഡിജിറ്റൽ വരെ ഈ ലിസ്റ്റിലുണ്ട്.
സിംഹം : “എന്റെ കാട്ടുമുത്തപ്പാ, ഇത്രയും വലിയ തിരുമറിയുണ്ടായിട്ടും ആരും അതൊന്നും ശ്രദ്ധിച്ചില്ലേ?”
പിന്നീട് സിംഹം ആ ലിസ്റ്റിൽ കണ്ണോടിച്ചു നോക്കി. പെട്ടന്ന് പുള്ളിയുടെ കണ്ണ് എന്തോ ഒന്നിലുടക്കി.
സിംഹം : “ഡോ, ആ തട്ടിപ്പുക്കാരൻ ഓന്തിന്റെ ശരിക്കുള്ള പേര് കിട്ടി?”
പുലികേശി : “സത്യാണോ സാർ ?”
സിംഹം : “അതേടോ, അവൻ പല തവണയും “കെ വൺ”, “കെ ടു” എന്നൊക്കെയുള്ള കള്ളപേരില് വന്നു. പക്ഷെ ഒരു തവണ അറിയാതെ അവൻ സ്വന്തം പേര് ആ ലിസ്റ്റില് കേറ്റി. ദാ നോക്ക്”
എന്നും പറഞ്ഞു സിംഹം പുലികേശിക്ക് ലിസ്റ്റിലെ ആ ഭാഗം കാണിച്ചു കൊടുത്തു.
സിംഹം : “ദാ, നോക്ക്. ഇവിടെ മാത്രം ആ ഓന്ത് അവന്റെ പേര് “കേശവൻ” എന്നെഴുതിയിട്ടുണ്ട്”
പുലികേശി : “അയ്യോ, സാറെ. അതു കേശവൻ എന്നല്ല, “കെ സെവൻ” എന്നെഴുതിയോക്കുന്നതാ?♂️.
പ്ലിംഗ് ?
സിംഹം എങ്ങനെയോ കഷ്ടപ്പെട്ട് തന്റെ ജാള്യത മറച്ചു വച്ചു.
സിംഹം : “ശരി, ശരി. ആളെ മനസിലായില്ലേ. ഇനി ആ ഓന്തിനെ അറസ്റ്റ് ചെയ്യ്”
പുലികേശി : “അതെളുപ്പമല്ല സാർ, ഈ കാട്ടില് മൊത്തം പന്ത്രണ്ടു ഒന്തുകളുണ്ട്. അതിലാരാണ് കുറ്റവാളീന്നറിയാണ്ട് സംശയത്തിന്റെ പേരില് ഓരോ ഒന്തുകളെ അറസ്റ്റ് ചെയ്താൽ അതു നമ്മുടെ ഇമേജിനെ ബാധിക്കും. പോരാത്തതിന് ഇതു എതിർസ്ഥാനാർഥി നല്ല രീതിയില് ചൂഷണം ചെയ്യാൻ സാധ്യതയുണ്ട്. ഇനി നമ്മള് അറസ്റ്റ് ചെയ്യുന്ന ആളെങ്ങാനും മാറിപ്പോയാൽ അതു യഥാർത്ഥ കുറ്റവാളിക്ക് രക്ഷപ്പെടാൻ സൗകര്യമാവും”
ഇതെല്ലാം കേട്ട് സിംഹത്തിന്റെ തല പുകഞ്ഞു.
സിംഹം : “ഇനി നമ്മളെന്താടോ ചെയ്യാ ?”
പുലികേശി : “സാർ, ആദ്യം തന്നെ ഈ ഇലക്ഷൻ ക്യാൻസൽ ചെയ്യണം. ബാക്കി നമുക്ക് വഴിയേ തീരുമാനിക്കാം”
സിംഹം : “എന്നാ താനെന്തെങ്കിലും ചെയ്യ്”
അങ്ങനെ കടുവച്ചാർ അധികാരമേൽക്കും മുന്നേ ആ ഇലക്ഷൻ ക്യാൻസൽ ആയി. ഇത് അവിടുത്തെ മൃഗങ്ങളിൽ നിരാശയുണ്ടാക്കി. കാരണം പല ജീവികളും ആ ഒരു ദിവസം മുഴുവൻ പൊരിവെയിലത്തു വോട്ട് ചെയ്യാൻ വേണ്ടി മാത്രം ഒരുപാട് നേരം ക്യൂ നിന്നിട്ടുണ്ട്. അങ്ങനെ ചെയ്ത ആ വോട്ട് അസാധുവായിപ്പോകുന്നത് അവർക്ക് ഇഷ്ടപ്പെട്ടില്ല. എന്നാൽ വോട്ട് ചെയ്യുന്നതിൽ കൃത്രിമത്വം നടന്നു എന്ന കാരണം പറഞ്ഞു ആ ഇലക്ഷൻ പിൻവലിച്ചു. എന്നാൽ ഇതിന്റെ കാരണം ഒന്താണെന്ന രഹസ്യം അധികാരികൾ മറച്ചു വച്ചു. അതിനുശേഷം ഇതിനെല്ലാം കാരണക്കാരനായ ആൽമാറാട്ടക്കാരൻ ഓന്തിനെ കണ്ടുപ്പിടിക്കാൻ ഒരു പ്രത്യേക അന്വേഷണസംഘം രൂപപ്പെട്ടു. പുലികേശിയാണ് ഈ അന്വേഷണസംഘത്തിന്റെ തലവൻ.
Few days later
ഇന്നാണ് ഈ സ്പെഷ്യൽ ഗ്രൂപ്പിന്റെ മീറ്റിംഗ് നടക്കുന്നത്. അതും പുലികേശിയുടെ മടയിൽ. മീറ്റിംഗിനായി പുലികേശിയുടെ മടയിൽ IFS ഓഫീസർ (ഇന്ത്യൻ ഫോറെസ്റ്റ് സർവീസ്) കുയിലമ്മ? ഹാജരായിട്ടുണ്ട്. വട്ടത്തിലുള്ള ഒരു ഡൈനിങ് ടേബിളിനു ചുറ്റും പരസ്പരം അഭിമുഖമായി ഇരിക്കുകയാണ് കുയിലമ്മയും പുലികേശിയും.
കുയിലമ്മ : “സാർ ?”
പുലികേശി : “എന്താ ?”
So cool nikki…. aake orma varunna dialog ethaanu …. nee kanda india alla yathartha India pattini pavangaldem nirakshararudem koottikoduppukarudeyum “anubavangalde” India….?✌
?
?? brilliant writing
വ്യത്യസ്ത നിറഞ്ഞ കഥ
നന്നായിട്ടുണ്ട് തുടരുക
കുറെയധികം നാളുകൾക്ക് ശേഷം നിലവാരമുള്ള ആക്ഷേപഹാസ്യവും പരിഹാസവും ഒന്നാസ്വദിക്കുന്നതിന്റെ ആവേശപ്പുറത്താണ് ഈ കുറിപ്പ്. ഇങ്ങനത്തെ നീണ്ട കുറിപ്പുകൾ കാരണം ഞാനൊരുപാട് പുലിവാല് പിടിച്ചിട്ടുണ്ടെങ്കിലും അതൊന്നും വീണ്ടും ആ സാഹസം കാണിക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കുന്നില്ല..!! ???
ആദ്യം തന്നെ വിവാദത്തിനു തിരികൊളുത്തി തുടങ്ങാം.. ??? ഒരേ സമയം പല കാര്യങ്ങൾ വൃത്തിയായി ചെയ്തു തീർക്കാൻ കഴിവുള്ളവരോട് ബഹുമാനം പുലർത്തിക്കൊണ്ടു തന്നെ പറയുന്നു.. തുടങ്ങിവെച്ച ഒരെണ്ണം വൃത്തിയായി ചെയ്തു തീർക്കാതെ വേറെ ഒരെണ്ണം കൂടി തുടങ്ങുന്നതിനോട് എനിക്ക് യോജിപ്പില്ല.. അങ്ങനെ ചെയ്യുന്നത് കാരണം എഴുത്തുകാരനിൽ ഉള്ള വായനക്കാരുടെ വിശ്വാസം പതിയെ കുറഞ്ഞു വരും എന്നാണ് എന്റെ ഒരിത്.. നല്ല രീതിയിൽ പോകുന്ന വണ്ടർ ഓണത്തിന് കൊടുക്കാതെ ഊർജം ഇങ്ങോട്ടു വഴിമാറ്റിയ നികിലയോട് അത്യാവശ്യം കലിപ്പുണ്ട് എന്നങ്ങു തുറന്നു സമ്മതിക്കുന്നതിൽ ലജ്ജയില്ല.. ??? വണ്ടർ മുഴുവനാകുന്ന സമയം കൊണ്ട് ഈ തീം മറ്റൊരാൾ അടിച്ചു മാറ്റാതിരിക്കാൻ, തീമിലുള്ള അവകാശം സ്ഥാപിക്കാൻ വെറുതെ ഒന്ന് വഴി വെട്ടിവെച്ചതാണോ എന്നും സംശയിക്കണം. ??? (വെറും സംശയമല്ല, അങ്ങിനെ ചില കസർത്തുകൾ ഇവിടെ കണ്ടിട്ടുണ്ട്.. )
പിന്നെ ഒരു സമാധാനം എന്തെന്നാൽ… ഇത് വായിച്ചത് കൊണ്ടാണ് നികിലയുടെ മറ്റു കഥകൾ വായിക്കണം എന്ന് തോന്നിയതും വണ്ടർ വായിച്ചതും.. അതൊരു നല്ല കാര്യമാവുകയും ചെയ്തു. അത് കൊണ്ട് വണ്ടർ കിട്ടിയില്ല എന്നും പറഞ്ഞുള്ള എന്റെ പ്രകടനത്തിൽ യുക്തിയില്ല.. ??? ആയതിനാൽ വെറുതെ ഒരലങ്കാരത്തിനു കലിപ്പിട്ടതിനു പുരുഷു എന്നോട് ക്ഷമിക്കണം ???
മിഷൻ ജംഗിൾ ഒരു തുടർക്കഥയാണ് എന്ന് ശ്രദ്ധിക്കാതെയാണ് വായിച്ചു തുടങ്ങിയത്. അതേ.. ഞാൻ ആമുഖം വായിച്ചില്ല, അനുബന്ധങ്ങൾ നോക്കിയില്ല.. ??? ഒക്കെപ്പോട്ടെ പേരിന്റെ അവസാനം ഉള്ള ആ 1 ഞാൻ കണ്ടുമില്ല. ?♂️?♂️?♂️ ഇതെല്ലാം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഞാൻ ഉറപ്പായും ഇത് വായിക്കില്ലായിരുന്നു എന്നത് പരമമായ സത്യം.. നാളെത്തരാം.. ഇപ്പോത്തരാം, ഇതാ തന്നു എന്നൊക്കെ പറഞ്ഞു പറ്റിച്ചു വൈകി വരുന്ന ഭാഗങ്ങള്‍ കാത്തിരുന്ന് വായിക്കാനും മാത്രം ഓളമില്ല ഈ തലയിൽ… ??? എന്ത് ചെയ്യാനാണ്, എന്റെ തല ഇങ്ങനെയായിപ്പോയി, എന്റെ വിധി…! ???
പിന്നെ എന്തിനാ വണ്ടർ വായിച്ചേ എന്നല്ലേ ഇപ്പൊ മനസ്സിൽ.. യെസ്, ചില കഥകൾ പോലെ തന്നെയാണ് എന്റെ ചില സമയത്തെ പ്രവൃത്തികളും, യുക്തി മഷിയിട്ടു നോക്കിയാൽ കാണില്ല ???
ഇനി ഈ കഥയിലേക്ക് കടന്നാൽ,…
ആദ്യത്തെ മൂന്നു നാല് പേജ് വായിച്ചപ്പോ തന്നെ മടക്കി വെക്കാൻ തോന്നിയതാ, അജ്‌ജാതി വലിപ്പിക്കലായിരുന്നു.. നിങ്ങടെ നാട്ടിൽ റബ്ബറിനൊക്കെ പുല്ലുവിലയാന്നോ?.. ??? പിന്നെ വേറെ ഒന്നും ചെയ്യാനില്ലാത്ത കൊണ്ട് ബാക്കിയുള്ള പേജുകൾ കൂടെ വായിക്കാമെന്നു വെച്ച്.. അതൊരു മികച്ച തീരുമാനമായിരുന്നു. ???
കുയിലമ്മ ഒഴികെയുള്ള കഥാപാത്രങ്ങൾ എല്ലാം മികച്ച തിരഞ്ഞെടുപ്പാണ്. കുയിലമ്മയ്ക്കു കൊടുത്ത കഥാപാത്രം ചെയ്യാൻ കാട് മുഴുവൻ തെണ്ടി നടക്കുന്ന, ഇരിക്കുന്ന കൊമ്പു വെട്ടുന്ന (സംരക്ഷിക്കേണ്ട വനം നശിപ്പിക്കാൻ കൂട്ട് നിൽക്കുന്ന) കുരങ്ങനോ മറ്റോ ആയിരുന്നെങ്കിൽ.. ??? അന്യന്റെ കൂട്ടിൽ സ്വന്തം മുട്ടകളെ വിരിയിക്കുന്ന കുയിലമ്മയും ഇക്കാര്യത്തിൽ മോശമല്ല..!! നായേഷ്, മൂർഖേഷ്, പുലികേശി, കടുവച്ചാർ, സിംഹച്ചാർ അങ്ങിനെ നമ്മുടെ പൊതു മണ്ഡലത്തിലും രാഷ്ട്രീയ മണ്ഡലത്തിലും നിറഞ്ഞു നിൽക്കുന്ന കുറെ മനുഷ്യരുടെ കാട്ടുമുക്ക് പ്രതിരൂപങ്ങൾ എല്ലാം നന്നായിത്തന്നെ ആസ്വദിച്ചു. ???
അധികാരികളെയും, അധികാരം നിലനിർത്താൻ പാടുപെടുന്നവരെയും , അധികാരം വെട്ടിപ്പിടിക്കാൻ നടക്കുന്നവരെയും പരിഹസിച്ചത്, അതിനു സമകാലീന ദേശീയ, പ്രാദേശിക രാഷ്ട്രീയ നേതാക്കളെ മൃഗങ്ങളിലൂടെ സംജ്ഞപ്പെടുത്തിയത് എല്ലാം ഇഷ്ടമായി ???
നിറം മാറി കള്ളവോട്ട് ചെയ്യുന്ന ഓന്തനും, അതിനു കൂട്ട് നിൽക്കുന്ന കഴുതമാക്കാനും.. ഓഹ്.. ജനാധിപത്യത്തിന്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കുന്ന ആ അവിശുദ്ധ കൂട്ടുകെട്ട്..!! വളരെ മികച്ചു നിന്നു.. ???
CI ആമയും, SI അരണയും.. തരാതരം പോലെ കാര്യങ്ങൾ വിസ്മരിക്കുന്ന, പത്തുചുവട് ഒന്നോടാൻ പോലും ശാരീരിക ക്ഷമതയില്ലാത്ത നമ്മുടെ പൊലീസുകാരെ ഈ രണ്ടു കഥാപത്രങ്ങളിലൂടെ പരിഹസിച്ചു നാശമാക്കി.. ??? വീണ്ടും ഇഷ്ടം.. ??? CI ആമ ഒച്ചിനെ തോൽപ്പിച്ച കഥ, പിന്നെ അപ്പൂപ്പൻ മുയലിനെ തോൽപ്പിച്ച കഥ പറഞ്ഞു ജോലി നേടിയ പരാമർശത്തിലൂടെ അഴിമതി, ബന്ധുജനപക്ഷപാതം എന്നീ മഹാമാരികളെ പരിഹസിച്ചതാണ്എന്നിങ്ങനെയുള്ള എന്റെ അനുമാനങ്ങൾ തെറ്റിയിട്ടുണ്ടെങ്കിൽ കുറ്റം നിങ്ങളുടേതാണ്, നിങ്ങളുടേത് മാത്രം..! ??? കഥയിലില്ലാത്ത യുക്തി എന്റെ ആസ്വാദനക്കുറിപ്പിൽ തപ്പരുത്.. ???
തുമ്പൻജിയെ കുറിച്ച്പിന്നീട് വിശദമായി പറയാം. കാരണം, തുമ്പൻജിയും മുതലാളി ജമ്പൻജിയും ഞാനുമായി ഒരു നീണ്ട ബാലരമ ബന്ധമുണ്ട്.. ???
അവസാനമായി…
കഥയുടെ ടാഗ്‌ലൈൻ മാറ്റണം. ഇതൊരു കോമഡി സീരീസ് അല്ല, ആക്ഷേപഹാസ്യവും പരിഹാസവുമാണിതിന്റെ കാതൽ..
കുട്ടികൾക്കുള്ളത് എന്ന വിഭാഗത്തിൽ ആക്കിയത് അവിടിരുന്നോട്ടെ, ഒരു കുട്ടിയെപ്പോലെ വായിച്ചത് കൊണ്ടാണ് ഇത്രയും ആഴത്തിലും നീളത്തിലും പരപ്പിലും ആസ്വദിക്കാൻ പറ്റിയത്. അല്ലായിരുന്നെങ്കിൽ ചളി, ചവറ്, രാജ്യദ്രോഹം എന്നൊക്കെ പറയാൻ തോന്നിയേനെ ???
ഇത് തുടർന്നാൽ പിൻതുടർന്നു വായിക്കും.. ഇല്ലെങ്കിൽ ഞാനെന്റെ പാട്ടിനു പോകും.. ??? അതത്രെയുള്ളൂ..
വണ്ടർ തീർത്തിട്ട് മതി ഇതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം..!!
???
ആദ്യമേ തന്നെ സത്യസന്ധമായി അഭിപ്രായം പറഞ്ഞതിന് നന്ദി അറിയിക്കുന്നു. ഇതുപോലൊരു അഭിപ്രായമാണ് ഏതൊരു എഴുതുക്കാരും ആഗ്രഹിക്കുന്നത്. അഭിനന്ദിക്കേണ്ട ഭാഗങ്ങൾ അഭിനന്ദിക്കണം, വിമർശിക്കേണ്ട ഭാഗങ്ങൾ വിമർശിക്കണം. അതിലൊരു മടിയും കാണിക്കരുത്. Wonder എന്ന കഥ ഓണം സീസണിൽ മനപ്പൂർവം ഒഴിവാക്കിയതാണ്. ആ തീരുമാനം നന്നായിരുന്നു എന്ന് ഇനി വരാൻ പോകുന്ന അതിന്റെ അടുത്ത ഭാഗം വായിച്ചു കഴിയുമ്പോൾ മനസിലാവും ?. കുറച്ചു നാളുകളായി മനസ്സിൽ കേറി വന്ന ഒരു തീമാണ് ഇങ്ങനെയൊരു കഥയെഴുതാൻ കാരണമായത്. കഥയുടെ അടുത്ത പാർട്ട് വൈകുന്നത് വായിക്കുന്നവർക്ക് മടുപ്പുണ്ടാക്കുമെന്നറിയാം. പക്ഷെ ചില നേരത്ത് മനസ്സിൽ വരുന്നത് അക്ഷരങ്ങളാക്കി മാറ്റാൻ ഒരു ബുദ്ധിമുട്ട് വരുന്നുണ്ട് അതാണ് വൈകുന്നത്. എന്തായാലും ഈ രണ്ടു കഥകളും നിർത്തി പോവില്ല. നമ്മുടെ കയ്യിൽ ഫോൺ ഉള്ളിടത്തോളം കാലം നമ്മള് തരുന്ന ഒരു ഉറപ്പാണിത്. അത് മാത്രമല്ല, ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്. വിളിച്ചാൽ മറുപടി തരുന്നതായിരിക്കും ?. അഭിപ്രായമാറിയിച്ചതിൽ ഒന്നുകൂടി നന്ദി രേഖപ്പെടുത്തുന്നു ?
??????
?
Powli. Ithu thudarnnillenkil ninnae njan kollum makanae
?
ചിരിച്ചു, ഇനി പൊട്ടിച്ചിരിപ്പിക്കാനുള്ള വകക്ക് വേണ്ടി കാത്തിരിക്കുന്നു.??
?
തുടരൂ…. വായിക്കാൻ നല്ല രസമുണ്ട്.. ❤ തുമ്പൻ ? അരണ സെർ… ?
എല്ലാരേം ഇഷ്ടായി… നല്ലെഴുത്ത്.. ❤
Thanks ?
?????
?
നിഖില കഥ നന്നായിട്ടുണ്ട്, തീം ഗംഭീരം.
എനിക്ക് ഒന്ന് രണ്ട് കാര്യങ്ങൾ പറയാനുണ്ട് ഇതൊരു തട്ടിക്കൂട്ട് കഥയാണെന്ന് പറഞ്ഞു ഇതിനൊരു തുടർച്ച ഇന്ടെന്നും അറിയാം, എന്നാലും നർമം നന്നേ കുറഞ്ഞതായി അനുഭവപ്പെട്ടു എഴുതി ഫലിപ്പിക്കുക എളുപ്പമുള്ള കാര്യമല്ലെന്നറിയാം വണ്ടർ ? ഇങ്ങനെ മാസ്റ്റർപീസായി ഐറ്റം ആയി മനസ്സിൽ കെടക്കണേ അതോണ്ട് ഓട്ടോമാറ്റിക്കലി… മനുസനല്ലേ പുള്ളേ ?. പിന്നെ ഇന്നലെ mindstress കൂടുതലാരുന്നു റിലീഫ് ആക്കുമെന്ന എന്റെ മുൻവിധിയും വായനനുഭവത്തെ ബാധിച്ചിച്ചുണ്ടാകാം.
വണ്ടറിനും മിഷൻ ജംഗിൾ നും കാത്തിരിക്കുന്നു ?
ഇത് ഇൻട്രോ മാത്രമാണ്. മറ്റേ കഥ വേഗം വരുന്നതായിരിക്കും
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയ്യാതായി ????
ഇജ്ജാതി കഥ ❤️❤️❤️
ഒരു രക്ഷയും ഇല്ല ?
അരണ സർ ഒരേ പൊളി ❤️❤️❤️❤️
ബാക്കി ടീമുകളും കലക്കി ????
കണ്ടിന്യൂ ചെയ്യണേ ❤️ നിർത്തി പോകല്ലേ ?
വണ്ടർ എന്തായ്? അതും പോണോട്ടേ ❤️❤️❤️
Wonder ആണ് അടുത്തത്
Super ayittund chechi ????????
Adutha partn i am waiting ??????
Wonder eppol varum chechi??????appol goodnight ???????????
?
?
?
??????????
?
നിഖില, സത്യസന്ധമായി പറഞ്ഞാൽ താങ്കളുടെ മറ്റ് കഥകൾ വായിച്ചു കിട്ടിയ ആനന്ദത്തിന്റെ ഏഴയൽപക്കത്ത് പോലും എത്തിയില്ല. കഥയുടെ തുടക്കം മാത്രമല്ലേ ആയിട്ടുള്ളൂ അടുത്ത ഭാഗങ്ങളിൽ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു. നല്ല അർത്ഥത്തിൽ എടുക്കുക ആശംസകൾ
സത്യസന്ധമായി അഭിപ്രായം പറഞ്ഞതിന് നന്ദിയുണ്ട്. ഈ കഥ എഴുതുന്ന നേരത്തും എന്തൊക്കെയോ മിസ്സിംഗ് ആയ പോലെ തോന്നിയിരുന്നു. അടുത്ത പാർട്ടിൽ ശരിയാക്കാം
???
?
Super
Thanks
❤️?