മുയൽ കുട്ടൻ : “ശരി, ഇനി കാര്യമെന്താന്ന് പറ. എന്തു…. എന്ത് വെളിപാടുണ്ടായിട്ടാ പെട്ടന്നിപ്പോ താൻ ഇങ്ങോട്ടു തന്നെ കെട്ടിയെടുത്തേ ?”
നായേഷ് : “അതൊന്നും പറയാതിരിക്കുന്നതാ നല്ലത്”
കഴുതമാക്കാൻ : “എന്നാ ശരി, ഒന്നും പറയണ്ട ?”
നായേഷ് : “എന്തൊരു മനുഷ്യനാടോ താൻ ?”
മൂർഖേഷ് പാമ്പ് : “മനുഷ്യനോ….. ?”
നായേഷ് : “സോറി, തെറ്റിപ്പോയി. കുറേ നാളായി നാട്ടിലായതുക്കൊണ്ട് എപ്പോഴും ഈ ഡയലോഗാ നാവില് വരുന്നേ?. പറഞ്ഞു വന്നത് ഇതാണ്, നിങ്ങളൊക്കെ എന്തോന്ന് മൃഗങ്ങളാ. ഒരാള് ഒന്നും വിട്ടു തുറന്നു പറഞ്ഞില്ലെങ്കിൽ അയാളെക്കൊണ്ട് നിർബന്ധിപ്പിച്ചു പറയിക്കണം. അല്ലാതെ കൊച്ചുപിള്ളേരെപ്പോലെ പെരുമാറരുത്”
മൂർഖേഷ് പാമ്പ് : “ശരി, എന്നാ താൻ പറഞ്ഞു തുലയ്ക്ക്. എന്തു കാര്യമുണ്ടായിട്ടാ ഈ കാട് വേണ്ടാന്ന് പറഞ്ഞു പോയവൻ ഇങ്ങോട്ടു തന്നെ തിരിച്ചു വന്നേ”
നായേഷ് : “അതൊന്നും പറയാതിരിക്കുന്നതാ നല്ലത്…….
കഴുതമാക്കാൻ : “ദേ പിന്നേം….?”
നായേഷ് : “എന്റെ പൊന്നു ചങ്ങാതി. ഞാനിതൊന്ന് പറഞ്ഞു തീർത്തോട്ടെ. അതൊന്നു….ഓഹ് ?…. അല്ലേ വേണ്ട. നാട്ടിലിപ്പോ എനിക്കു പട്ടി വിലയാ”
മേരി കുഞ്ഞാട് : “അതിനിപ്പോ തനിക്കെന്നതാടോ പ്രശ്നം ?. താനല്ലേലും പട്ടി തന്നെയല്ലേ”
നായേഷ് : “എന്റെ പൊ……
മേരി കുഞ്ഞാട് : “ഉമ്മ്മ്മ്മ്…..?
നായേഷ് : “അല്ലേ വേണ്ട, അതും വിട്ടേക്ക്. നാട്ടിലൊക്കെ പട്ടി വിലാന്ന് പറഞ്ഞാ പുല്ലു വിലാന്നാ അർത്ഥം”
മുയൽ കുട്ടൻ : “അപ്പോ നല്ല വിലയായിരിക്കുല്ലോ ?”
നായേഷ് : “എടാ മരമണ്ടാ. പുല്ലു വിലാന്ന് പറഞ്ഞാ ഒരു വിലയുമില്ലാന്ന് അവിടെയൊക്കെ അർത്ഥം വരുന്നേ. എന്നു വച്ചാ എനിക്കവിടെ ഒരു സ്ഥാനവുമില്ല.
മേരി കുഞ്ഞാട് : “ചുമ്മാ പുളുവടിക്കല്ലേ ?. തനിക്കവിടെ പോലീസില് ജോലി കിട്ടിയ കാര്യമൊക്കെ ഞങ്ങളറിഞ്ഞു”
നായേഷ് : “എന്റെ ജോലിക്കാര്യം നിങ്ങളറിഞ്ഞു, അതല്ലാതെ നിങ്ങള് വേറെ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ ?”
മുയൽ കുട്ടൻ : “എന്തറിഞ്ഞില്ലേന്ന് ?”
നായേഷ് : “എന്റെ ജോലി പോയടേയ് ?”
മൂർഖേഷ് പാമ്പ് : “ജോലി പോയെന്നോ ?…. അതെങ്ങനെ ?”
നായേഷ് : “ഒരു കള്ളനെ പിടിക്കാനായിട്ട് പോലീസ് എമ്മാമാരെ സഹായിച്ചതാ. അങ്ങനെയാ പണി പോയേ”
മേരി കുഞ്ഞാട് : “ഒരാളെ സഹായിച്ച കുറ്റത്തിന് എന്നാത്തിനാ ജോലി കളയുന്നേ?”
നായേഷ് : “ഒരു പിടികിട്ടാപ്പുളിയെ പിടിക്കാൻ പോലീസിനെ സഹായിച്ചതാ. ഞാനാണെങ്കിൽ മണം പിടിച്ചു കള്ളന്റെ പുറകെ മര്യാദക്ക് പോയോണ്ടിരുന്നതായിരുന്നു. അതിനിടയ്ക്ക് ആ പരനാറി കള്ളൻ ഓടിപ്പോയ വഴിയിലൊക്കെ വേറേതോ പട്ടിയുടെ മൂത്രം തളിച്ച് എന്റെ റൂട്ട് തെറ്റിച്ചു. എന്നിട്ടും വിട്ടുക്കൊടുക്കാതെ ഞാനൊരു ഊഹം വച്ച് കള്ളനെ ചെയ്‌സ് ചെയ്തു. അവസാനം ആ കള്ളൻ ഏതോ ഒരു പെൺവേഷം കെട്ടി അടുത്തുണ്ടായിരുന്ന മതിലിനു പുറകില് ഒളിച്ചിരിക്കായിരുന്നു. വേഷം മാറീന്ന് വച്ചു അവന് എന്നെ അത്ര പെട്ടന്നൊന്നും പറ്റിക്കാൻ കഴിയില്ലല്ലോ. പിന്നെ ഒന്നും നോക്കീല്ല, ഞാൻ വേഗം ഓടിക്കേറി ആ കള്ളന്റെ കാലിലോട്ട് ചാടിപ്പിടിച്ചു അറഞ്ചം പുറഞ്ചം മാന്തി പൊളിച്ചു”
കഴുതമാക്കാൻ : “അപ്പൊ താൻ കള്ളനെ പിടിച്ചല്ലോ. പിന്നെങ്ങനെയാ തന്റെ ജോലി പോയേ ?”
നായേഷ് ഒന്ന് നെടുവീർപ്പെട്ടു.
നായേഷ് : “അനിയാ, കഥയാവിടെ തീർന്നില്ല. സത്യത്തിൽ ഞാൻ കള്ളനാണെന്ന് കരുതി മാന്തിക്കൊണ്ടിരുന്നത് ആ കള്ളനെയല്ലായിരുന്നു. ആ കള്ളനെ പിടിക്കാൻ വേണ്ടി വേറൊരു പെൺവേഷത്തില് വന്ന ഏതോ ഒരു അണ്ടർ കവർ ഏജന്റിനെയായിരുന്നു. അതറിയാതെ ഞാൻ കള്ളനാണെന്ന് കരുതി അയാളെ മാന്തിക്കൊണ്ടിരുന്നു. പിന്നെ അങ്ങേരുടെ പാവാട ഞാൻ നഖം വച്ച് വലിച്ചു കീറി. അതോടെ പണി പിന്നേം പാളി”
കഴുതമാക്കാൻ : “എന്താ ? എന്തു പറ്റി പട്ടിക്കുട്ടാ? ?
നായേഷ് : “പറയാടാ കുട്ടാ?, സംഭവം അങ്ങേരെ അണ്ടർ കവർ ഏജന്റ് എന്നൊക്കെ മറ്റുള്ളോര് വിളിക്കുന്നുണ്ടെങ്കിലും പുള്ളി ആ നേരത്ത് അടീല് കവർ ചെയ്യാനായിട്ട് ഒന്നും ഇട്ടിട്ടില്ലായിരുന്നു?. ഞാനയാളുടെ പാവാട കീറിക്കളഞ്ഞതും ആ സീക്രെട്ട് ഏജന്റിന്റെ സീക്രെട്ടൊക്കെ ആ പരിസരം മൊത്തം ലീക്കായി. കൂട്ടത്തില് ഞങ്ങള് പിടിക്കാൻ വന്ന ആ കള്ളനും രക്ഷപ്പെട്ടു. അതോടെ എന്റെ ജോലിയും പോയി?”
നായേഷിന്റെ കഥനക്കഥ കേട്ടു കഴിഞ്ഞതും അവിടെയൊരു കൂട്ടച്ചിരിയായിരുന്നു.
So cool nikki…. aake orma varunna dialog ethaanu …. nee kanda india alla yathartha India pattini pavangaldem nirakshararudem koottikoduppukarudeyum “anubavangalde” India….?✌
?
?? brilliant writing
വ്യത്യസ്ത നിറഞ്ഞ കഥ
നന്നായിട്ടുണ്ട് തുടരുക
കുറെയധികം നാളുകൾക്ക് ശേഷം നിലവാരമുള്ള ആക്ഷേപഹാസ്യവും പരിഹാസവും ഒന്നാസ്വദിക്കുന്നതിന്റെ ആവേശപ്പുറത്താണ് ഈ കുറിപ്പ്. ഇങ്ങനത്തെ നീണ്ട കുറിപ്പുകൾ കാരണം ഞാനൊരുപാട് പുലിവാല് പിടിച്ചിട്ടുണ്ടെങ്കിലും അതൊന്നും വീണ്ടും ആ സാഹസം കാണിക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കുന്നില്ല..!! ???
ആദ്യം തന്നെ വിവാദത്തിനു തിരികൊളുത്തി തുടങ്ങാം.. ??? ഒരേ സമയം പല കാര്യങ്ങൾ വൃത്തിയായി ചെയ്തു തീർക്കാൻ കഴിവുള്ളവരോട് ബഹുമാനം പുലർത്തിക്കൊണ്ടു തന്നെ പറയുന്നു.. തുടങ്ങിവെച്ച ഒരെണ്ണം വൃത്തിയായി ചെയ്തു തീർക്കാതെ വേറെ ഒരെണ്ണം കൂടി തുടങ്ങുന്നതിനോട് എനിക്ക് യോജിപ്പില്ല.. അങ്ങനെ ചെയ്യുന്നത് കാരണം എഴുത്തുകാരനിൽ ഉള്ള വായനക്കാരുടെ വിശ്വാസം പതിയെ കുറഞ്ഞു വരും എന്നാണ് എന്റെ ഒരിത്.. നല്ല രീതിയിൽ പോകുന്ന വണ്ടർ ഓണത്തിന് കൊടുക്കാതെ ഊർജം ഇങ്ങോട്ടു വഴിമാറ്റിയ നികിലയോട് അത്യാവശ്യം കലിപ്പുണ്ട് എന്നങ്ങു തുറന്നു സമ്മതിക്കുന്നതിൽ ലജ്ജയില്ല.. ??? വണ്ടർ മുഴുവനാകുന്ന സമയം കൊണ്ട് ഈ തീം മറ്റൊരാൾ അടിച്ചു മാറ്റാതിരിക്കാൻ, തീമിലുള്ള അവകാശം സ്ഥാപിക്കാൻ വെറുതെ ഒന്ന് വഴി വെട്ടിവെച്ചതാണോ എന്നും സംശയിക്കണം. ??? (വെറും സംശയമല്ല, അങ്ങിനെ ചില കസർത്തുകൾ ഇവിടെ കണ്ടിട്ടുണ്ട്.. )
പിന്നെ ഒരു സമാധാനം എന്തെന്നാൽ… ഇത് വായിച്ചത് കൊണ്ടാണ് നികിലയുടെ മറ്റു കഥകൾ വായിക്കണം എന്ന് തോന്നിയതും വണ്ടർ വായിച്ചതും.. അതൊരു നല്ല കാര്യമാവുകയും ചെയ്തു. അത് കൊണ്ട് വണ്ടർ കിട്ടിയില്ല എന്നും പറഞ്ഞുള്ള എന്റെ പ്രകടനത്തിൽ യുക്തിയില്ല.. ??? ആയതിനാൽ വെറുതെ ഒരലങ്കാരത്തിനു കലിപ്പിട്ടതിനു പുരുഷു എന്നോട് ക്ഷമിക്കണം ???
മിഷൻ ജംഗിൾ ഒരു തുടർക്കഥയാണ് എന്ന് ശ്രദ്ധിക്കാതെയാണ് വായിച്ചു തുടങ്ങിയത്. അതേ.. ഞാൻ ആമുഖം വായിച്ചില്ല, അനുബന്ധങ്ങൾ നോക്കിയില്ല.. ??? ഒക്കെപ്പോട്ടെ പേരിന്റെ അവസാനം ഉള്ള ആ 1 ഞാൻ കണ്ടുമില്ല. ?♂️?♂️?♂️ ഇതെല്ലാം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഞാൻ ഉറപ്പായും ഇത് വായിക്കില്ലായിരുന്നു എന്നത് പരമമായ സത്യം.. നാളെത്തരാം.. ഇപ്പോത്തരാം, ഇതാ തന്നു എന്നൊക്കെ പറഞ്ഞു പറ്റിച്ചു വൈകി വരുന്ന ഭാഗങ്ങള്‍ കാത്തിരുന്ന് വായിക്കാനും മാത്രം ഓളമില്ല ഈ തലയിൽ… ??? എന്ത് ചെയ്യാനാണ്, എന്റെ തല ഇങ്ങനെയായിപ്പോയി, എന്റെ വിധി…! ???
പിന്നെ എന്തിനാ വണ്ടർ വായിച്ചേ എന്നല്ലേ ഇപ്പൊ മനസ്സിൽ.. യെസ്, ചില കഥകൾ പോലെ തന്നെയാണ് എന്റെ ചില സമയത്തെ പ്രവൃത്തികളും, യുക്തി മഷിയിട്ടു നോക്കിയാൽ കാണില്ല ???
ഇനി ഈ കഥയിലേക്ക് കടന്നാൽ,…
ആദ്യത്തെ മൂന്നു നാല് പേജ് വായിച്ചപ്പോ തന്നെ മടക്കി വെക്കാൻ തോന്നിയതാ, അജ്‌ജാതി വലിപ്പിക്കലായിരുന്നു.. നിങ്ങടെ നാട്ടിൽ റബ്ബറിനൊക്കെ പുല്ലുവിലയാന്നോ?.. ??? പിന്നെ വേറെ ഒന്നും ചെയ്യാനില്ലാത്ത കൊണ്ട് ബാക്കിയുള്ള പേജുകൾ കൂടെ വായിക്കാമെന്നു വെച്ച്.. അതൊരു മികച്ച തീരുമാനമായിരുന്നു. ???
കുയിലമ്മ ഒഴികെയുള്ള കഥാപാത്രങ്ങൾ എല്ലാം മികച്ച തിരഞ്ഞെടുപ്പാണ്. കുയിലമ്മയ്ക്കു കൊടുത്ത കഥാപാത്രം ചെയ്യാൻ കാട് മുഴുവൻ തെണ്ടി നടക്കുന്ന, ഇരിക്കുന്ന കൊമ്പു വെട്ടുന്ന (സംരക്ഷിക്കേണ്ട വനം നശിപ്പിക്കാൻ കൂട്ട് നിൽക്കുന്ന) കുരങ്ങനോ മറ്റോ ആയിരുന്നെങ്കിൽ.. ??? അന്യന്റെ കൂട്ടിൽ സ്വന്തം മുട്ടകളെ വിരിയിക്കുന്ന കുയിലമ്മയും ഇക്കാര്യത്തിൽ മോശമല്ല..!! നായേഷ്, മൂർഖേഷ്, പുലികേശി, കടുവച്ചാർ, സിംഹച്ചാർ അങ്ങിനെ നമ്മുടെ പൊതു മണ്ഡലത്തിലും രാഷ്ട്രീയ മണ്ഡലത്തിലും നിറഞ്ഞു നിൽക്കുന്ന കുറെ മനുഷ്യരുടെ കാട്ടുമുക്ക് പ്രതിരൂപങ്ങൾ എല്ലാം നന്നായിത്തന്നെ ആസ്വദിച്ചു. ???
അധികാരികളെയും, അധികാരം നിലനിർത്താൻ പാടുപെടുന്നവരെയും , അധികാരം വെട്ടിപ്പിടിക്കാൻ നടക്കുന്നവരെയും പരിഹസിച്ചത്, അതിനു സമകാലീന ദേശീയ, പ്രാദേശിക രാഷ്ട്രീയ നേതാക്കളെ മൃഗങ്ങളിലൂടെ സംജ്ഞപ്പെടുത്തിയത് എല്ലാം ഇഷ്ടമായി ???
നിറം മാറി കള്ളവോട്ട് ചെയ്യുന്ന ഓന്തനും, അതിനു കൂട്ട് നിൽക്കുന്ന കഴുതമാക്കാനും.. ഓഹ്.. ജനാധിപത്യത്തിന്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കുന്ന ആ അവിശുദ്ധ കൂട്ടുകെട്ട്..!! വളരെ മികച്ചു നിന്നു.. ???
CI ആമയും, SI അരണയും.. തരാതരം പോലെ കാര്യങ്ങൾ വിസ്മരിക്കുന്ന, പത്തുചുവട് ഒന്നോടാൻ പോലും ശാരീരിക ക്ഷമതയില്ലാത്ത നമ്മുടെ പൊലീസുകാരെ ഈ രണ്ടു കഥാപത്രങ്ങളിലൂടെ പരിഹസിച്ചു നാശമാക്കി.. ??? വീണ്ടും ഇഷ്ടം.. ??? CI ആമ ഒച്ചിനെ തോൽപ്പിച്ച കഥ, പിന്നെ അപ്പൂപ്പൻ മുയലിനെ തോൽപ്പിച്ച കഥ പറഞ്ഞു ജോലി നേടിയ പരാമർശത്തിലൂടെ അഴിമതി, ബന്ധുജനപക്ഷപാതം എന്നീ മഹാമാരികളെ പരിഹസിച്ചതാണ്എന്നിങ്ങനെയുള്ള എന്റെ അനുമാനങ്ങൾ തെറ്റിയിട്ടുണ്ടെങ്കിൽ കുറ്റം നിങ്ങളുടേതാണ്, നിങ്ങളുടേത് മാത്രം..! ??? കഥയിലില്ലാത്ത യുക്തി എന്റെ ആസ്വാദനക്കുറിപ്പിൽ തപ്പരുത്.. ???
തുമ്പൻജിയെ കുറിച്ച്പിന്നീട് വിശദമായി പറയാം. കാരണം, തുമ്പൻജിയും മുതലാളി ജമ്പൻജിയും ഞാനുമായി ഒരു നീണ്ട ബാലരമ ബന്ധമുണ്ട്.. ???
അവസാനമായി…
കഥയുടെ ടാഗ്‌ലൈൻ മാറ്റണം. ഇതൊരു കോമഡി സീരീസ് അല്ല, ആക്ഷേപഹാസ്യവും പരിഹാസവുമാണിതിന്റെ കാതൽ..
കുട്ടികൾക്കുള്ളത് എന്ന വിഭാഗത്തിൽ ആക്കിയത് അവിടിരുന്നോട്ടെ, ഒരു കുട്ടിയെപ്പോലെ വായിച്ചത് കൊണ്ടാണ് ഇത്രയും ആഴത്തിലും നീളത്തിലും പരപ്പിലും ആസ്വദിക്കാൻ പറ്റിയത്. അല്ലായിരുന്നെങ്കിൽ ചളി, ചവറ്, രാജ്യദ്രോഹം എന്നൊക്കെ പറയാൻ തോന്നിയേനെ ???
ഇത് തുടർന്നാൽ പിൻതുടർന്നു വായിക്കും.. ഇല്ലെങ്കിൽ ഞാനെന്റെ പാട്ടിനു പോകും.. ??? അതത്രെയുള്ളൂ..
വണ്ടർ തീർത്തിട്ട് മതി ഇതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം..!!
???
ആദ്യമേ തന്നെ സത്യസന്ധമായി അഭിപ്രായം പറഞ്ഞതിന് നന്ദി അറിയിക്കുന്നു. ഇതുപോലൊരു അഭിപ്രായമാണ് ഏതൊരു എഴുതുക്കാരും ആഗ്രഹിക്കുന്നത്. അഭിനന്ദിക്കേണ്ട ഭാഗങ്ങൾ അഭിനന്ദിക്കണം, വിമർശിക്കേണ്ട ഭാഗങ്ങൾ വിമർശിക്കണം. അതിലൊരു മടിയും കാണിക്കരുത്. Wonder എന്ന കഥ ഓണം സീസണിൽ മനപ്പൂർവം ഒഴിവാക്കിയതാണ്. ആ തീരുമാനം നന്നായിരുന്നു എന്ന് ഇനി വരാൻ പോകുന്ന അതിന്റെ അടുത്ത ഭാഗം വായിച്ചു കഴിയുമ്പോൾ മനസിലാവും ?. കുറച്ചു നാളുകളായി മനസ്സിൽ കേറി വന്ന ഒരു തീമാണ് ഇങ്ങനെയൊരു കഥയെഴുതാൻ കാരണമായത്. കഥയുടെ അടുത്ത പാർട്ട് വൈകുന്നത് വായിക്കുന്നവർക്ക് മടുപ്പുണ്ടാക്കുമെന്നറിയാം. പക്ഷെ ചില നേരത്ത് മനസ്സിൽ വരുന്നത് അക്ഷരങ്ങളാക്കി മാറ്റാൻ ഒരു ബുദ്ധിമുട്ട് വരുന്നുണ്ട് അതാണ് വൈകുന്നത്. എന്തായാലും ഈ രണ്ടു കഥകളും നിർത്തി പോവില്ല. നമ്മുടെ കയ്യിൽ ഫോൺ ഉള്ളിടത്തോളം കാലം നമ്മള് തരുന്ന ഒരു ഉറപ്പാണിത്. അത് മാത്രമല്ല, ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്. വിളിച്ചാൽ മറുപടി തരുന്നതായിരിക്കും ?. അഭിപ്രായമാറിയിച്ചതിൽ ഒന്നുകൂടി നന്ദി രേഖപ്പെടുത്തുന്നു ?
??????
?
Powli. Ithu thudarnnillenkil ninnae njan kollum makanae
?
ചിരിച്ചു, ഇനി പൊട്ടിച്ചിരിപ്പിക്കാനുള്ള വകക്ക് വേണ്ടി കാത്തിരിക്കുന്നു.??
?
തുടരൂ…. വായിക്കാൻ നല്ല രസമുണ്ട്.. ❤ തുമ്പൻ ? അരണ സെർ… ?
എല്ലാരേം ഇഷ്ടായി… നല്ലെഴുത്ത്.. ❤
Thanks ?
?????
?
നിഖില കഥ നന്നായിട്ടുണ്ട്, തീം ഗംഭീരം.
എനിക്ക് ഒന്ന് രണ്ട് കാര്യങ്ങൾ പറയാനുണ്ട് ഇതൊരു തട്ടിക്കൂട്ട് കഥയാണെന്ന് പറഞ്ഞു ഇതിനൊരു തുടർച്ച ഇന്ടെന്നും അറിയാം, എന്നാലും നർമം നന്നേ കുറഞ്ഞതായി അനുഭവപ്പെട്ടു എഴുതി ഫലിപ്പിക്കുക എളുപ്പമുള്ള കാര്യമല്ലെന്നറിയാം വണ്ടർ ? ഇങ്ങനെ മാസ്റ്റർപീസായി ഐറ്റം ആയി മനസ്സിൽ കെടക്കണേ അതോണ്ട് ഓട്ടോമാറ്റിക്കലി… മനുസനല്ലേ പുള്ളേ ?. പിന്നെ ഇന്നലെ mindstress കൂടുതലാരുന്നു റിലീഫ് ആക്കുമെന്ന എന്റെ മുൻവിധിയും വായനനുഭവത്തെ ബാധിച്ചിച്ചുണ്ടാകാം.
വണ്ടറിനും മിഷൻ ജംഗിൾ നും കാത്തിരിക്കുന്നു ?
ഇത് ഇൻട്രോ മാത്രമാണ്. മറ്റേ കഥ വേഗം വരുന്നതായിരിക്കും
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയ്യാതായി ????
ഇജ്ജാതി കഥ ❤️❤️❤️
ഒരു രക്ഷയും ഇല്ല ?
അരണ സർ ഒരേ പൊളി ❤️❤️❤️❤️
ബാക്കി ടീമുകളും കലക്കി ????
കണ്ടിന്യൂ ചെയ്യണേ ❤️ നിർത്തി പോകല്ലേ ?
വണ്ടർ എന്തായ്? അതും പോണോട്ടേ ❤️❤️❤️
Wonder ആണ് അടുത്തത്
Super ayittund chechi ????????
Adutha partn i am waiting ??????
Wonder eppol varum chechi??????appol goodnight ???????????
?
?
?
??????????
?
നിഖില, സത്യസന്ധമായി പറഞ്ഞാൽ താങ്കളുടെ മറ്റ് കഥകൾ വായിച്ചു കിട്ടിയ ആനന്ദത്തിന്റെ ഏഴയൽപക്കത്ത് പോലും എത്തിയില്ല. കഥയുടെ തുടക്കം മാത്രമല്ലേ ആയിട്ടുള്ളൂ അടുത്ത ഭാഗങ്ങളിൽ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു. നല്ല അർത്ഥത്തിൽ എടുക്കുക ആശംസകൾ
സത്യസന്ധമായി അഭിപ്രായം പറഞ്ഞതിന് നന്ദിയുണ്ട്. ഈ കഥ എഴുതുന്ന നേരത്തും എന്തൊക്കെയോ മിസ്സിംഗ് ആയ പോലെ തോന്നിയിരുന്നു. അടുത്ത പാർട്ടിൽ ശരിയാക്കാം
???
?
Super
Thanks
❤️?