?എ ഫീൽ ഗുഡ് സ്റ്റോറി? [Fallen Angel] 176

അവർ അവിടെ നിന്ന് ഇറങ്ങിയതും… നല്ല ശക്തമായി ഇടിവെട്ടി… അവൾ പേടിച്ച് കൊണ്ട് അവനോട് ചേർന്ന് നിന്നു…അവനും അവളും ഒന്നിച്ചു മുഖത്തേക്ക് നോക്കി അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി…അവന് അവളോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു… വാക്കുകൾ പക്ഷെ പുറത്തേക്ക് വന്നില്ല…. അവളുടെയും അവസ്ഥ അത് തന്നെയാണെന്ന് അവന് മനസിലായി….പെട്ടന്ന് തന്നെ അവൾ കുറച്ച് മാറി നിന്നു…

“നല്ല മഴ വരുന്നുണ്ട് ഞാൻ കൊണ്ടാക്കി തരണോ ”

“വേണ്ട ഞാൻ ബസ്സിന് പൊക്കോളാം…”

“ഈ മഴയത്ത് ഇനി ബസ്സിനൊന്നും പോവണ്ട കുടയും എടുത്തിലാലോ ഞാൻ ഓട്ടോ പിടിച്ച് തരാം”

ആ വഴി വന്ന ഓട്ടോക്ക് അവന് കൈ കാട്ടി അതവരുടെ മുന്നിൽ നിർത്തിയപ്പോൾ അവൾ അവനെയൊന്നു നോക്കിയ ശേഷം ഓട്ടോയിലേക്ക് കയറി എന്തോ ഓർത്ത പോലെ അവന്റെ മുഖത്ത് ചെറു പുഞ്ചിരി തെളിഞ്ഞു….അവൻ തന്നെ ഓട്ടോ കാശും കൊടുത്തു….അവൾക്കപ്പോ അവർ ആദ്യമായി കണ്ടുമൂട്ടിയ നിമിഷം ഓർമ വന്നു അവനെ നോക്കിയപ്പോൾ അവൻ ചിരിച്ച് കൊണ്ട് കണ്ണിറുക്കി…

പൈസ കൊടുത്ത് കഴിഞ്ഞതും ഓട്ടോ മുന്നോട്ട് പോയി….മഴ പതിയേ ശക്തിയായി പെയ്തു തുടങ്ങി…. അവൾ തിരിഞ്ഞ് നോക്കിയപ്പോൾ ആ കോരിച്ചൊരിയുന്ന മഴയത്ത് താൻ പോകുന്നതും നോക്കി നിൽക്കുന്ന അവനെയാണ് കണ്ടത് എത്ര ശക്തമായ മഴ ആണേലും അവന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് അവൾ കണ്ടു …. അവളുടെ മനസ് അറിയാതെ പിടച്ചു….. അവൾ പോലും അറിയാതെ അവളുടെ കണ്ണുകളും നിറഞ്ഞു….അവൾ അവനെ തന്നെ നോക്കി നിന്നും അവൻ കണ്ണിൽ നിന്ന് മറയുന്നത് വരെ

ഓട്ടോ കണ്ണിൽ നിന്നും മറഞ്ഞ ശേഷം അവൻ പതിയേ വണ്ടിയുമായി അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു മഴ തന്റെ ശക്തി കാണിച്ച് കൊണ്ട് നന്നായി പെയ്തിറങ്ങി…. അതൊന്നും വകവെക്കാതെ അവൻ വീട്ടിലേക്ക് സാവധാനം പോയികൊണ്ടിരുന്നു…. അവന്റെ മനസാകെ അവൾ മാത്രമായിരുന്നു… അവൾ പറഞ്ഞ ഓരോ കാര്യങ്ങളും അവൻ ഓർത്തു… അവളുമൊന്നിച്ചുള്ള കാലം ഓർക്കുമ്പോയൊക്കെ അവന്റെ മിഴികൾ നിറഞ്ഞ് തുളുമ്പാൻ തുടങ്ങി…

മഴ ഒരു അനുഗ്രഹമായി അവന് തോന്നിയ സമയമായിരുന്നു അത്…. അവന്റെ അനുവാദം പോലും ചോദിക്കാതെ നിറയുന്ന അവന്റെ മിഴിനീരിനെ മറ്റാരും കാണില്ലാലോ….

വീട്ടിൽ എത്തിയതും മുന്നിൽ തന്നെ അമ്മ നിൽക്കുന്നു… ബൈക്ക് നിർത്തി ഉള്ളിലേക്കു കയറിയതും അമ്മയുടെ വഴക്ക് കേൾക്കാൻ തുടങ്ങി… എന്നെ ശക്കാരിച്ച് കൊണ്ട് തന്നെ അവിടെ ഉണ്ടായ തോർത്തെടുത്ത് തല തുവർത്തികൊണ്ടിരുന്നു…. അവന് മനസിലായി അമ്മയുടെ സ്നേഹത്തിനോളം വലുതായി ഈ ലോകത്ത് തന്നെ വേറെ ഒന്നും ഇല്ലായെന്ന്….

“നീ പോയിട്ട് കുളിച്ചിട്ട് വാ മോനെ ഞാൻ ചൂട് കാപ്പി ഇട്ട് തരാം…”

അവൻ പോയി കുളിച്ച് വന്നു… ടേബിളിൽ ആവി പറക്കുന്ന കാപ്പി ഇരിക്കുന്നുണ്ടായിരുന്നു… അവനതുമെടുത്ത് ഉമ്മറത്ത് പോയി മഴ പെയ്യുന്നതും നോക്കി കാപ്പി ഒരു കവിൾ കുടിച്ചു അപ്പോഴാണ് പുറകിൽ ഒരു കാൽ പെരുമാറ്റം കേട്ടത്…തിരിഞ്ഞ് നോക്കിയതും ലെച്ചൂട്ടി വരണോ വേണ്ടയോ എന്നാ സംശയത്തിൽ അവിടെ നിൽക്കുന്നതാണ് കണ്ടത്…

“അല്ല ഇതാര് എട്ടായിയുടെ കാന്താരിയോ… ഇവിടെ വാടി ” അവൾ മെല്ലെ അവന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു…അവളുടെ മുഖത്ത് എന്തോ സന്തോഷം ഇല്ലായ്മ അവൻ ശ്രേദ്ധിച്ചു

“ഏട്ടായി എപ്പോ വന്നു..”

” ഞാൻ കുറച്ച് നേരമായി… രാവിലെ അങ്ങനെ ഒകെ സംസാരിച്ചോണ്ടാണോ എന്റെ ലെച്ചൂട്ടി മുഖം വാടി ഇരിക്കുന്നത് ”

അവന്റെ ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ ഇരിക്കാൻ മാക്സിമം ചിരിച്ച് കൊണ്ടാണ് അവനത് പറഞ്ഞത്

“അതൊന്നും അല്ല ഏട്ടായി ”

“പിന്നെ എന്ത് പറ്റി എന്റെ കുറുമ്പി പെണ്ണിന് ”

“നിങ്ങൾ രണ്ട് പേരും ബ്രേക്ക്‌ അപ്പ്‌ ആയല്ലേ”

പെട്ടന്ന് അത് കേട്ടപ്പോൾ അവനൊന്നു ഞെട്ടി ഇവൾക്കെങ്ങനെ ഇതൊക്കെ അറിയാം എന്നായിരുന്നു അവൻ ആലോചിച്ചത്

“ആര് എപ്പോ… ഞാൻ ആരുമായി ബ്രേക്ക്‌ അപ്പ്‌ ആവാൻ ”

Updated: November 22, 2021 — 3:32 pm

24 Comments

  1. Story ??.but climax oru cheriya Revenge koodi undaayirunnengil..angane nammade chekkane orumaathiri aakiyit pokan paadillallo.. ithinoru tail end aayi varanam..Revenge climax…appoo ok bro.all the best❤️❤️❤️

  2. താങ്ക്സ്അ ബ്രോ അടുത്ത സ്റ്റോറിയിൽ ശെരി ആക്കാം… ഷോർട് സ്റ്റോറി ആണല്ലോ എന്ന് കരുതിയാണ് സ്റ്റോറി അതികം വിവരിക്കാതെ ഇരുന്നേ ❤❤

  3. കുറഞ്ഞുപോയി എന്നൊരു കുറവേയുള്ളു. ബാക്കി എല്ലാം കൂടുതൽ ആണ്. എഴുത്തും വാക്കുകളും കഥയും എല്ലാം നന്നായിട്ടുണ്ട്…

    1. Thanks bro ❤❤

  4. അടിപൊളി ആയി ബ്രോ?????……… എന്തോ വായിച്ചപ്പോ മനസിനൊരു സമാധാനം , സന്തോഷം ഒക്കെ തോന്നുന്നു…….ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത്…..നമ്മുക്ക് ഉള്ളതാണെങ്കിൽ നമ്മളെ തേടി വരും??……

    എന്തേലും ഒരു കുറവ്‌ തോന്നിയത് കൊറച്ചു കൂടി explain ചെയ്ത് എഴുതാമായിരുന്നു…..അതിനുള്ള കഴിവ് തനിക്ക് ഉണ്ടെന്ന് ഈ കഥ വായിച്ചപ്പോൾ മനസ്സിലായി…… maybe ഒരു 2 3 പാർട്ട് എഴുതാൻ ഉള്ളത് ഉണ്ടായിരുന്നു…..

    ഇനിയും ഇതുപോലെ തന്നെ നല്ല സ്റ്റോറിസ് ആയി വരണം??????

    സ്നേഹത്തോടെ??????

    1. താങ്ക്അ യു ബ്രോ… അതേ പറഞ്ഞത്ജീ ശെരിയാണ്വി ജീവിതത്തിൽ ഒരിക്കലും പ്രദീക്ഷ കൈ വിടരുത് ❤…. പെട്ടന്ന് എഴുതിയ കഥയാണ് അടുത്ത തവണ കുറച്ചതികം വിവരിച്ച് എഴുതാം…

  5. സംഭവം കഥയൊക്കെ രസമുണ്ട്. ഇതൊക്കെ കഥയിലെ നടക്കുള്ളു എന്ന് മാത്രം. ലൈഫ് ഇൽ ഇതൊക്കെ സ്വപ്നം മാത്രമാണ്… അനുഭവം ഗുരു.

    1. ഒരു പൂർണത ഇല്ലാതെ പോലെ… എന്നലും നൈസ്…..

    2. എങ്കിലും പ്രദീക്ഷ കൈ വിടരുത് പ്രദീക്ഷകളാണല്ലോ മുന്നോട്ട് നയിക്കുന്നതും… ❤

  6. സംഭവം കഥയൊക്കെ രസമുണ്ട്. ഇതൊക്കെ കഥയിലെ നടക്കുള്ളു എന്ന് മാത്രം. ലൈഫ് ഇൽ ഇതൊക്കെ സ്വപ്നം മാത്രമാണ്… അനുഭവം ഗുരു.

  7. Bro,
    kollam .Istapettu.
    pettennu thirennapole.
    kurachukoodi page kooti ezhudhamairunnu ennu thoni,

    1. അടുത്ത തവണ കുറച്ച് കൂടെ നന്നായി വിവരിച്ച് എഴുതാം… ❤ സ്റ്റോറി ഇഷ്ടമായതിൽ സന്തോഷം ബ്രോ

      1. ബ്രോ ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഉണ്ടാവൂമോ

        1. നെക്സ്റ്റ് പാർട്ട്‌ ഇണ്ടാവും എഴുതികൊണ്ടിരിക്കുകയാണ് ❤❤

  8. നനന്നായിട്ടുണ്ട് കേട്ടോ. കുറച്ചു കൂടി വിശദമായി എഴുതായിരുന്നു. എന്നാലും നല്ല കഥ. സ്നേഹം❤️

    1. നന്നായിട്ടുണ്ട് എന്നാണ്?

      1. നന്നായിട്ടുണ്ട്… കുറച്ചു കൂടി ഒന്ന് വിപുലമായ കഥയ്ക്ക് ഉള്ള തീം ആണ്…. ???❤❤

    2. താങ്ക് യു….. അടുത്ത കഥയിൽ നന്നായി വിവരിച്ച് തന്നെ എഴുതാം…❤

  9. പെട്ടന്ന് തീർന്ന് പോയി….. എന്നാലും ഒരുപാടിഷ്ടപ്പെട്ടു…. ???♥♥♥

    1. പെട്ടന്ന് ഓർമയിൽ വന്ന ആശയം എഴുതി പോസ്റ്റ്‌ ചെയ്തതാണ്… അടുത്ത തവണ നന്നായി വിവരിച്ച് എഴുതാം…. സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം ബ്രോ ❤

  10. Muvattupuzhakkaaran

    Short story aakkaathe part wise ezhuthaan pattiya theme ulla kadhayaan. So kooduthal pratheekshikkunnu like avanu joli kittunnath അനിയത്തിയുടെ കല്യാണം അവന്റെ friendship love story or arranged marriage story angane nalla reethiyil ezhuthaan pattunna oru base ond eeh kadhakk

    1. ശ്രമിക്കാം ബ്രോ… ❤❤

  11. നല്ലതാണ്..
    കുറച്ച് കൂടെ പേജ് കൂട്ടായിരുന്നു…
    പിന്നെ അവസാനം ഓടിച്ചു വിട്ടത്തുപോലെ തോന്നി..
    Nb: എൻ്റെ മാത്രം തോന്നൽ ആയിരിക്കാം

    Anyway good story…
    ഇനിയും ഇതുപോലെ നല്ല കഥകളും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഷോർട് സ്റ്റോറി ആയോണ്ട് ആണ് ബ്രോ പെട്ടന്ന് ക്ലൈമാക്സ്‌ ആക്കിയത് അടുത്ത തവണ ശെരി ആക്കാം… ❤❤ സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം…

Comments are closed.