?എ ഫീൽ ഗുഡ് സ്റ്റോറി? [Fallen Angel] 176

അവൾ പറയുന്നതൊക്കെ അവന് ചെറു വിഷമം തോന്നാതെ ഇരുന്നില്ല അവൾ പറയുന്നതൊക്കെ ശെരിയാണ് ഇതിന് മുന്നേയും പല ഇന്റർവ്യൂ അറ്റൻഡ് ചെയ്തെങ്കിലും ഒന്നിനും സെലക്ട്‌ ആയില്ല…

“എന്താ ഒന്നും മിണ്ടാതെ…”

“ഞാൻ എന്ത് പറയാനാ നീ എനിക്ക് കുറച്ച് കൂടെ സമയം താ ഈ ഇന്റർവ്യൂ എനിക്ക് കിട്ടും എനിക്കുറപ്പാണ് ”

“സീ ആൽബി എന്റെ പപ്പയെ നിനക്ക് അറിയാലോ എന്നെ വല്ല ഡോക്ടറെ കൊണ്ടോ എഞ്ചിനീയറെ കൊണ്ടോ കെട്ടിക്കാൻ ആണ് പപ്പാ ആഗ്രഹിക്കുന്നത് നിനക്ക് നല്ല ജോലി കിട്ടാതെ എനിക്ക് നിന്റെ കാര്യം വീട്ടിൽ അവതരിപ്പിക്കാൻ പറ്റില്ല ”

“എനിക്കറിയാം ആൻസി….. കുറച്ചു ടൈം എനിക്ക് താ പെണ്ണേ…”

“സോറി ആൽബി…. ഒരു ഓസ്ട്രേലിയക്കാരന്റെ ആലോചന വന്നിട്ടുണ്ട്… നല്ല സാമ്പത്തികം ഉള്ള കുടുംബമാണ് ചെറുക്കന് രണ്ട് ലക്ഷമാണ് ശമ്പളം…. പപ്പാ ഇതുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്…. ”

അവളത് പറഞ്ഞപ്പോൾ എന്റെ ഹൃദയം അവന് പോവുന്ന അവസ്ഥയായിരുന്നു…. കുറച്ച് സമയത്തേക്ക് എനിക്ക് ചുറ്റുമുള്ളതൊന്നും അവന് കേൾക്കാൻ പറ്റാതായി…. കണ്ണ് അറിയാതെ നിറഞ്ഞു… തന്റെ മുഖത്തെ തലോടി പോകുന്ന മിഴിനീരിന് ചുട്ട് പൊള്ളുന്ന ചൂട് അവനനുഭവപ്പെട്ടു….

“നീ…. നീ….അ…അതിന് സമ്മതിച്ചോ ”

അവനത് പറഞ്ഞ് തീർക്കാൻ ഒരുപാട് കഷ്ടപ്പെട്ടു… വാക്കുകൾ പലപ്പോഴും മുറിഞ്ഞ് പോവുന്നുണ്ടായിരുന്നു…

“ഞാൻ എന്തിന് സമ്മതിക്കാതെ ഇരിക്കണം നിന്റെ കാര്യത്തിൽ ഇപ്പോഴും നിനക്ക് തന്നെ ഉറപ്പില്ല പിന്നെ ഞാൻ ആയിട്ട് നല്ല ഒരു ഓഫർ വേണ്ടാന്ന് വെക്കണ്ടാലോ….”

“ആൻസി നിനക്കെന്റെ പ്രശ്നങ്ങൾ അറിയുന്നതല്ലേ ”

“പിന്നെ വേറെ ആർക്കും ഈ ലോകത്ത് പ്രശ്നങ്ങളില്ല നിനക്ക് മാത്രമേ ഉള്ളു…”

അവളൊരു പുച്ഛത്തോടെയാണ് അത് പറഞ്ഞത്… അവൻ മനസിലാക്കുകയായിരുന്നു ഇത് തന്റെ പഴയെ ആൻസി അല്ല എന്ന് അവളൊരിക്കലും ഇങ്ങനെ സംസാരിക്കില്ല… അവളാകെ മാറിപ്പോയി… അവൾ പറയുന്ന ഓരോ വാക്കുകളും അവനെ ഒരുപാട് ഉള്ളിൽ വേദനിപ്പിച്ചുകൊണ്ടിരുന്നു…..

“നമ്മുക്ക് ഈ റിലേഷൻഷിപ്പ് നിർത്താം ആൽബിൻ…”

“ആൻസി ഞാൻ…”

“വേണ്ട എനിക്കൊന്നും കേൾക്കണ്ട… പ്ലീസ്”

ഇനിയും അവിടെ ഇരിക്കുന്നതിൽ അർത്ഥം ഇല്ലെന്ന് അവൻ തോന്നി അവൻ പതിയേ എഴുനേറ്റു

“അപ്പൊ ഞാൻ ഇവിടെ നിന്ന് ഇറങ്ങിയാൽ നമ്മൾ രണ്ടുപേരും രണ്ട് ദിശയിലേക്ക് സഞ്ചരിക്കുന്നവരാകുമല്ലേ…”

അവൾ മനസിലാകാതെ അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു പെട്ടന്ന് അവൻ വലത് കൈ മുന്നിലേക്ക് നീട്ടി കൈ കൊടുക്കാനായി അവൾ അത് സ്വീകരിച്ചു…

“താങ്ക്സ് ഫോർ എവിറിതിങ്…”

ഉള്ള് നോവുകൊണ്ട് നീറുമ്പോഴും ചിരിച്ച് കൊണ്ടാണ് അവനത് പറഞ്ഞത് അവൾ അത് ഒട്ടും പ്രദീക്ഷിച്ചിട്ടില്ല എന്നത് അവളുടെ മുഖത്തെ ഭാവം കണ്ടപ്പോഴേ അവന് മനസിലായി….

“ഞാനും ഇറങ്ങാൻ നിക്കാണ് ”

“എന്നാ വാ ”

അവർ രണ്ടുപേരും അവിടെ നിന്നിറങ്ങി

Updated: November 22, 2021 — 3:32 pm

24 Comments

  1. Story ??.but climax oru cheriya Revenge koodi undaayirunnengil..angane nammade chekkane orumaathiri aakiyit pokan paadillallo.. ithinoru tail end aayi varanam..Revenge climax…appoo ok bro.all the best❤️❤️❤️

  2. താങ്ക്സ്അ ബ്രോ അടുത്ത സ്റ്റോറിയിൽ ശെരി ആക്കാം… ഷോർട് സ്റ്റോറി ആണല്ലോ എന്ന് കരുതിയാണ് സ്റ്റോറി അതികം വിവരിക്കാതെ ഇരുന്നേ ❤❤

  3. കുറഞ്ഞുപോയി എന്നൊരു കുറവേയുള്ളു. ബാക്കി എല്ലാം കൂടുതൽ ആണ്. എഴുത്തും വാക്കുകളും കഥയും എല്ലാം നന്നായിട്ടുണ്ട്…

    1. Thanks bro ❤❤

  4. അടിപൊളി ആയി ബ്രോ?????……… എന്തോ വായിച്ചപ്പോ മനസിനൊരു സമാധാനം , സന്തോഷം ഒക്കെ തോന്നുന്നു…….ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത്…..നമ്മുക്ക് ഉള്ളതാണെങ്കിൽ നമ്മളെ തേടി വരും??……

    എന്തേലും ഒരു കുറവ്‌ തോന്നിയത് കൊറച്ചു കൂടി explain ചെയ്ത് എഴുതാമായിരുന്നു…..അതിനുള്ള കഴിവ് തനിക്ക് ഉണ്ടെന്ന് ഈ കഥ വായിച്ചപ്പോൾ മനസ്സിലായി…… maybe ഒരു 2 3 പാർട്ട് എഴുതാൻ ഉള്ളത് ഉണ്ടായിരുന്നു…..

    ഇനിയും ഇതുപോലെ തന്നെ നല്ല സ്റ്റോറിസ് ആയി വരണം??????

    സ്നേഹത്തോടെ??????

    1. താങ്ക്അ യു ബ്രോ… അതേ പറഞ്ഞത്ജീ ശെരിയാണ്വി ജീവിതത്തിൽ ഒരിക്കലും പ്രദീക്ഷ കൈ വിടരുത് ❤…. പെട്ടന്ന് എഴുതിയ കഥയാണ് അടുത്ത തവണ കുറച്ചതികം വിവരിച്ച് എഴുതാം…

  5. സംഭവം കഥയൊക്കെ രസമുണ്ട്. ഇതൊക്കെ കഥയിലെ നടക്കുള്ളു എന്ന് മാത്രം. ലൈഫ് ഇൽ ഇതൊക്കെ സ്വപ്നം മാത്രമാണ്… അനുഭവം ഗുരു.

    1. ഒരു പൂർണത ഇല്ലാതെ പോലെ… എന്നലും നൈസ്…..

    2. എങ്കിലും പ്രദീക്ഷ കൈ വിടരുത് പ്രദീക്ഷകളാണല്ലോ മുന്നോട്ട് നയിക്കുന്നതും… ❤

  6. സംഭവം കഥയൊക്കെ രസമുണ്ട്. ഇതൊക്കെ കഥയിലെ നടക്കുള്ളു എന്ന് മാത്രം. ലൈഫ് ഇൽ ഇതൊക്കെ സ്വപ്നം മാത്രമാണ്… അനുഭവം ഗുരു.

  7. Bro,
    kollam .Istapettu.
    pettennu thirennapole.
    kurachukoodi page kooti ezhudhamairunnu ennu thoni,

    1. അടുത്ത തവണ കുറച്ച് കൂടെ നന്നായി വിവരിച്ച് എഴുതാം… ❤ സ്റ്റോറി ഇഷ്ടമായതിൽ സന്തോഷം ബ്രോ

      1. ബ്രോ ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഉണ്ടാവൂമോ

        1. നെക്സ്റ്റ് പാർട്ട്‌ ഇണ്ടാവും എഴുതികൊണ്ടിരിക്കുകയാണ് ❤❤

  8. നനന്നായിട്ടുണ്ട് കേട്ടോ. കുറച്ചു കൂടി വിശദമായി എഴുതായിരുന്നു. എന്നാലും നല്ല കഥ. സ്നേഹം❤️

    1. നന്നായിട്ടുണ്ട് എന്നാണ്?

      1. നന്നായിട്ടുണ്ട്… കുറച്ചു കൂടി ഒന്ന് വിപുലമായ കഥയ്ക്ക് ഉള്ള തീം ആണ്…. ???❤❤

    2. താങ്ക് യു….. അടുത്ത കഥയിൽ നന്നായി വിവരിച്ച് തന്നെ എഴുതാം…❤

  9. പെട്ടന്ന് തീർന്ന് പോയി….. എന്നാലും ഒരുപാടിഷ്ടപ്പെട്ടു…. ???♥♥♥

    1. പെട്ടന്ന് ഓർമയിൽ വന്ന ആശയം എഴുതി പോസ്റ്റ്‌ ചെയ്തതാണ്… അടുത്ത തവണ നന്നായി വിവരിച്ച് എഴുതാം…. സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം ബ്രോ ❤

  10. Muvattupuzhakkaaran

    Short story aakkaathe part wise ezhuthaan pattiya theme ulla kadhayaan. So kooduthal pratheekshikkunnu like avanu joli kittunnath അനിയത്തിയുടെ കല്യാണം അവന്റെ friendship love story or arranged marriage story angane nalla reethiyil ezhuthaan pattunna oru base ond eeh kadhakk

    1. ശ്രമിക്കാം ബ്രോ… ❤❤

  11. നല്ലതാണ്..
    കുറച്ച് കൂടെ പേജ് കൂട്ടായിരുന്നു…
    പിന്നെ അവസാനം ഓടിച്ചു വിട്ടത്തുപോലെ തോന്നി..
    Nb: എൻ്റെ മാത്രം തോന്നൽ ആയിരിക്കാം

    Anyway good story…
    ഇനിയും ഇതുപോലെ നല്ല കഥകളും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഷോർട് സ്റ്റോറി ആയോണ്ട് ആണ് ബ്രോ പെട്ടന്ന് ക്ലൈമാക്സ്‌ ആക്കിയത് അടുത്ത തവണ ശെരി ആക്കാം… ❤❤ സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം…

Comments are closed.