അത് കേട്ടതും അവൾ ഒന്ന് ഞെട്ടിയത് അവൻ കണ്ടു
“എന്റെ കയ്യിൽ ഓട്ടോക്ക് കൊടുക്കാൻ പൈസ ഇല്ല…”
ദയനീയമായ മുഖഭാവത്തോടെയാണ് അവളത് പറഞ്ഞത് പിന്നിൽ നിൽക്കുന്നവന്മാരുടെ വഷളൻ ചിരി അവന് കേൾക്കാമായിരുന്നു….എല്ലാത്തിനും രണ്ടെണ്ണം പൊട്ടിക്കാനുള്ള ദേഷ്യം അവന് വന്നു പക്ഷെ പക്ഷെ പെട്ടന്ന് തന്നെ സ്വയം നിയന്ത്രിച്ചു… വികാരത്തിന് പുറത്ത് ചിന്തിക്കാതെ വിവേകപരമായി ചിന്തിക്കാൻ അവന്റെ മനസ്സിൽ തോന്നിയത് അവൻ ഒന്ന് ആലോചിച്ച ശേഷം ആ വഴി വന്ന ഓട്ടോക്ക് കൈ കാട്ടി നിർത്തിച്ചു…..
എന്നിട്ട് അവളോട് കയറാൻ പറഞ്ഞു…അവളോട് ഇറങ്ങാനുള്ള സ്ഥലം ചോദിച്ച ശേഷം ഓട്ടോ കാശും എടുത്ത് കൊടുത്തു അവൾ വേണ്ടാനൊക്കെ പറഞ്ഞെങ്കിലും അവൻ അതിനൊന്നും ചെവി കൊടുത്തില്ല…ഒന്ന് മടിച്ചിട്ടാണേലും അവനെ ഒന്ന് നോക്കിയ ശേഷം അവൾ അതിൽ കയറി ഇരുന്നു… ആ കണ്ണുകൾ നിറഞ്ഞതവൻ കണ്ടു… അവളെയും കൊണ്ട് ഓട്ടോ നീങ്ങുമ്പോയും ചെറു പുഞ്ചിരി തൂകിയ മുഖവുമായി അവൾ നോക്കി കൊണ്ടിരുന്നത് അവനെ തന്നെയായിരുന്നു….ആ നോട്ടത്തിൽ ഒരുപാട് അർഥങ്ങൾ ഉള്ളതുപോലെ അവന് തോന്നി…..
ഓർമകളുടെ ലോകത്ത് നിന്നും വർത്തമാന കാലത്തേക്ക് തിരിച്ച് വന്നു…..കോഫി ഷോപ്പിൽ എത്തിയതും അവൻ വണ്ടി പാർക്ക് ചെയ്ത് വാച്ചിലേക്ക് നോക്കിയപ്പോഴാണ് അവനെത്താൻ ലേറ്റ് ആയെന്ന് അറിഞ്ഞത്
“പണി പാളിയല്ലോ…. ”
അവൻ വേഗം തന്നെ ഉള്ളിലേക്ക് കയറിയപ്പോൾ കോഫിഷോപ്പിന്റെ ലാസ്റ്റ് റോയിലെ സീറ്റിൽ മുഖവും വീർപ്പിച്ച് ഇരിക്കുന്ന അവളെ കണ്ടതും അവന്റെ മനസൊന്നു കിടുങ്ങി… ഒരു ചമ്മിയ ചിരി ചിരിച്ച് കൊണ്ട് അവൻ അവളുടെ ടേബിളിൽ പോയി ഇരുന്നു..
“ആൻസി..”
“എനിക്കൊന്നും കേൾക്കേണ്ട ”
അവന്റെ മുഖത്തേക്ക് നോക്കാതെ സൈഡിലോട്ട് നോക്കി മുഖവും വീർപ്പിച്ച് ഇരുന്നാണ് അവളത് പറഞ്ഞത്
“എന്റെ ആൻസികുട്ടി ആകെ ദേഷ്യത്തിലാണല്ലോ… മുഖത്തിനെന്താ പറ്റിയെ ആകെ വീർത്ത് ഇരിക്കാണല്ലോ വല്ല ഉറുമ്പും കടിച്ചോ….”
“ഉറുമ്പ് അല്ല ഒരു കൊരങ്ങൻ കടിച്ചതാ എന്നെ കൊണ്ടൊന്നും പറയിക്കണ്ട ”
അവനെ നോക്കികൊണ്ട് അവളത് പറഞ്ഞപ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു വരുന്നത് അവൻ കണ്ടു… അത് പറഞ്ഞപോയാണ് അവൾ ഓർത്തത് പറഞ്ഞത് കുറച്ച് ശബ്ദത്തിലാണെന്ന് ആരേലും കേട്ടോ എന്ന് ചുറ്റുപാടും നോക്കിയപ്പോൾ ആളുകൾ വളരെ കുറവായിരുന്നു അവിടെ… പതിവിനും തിരക്ക് കുറഞ്ഞ് അന്നാണ് അവളാ കോഫി ഷോപ്പ് കാണുന്നത്…..
“എടി പതുക്കെ എന്താ നിന്റെ പ്രശ്നം….”
“ഇത്ര നേരം എവടെ ആയിരുന്നു ”
“ഞാൻ എവടെ പോവാൻ നീ വിളിച്ചതുകൊണ്ടല്ലെ ഞാൻ വന്നേ ”
“ഞാൻ ഫോൺ വിളിച്ചപ്പോ പുറത്താർന്നല്ലോ”
“അത് ചുമ്മാ ഇറങ്ങീതാ വണ്ടി എടുത്തിട്ട്…”
“മ്മ്… നിന്റെ ജോലിയുടെ കാര്യം എന്തായി..”
“ആൻസി നിന്റൊടല്ലേ ഞാൻ പറഞ്ഞെ മിനിഞ്ഞാന്ന് ഞാൻ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത കാര്യം അവർ ബാംഗ്ലൂർ ബേസ്ഡ് നല്ല കമ്പനി ആണ് എനിക്കുറപ്പുണ്ട് ഇത് എനിക്ക് കിട്ടും…”
“ഇത് തന്നെ അല്ലെ നീ കാലം കുറച്ചായിട്ട് പറഞ്ഞ് കൊണ്ടിരിക്കുന്നത് എന്നിട്ട് ആ പറഞ്ഞ കമ്പനീസ് ഒന്നും നിന്നെ സെലക്ട് ചെയ്ത് പോലും ഇല്ല…. ഞാൻ ഇനിയും നീ പറയുന്നത് വിശ്വസിക്കണോ….”
Story ??.but climax oru cheriya Revenge koodi undaayirunnengil..angane nammade chekkane orumaathiri aakiyit pokan paadillallo.. ithinoru tail end aayi varanam..Revenge climax…appoo ok bro.all the best❤️❤️❤️
താങ്ക്സ്അ ബ്രോ അടുത്ത സ്റ്റോറിയിൽ ശെരി ആക്കാം… ഷോർട് സ്റ്റോറി ആണല്ലോ എന്ന് കരുതിയാണ് സ്റ്റോറി അതികം വിവരിക്കാതെ ഇരുന്നേ ❤❤
കുറഞ്ഞുപോയി എന്നൊരു കുറവേയുള്ളു. ബാക്കി എല്ലാം കൂടുതൽ ആണ്. എഴുത്തും വാക്കുകളും കഥയും എല്ലാം നന്നായിട്ടുണ്ട്…
Thanks bro ❤❤
അടിപൊളി ആയി ബ്രോ?????……… എന്തോ വായിച്ചപ്പോ മനസിനൊരു സമാധാനം , സന്തോഷം ഒക്കെ തോന്നുന്നു…….ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത്…..നമ്മുക്ക് ഉള്ളതാണെങ്കിൽ നമ്മളെ തേടി വരും??……
എന്തേലും ഒരു കുറവ് തോന്നിയത് കൊറച്ചു കൂടി explain ചെയ്ത് എഴുതാമായിരുന്നു…..അതിനുള്ള കഴിവ് തനിക്ക് ഉണ്ടെന്ന് ഈ കഥ വായിച്ചപ്പോൾ മനസ്സിലായി…… maybe ഒരു 2 3 പാർട്ട് എഴുതാൻ ഉള്ളത് ഉണ്ടായിരുന്നു…..
ഇനിയും ഇതുപോലെ തന്നെ നല്ല സ്റ്റോറിസ് ആയി വരണം??????
സ്നേഹത്തോടെ??????
താങ്ക്അ യു ബ്രോ… അതേ പറഞ്ഞത്ജീ ശെരിയാണ്വി ജീവിതത്തിൽ ഒരിക്കലും പ്രദീക്ഷ കൈ വിടരുത് ❤…. പെട്ടന്ന് എഴുതിയ കഥയാണ് അടുത്ത തവണ കുറച്ചതികം വിവരിച്ച് എഴുതാം…
സംഭവം കഥയൊക്കെ രസമുണ്ട്. ഇതൊക്കെ കഥയിലെ നടക്കുള്ളു എന്ന് മാത്രം. ലൈഫ് ഇൽ ഇതൊക്കെ സ്വപ്നം മാത്രമാണ്… അനുഭവം ഗുരു.
ഒരു പൂർണത ഇല്ലാതെ പോലെ… എന്നലും നൈസ്…..
എങ്കിലും പ്രദീക്ഷ കൈ വിടരുത് പ്രദീക്ഷകളാണല്ലോ മുന്നോട്ട് നയിക്കുന്നതും… ❤
സംഭവം കഥയൊക്കെ രസമുണ്ട്. ഇതൊക്കെ കഥയിലെ നടക്കുള്ളു എന്ന് മാത്രം. ലൈഫ് ഇൽ ഇതൊക്കെ സ്വപ്നം മാത്രമാണ്… അനുഭവം ഗുരു.
Bro,
kollam .Istapettu.
pettennu thirennapole.
kurachukoodi page kooti ezhudhamairunnu ennu thoni,
അടുത്ത തവണ കുറച്ച് കൂടെ നന്നായി വിവരിച്ച് എഴുതാം… ❤ സ്റ്റോറി ഇഷ്ടമായതിൽ സന്തോഷം ബ്രോ
ബ്രോ ഇതിന്റെ നെക്സ്റ്റ് പാർട്ട് ഉണ്ടാവൂമോ
നെക്സ്റ്റ് പാർട്ട് ഇണ്ടാവും എഴുതികൊണ്ടിരിക്കുകയാണ് ❤❤
നനന്നായിട്ടുണ്ട് കേട്ടോ. കുറച്ചു കൂടി വിശദമായി എഴുതായിരുന്നു. എന്നാലും നല്ല കഥ. സ്നേഹം❤️
നന്നായിട്ടുണ്ട് എന്നാണ്?
നന്നായിട്ടുണ്ട്… കുറച്ചു കൂടി ഒന്ന് വിപുലമായ കഥയ്ക്ക് ഉള്ള തീം ആണ്…. ???❤❤
താങ്ക് യു….. അടുത്ത കഥയിൽ നന്നായി വിവരിച്ച് തന്നെ എഴുതാം…❤
പെട്ടന്ന് തീർന്ന് പോയി….. എന്നാലും ഒരുപാടിഷ്ടപ്പെട്ടു…. ???♥♥♥
പെട്ടന്ന് ഓർമയിൽ വന്ന ആശയം എഴുതി പോസ്റ്റ് ചെയ്തതാണ്… അടുത്ത തവണ നന്നായി വിവരിച്ച് എഴുതാം…. സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം ബ്രോ ❤
Short story aakkaathe part wise ezhuthaan pattiya theme ulla kadhayaan. So kooduthal pratheekshikkunnu like avanu joli kittunnath അനിയത്തിയുടെ കല്യാണം അവന്റെ friendship love story or arranged marriage story angane nalla reethiyil ezhuthaan pattunna oru base ond eeh kadhakk
ശ്രമിക്കാം ബ്രോ… ❤❤
നല്ലതാണ്..
കുറച്ച് കൂടെ പേജ് കൂട്ടായിരുന്നു…
പിന്നെ അവസാനം ഓടിച്ചു വിട്ടത്തുപോലെ തോന്നി..
Nb: എൻ്റെ മാത്രം തോന്നൽ ആയിരിക്കാം
Anyway good story…
ഇനിയും ഇതുപോലെ നല്ല കഥകളും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു…
ഷോർട് സ്റ്റോറി ആയോണ്ട് ആണ് ബ്രോ പെട്ടന്ന് ക്ലൈമാക്സ് ആക്കിയത് അടുത്ത തവണ ശെരി ആക്കാം… ❤❤ സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം…