?എ ഫീൽ ഗുഡ് സ്റ്റോറി? [Fallen Angel] 176

“നിന്ന് കഥകളി കളിക്കാതെ കാര്യം പറ ”

“എനിക്ക് കല്യാണത്തിന് ഇടാൻ സ്വർണം വേണം ”

“പെട്ടന്ന് അവൾ പറഞ്ഞപ്പോ അവനൊന്നു ഞെട്ടി”

“ചെറുക്കൻ വീട്ടുകാർ സ്വർണവും പണവുമൊന്നും വേണ്ട നിന്നെ മാത്രം മതി എന്നല്ലേ പറഞ്ഞെ ”

“അതൊക്കെ ശെരിയാണ് എന്നാലും…”

“ഒരു എന്നാലും ഇല്ല നിനക്ക് നമ്മുടെ അവസ്ഥയൊക്കെ അറിയാവുന്നതല്ലേ ”

“എന്റെ സുഹൃത്തുക്കളെ ഒക്കെ കല്യാണം എന്ത് അടിപൊളി ആയിട്ടാ നടത്തിയേന്ന് അറിയോ”

“അവരെ പോലെ ആണോടി നമ്മളെ കാര്യം നിനക്ക് തീരെ ബോധം ഇല്ലേ നീ തൽക്കാലം സ്വർണം ഇടേണ്ട

അവളുടെ കണ്ണുകളിൽ നേരിയ നനവ് പടർന്നത് അവൻ കണ്ടു… അത് കണ്ടപ്പോൾ അവനും വിഷമം ആയി

“അല്ലേലും ഏട്ടായിക്ക് എന്റോഡ് ഇപ്പൊ പഴയെ സ്നേഹം ഒന്ന് ഇല്ല…”

അവൻ എന്തോ പറയാൻ വന്നതും അവൾ വേഗം ഉള്ളിലേക്ക് കയറി പോയി അവൾ ദേഷ്യപ്പെട്ടു പോകുന്നത് കണ്ടിട്ടാവണം അവൾ പോയതും അവന്റെ അമ്മ ഉമ്മറത്തേക്ക് വന്നു…

“നീ എന്തിനാടാ രാവിലെ തന്നെ അവളെ കരയിപ്പിച്ചെ ”

“അത് ഒന്നും ഇല്ല അമ്മ”

“നീയല്ലേ അവൾക്ക് സ്വർണം വാങ്ങി കൊടുക്കുമെന്ന് എന്റോഡ് പറഞ്ഞെ…”

“അമ്മ അത് അവളോട് പറഞ്ഞോ”

“ഇത് വരെ പറഞ്ഞിട്ടില്ല…”

“അത് നന്നായി അവളോട് ഇപ്പൊ പറയണ്ട ”

“അതെന്താ അവളും അറിയണ്ടേ ”

“ഞാൻ അത് ഒരു സർപ്രൈസ് ആക്കി വച്ചതാ അമ്മക്ക് തോന്നണുണ്ടോ ഞാൻ ഒന്നും കൊടുക്കില്ല അവൾക്കെന്ന്…”

“എനിക്ക് നിന്നെ അറിയാടാ പക്ഷെ മോനെ ബാങ്കിലെ ലോൺ പിന്നെ വീടിന്റെ വാടക എല്ലാത്തിനുമുപരി കൊടുത്ത് തീർക്കാനുള്ള കടങ്ങൾ…..”

അമ്മച്ചി ഒരു ദീർഘ നിശ്വാസത്തോടെ നിർത്തി പതിയെ അവന്റെ മുഖത്തേക്ക് നോക്കി…. ആ മുഖത്ത് നിറഞ്ഞത് നിർവികാരത മാത്രമാണ്….അമ്മ ഒന്ന് ചിരിച് കണ്ടിട്ട് തന്നെ കാലം ഒരുപാടായെന്ന് അവൻ ഓർത്തു

“അമ്മേ അവളുടെ കാര്യത്തിൽ ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്….. ബാക്കി ഒക്കെ ശെരി ആകണമെങ്കിൽ എനിക്ക് നല്ല ജോലി ശെരി ആവണം ഇപ്പോഴത്തെ ജോലി കൊണ്ട് ഇതൊന്നും നടക്കില്ല..”

എല്ലാം ശെരി ആവും മോനെ…..

കൂടുതൽ ഒന്നും സംസാരിക്കാൻ ഇല്ലാത്തത് കൊണ്ട് അമ്മ അകത്തേക്ക് കയറി പോയി… ഞാൻ ഇവിടെ ഉണ്ടായിട്ടും ഈ അവസ്ഥയിൽ നിന്ന് തന്റെ കുടുംബത്തെ കര കയറ്റാൻ പറ്റണില്ലാലോ എന്ന ചിന്ത അവന്റെ മനസ്സിൽ കനൽ കോരിയിടുന്നതിന് സമം ആയിരുന്നു…..

അവിടെ ഒറ്റക്ക് ഇരിക്കുമ്പോൾ അവളുടെ കലങ്ങിയ കണ്ണുകളാണ് മനസിലേക്ക് ഓടി വരുന്നത്…. മനസിന്റെ ഉപബോധ മണ്ഡലങ്ങളിൽ വാടിയ പുഷ്പം പോലെയുള്ള അവളുടെ മുഖവും നിറഞ്ഞ് തുളുമ്പിയ അവളുടെ മിഴികളും അവനെ വല്ലാതെ വേട്ടയാടികൊണ്ടിരുന്നു…… അത് കാരണത്താൽ മനസൊന്നു ഫ്രഷ് ആക്കാൻ ബൈക്കും എടുത്ത് പുറത്തേക്ക് ഇറങ്ങി…

പോകുന്ന വഴി മഴയെ സ്വീകരിക്കാൻ വന്ന തണുത്ത കാറ്റ് അവനെ തഴുകി പോകുന്ന സുഖകരമായ ആനന്ദത്തിൽ അവന്റെ എല്ലാ ടെൻഷനുകളും വിഷമങ്ങളും അവൻ മറന്നു… പെട്ടന്നാണ് അവന്റെ ഫോൺ റിങ് ചെയ്തത് വണ്ടി സൈഡ് ആക്കി നിർത്തി ഫോൺ എടുത്ത് നോക്കിയപ്പോൾ ഫോൺ സ്‌ക്രീനിൽ ആൻസി എന്ന് കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തെളിഞ്ഞു

Updated: November 22, 2021 — 3:32 pm

24 Comments

  1. Story ??.but climax oru cheriya Revenge koodi undaayirunnengil..angane nammade chekkane orumaathiri aakiyit pokan paadillallo.. ithinoru tail end aayi varanam..Revenge climax…appoo ok bro.all the best❤️❤️❤️

  2. താങ്ക്സ്അ ബ്രോ അടുത്ത സ്റ്റോറിയിൽ ശെരി ആക്കാം… ഷോർട് സ്റ്റോറി ആണല്ലോ എന്ന് കരുതിയാണ് സ്റ്റോറി അതികം വിവരിക്കാതെ ഇരുന്നേ ❤❤

  3. കുറഞ്ഞുപോയി എന്നൊരു കുറവേയുള്ളു. ബാക്കി എല്ലാം കൂടുതൽ ആണ്. എഴുത്തും വാക്കുകളും കഥയും എല്ലാം നന്നായിട്ടുണ്ട്…

    1. Thanks bro ❤❤

  4. അടിപൊളി ആയി ബ്രോ?????……… എന്തോ വായിച്ചപ്പോ മനസിനൊരു സമാധാനം , സന്തോഷം ഒക്കെ തോന്നുന്നു…….ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത്…..നമ്മുക്ക് ഉള്ളതാണെങ്കിൽ നമ്മളെ തേടി വരും??……

    എന്തേലും ഒരു കുറവ്‌ തോന്നിയത് കൊറച്ചു കൂടി explain ചെയ്ത് എഴുതാമായിരുന്നു…..അതിനുള്ള കഴിവ് തനിക്ക് ഉണ്ടെന്ന് ഈ കഥ വായിച്ചപ്പോൾ മനസ്സിലായി…… maybe ഒരു 2 3 പാർട്ട് എഴുതാൻ ഉള്ളത് ഉണ്ടായിരുന്നു…..

    ഇനിയും ഇതുപോലെ തന്നെ നല്ല സ്റ്റോറിസ് ആയി വരണം??????

    സ്നേഹത്തോടെ??????

    1. താങ്ക്അ യു ബ്രോ… അതേ പറഞ്ഞത്ജീ ശെരിയാണ്വി ജീവിതത്തിൽ ഒരിക്കലും പ്രദീക്ഷ കൈ വിടരുത് ❤…. പെട്ടന്ന് എഴുതിയ കഥയാണ് അടുത്ത തവണ കുറച്ചതികം വിവരിച്ച് എഴുതാം…

  5. സംഭവം കഥയൊക്കെ രസമുണ്ട്. ഇതൊക്കെ കഥയിലെ നടക്കുള്ളു എന്ന് മാത്രം. ലൈഫ് ഇൽ ഇതൊക്കെ സ്വപ്നം മാത്രമാണ്… അനുഭവം ഗുരു.

    1. ഒരു പൂർണത ഇല്ലാതെ പോലെ… എന്നലും നൈസ്…..

    2. എങ്കിലും പ്രദീക്ഷ കൈ വിടരുത് പ്രദീക്ഷകളാണല്ലോ മുന്നോട്ട് നയിക്കുന്നതും… ❤

  6. സംഭവം കഥയൊക്കെ രസമുണ്ട്. ഇതൊക്കെ കഥയിലെ നടക്കുള്ളു എന്ന് മാത്രം. ലൈഫ് ഇൽ ഇതൊക്കെ സ്വപ്നം മാത്രമാണ്… അനുഭവം ഗുരു.

  7. Bro,
    kollam .Istapettu.
    pettennu thirennapole.
    kurachukoodi page kooti ezhudhamairunnu ennu thoni,

    1. അടുത്ത തവണ കുറച്ച് കൂടെ നന്നായി വിവരിച്ച് എഴുതാം… ❤ സ്റ്റോറി ഇഷ്ടമായതിൽ സന്തോഷം ബ്രോ

      1. ബ്രോ ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഉണ്ടാവൂമോ

        1. നെക്സ്റ്റ് പാർട്ട്‌ ഇണ്ടാവും എഴുതികൊണ്ടിരിക്കുകയാണ് ❤❤

  8. നനന്നായിട്ടുണ്ട് കേട്ടോ. കുറച്ചു കൂടി വിശദമായി എഴുതായിരുന്നു. എന്നാലും നല്ല കഥ. സ്നേഹം❤️

    1. നന്നായിട്ടുണ്ട് എന്നാണ്?

      1. നന്നായിട്ടുണ്ട്… കുറച്ചു കൂടി ഒന്ന് വിപുലമായ കഥയ്ക്ക് ഉള്ള തീം ആണ്…. ???❤❤

    2. താങ്ക് യു….. അടുത്ത കഥയിൽ നന്നായി വിവരിച്ച് തന്നെ എഴുതാം…❤

  9. പെട്ടന്ന് തീർന്ന് പോയി….. എന്നാലും ഒരുപാടിഷ്ടപ്പെട്ടു…. ???♥♥♥

    1. പെട്ടന്ന് ഓർമയിൽ വന്ന ആശയം എഴുതി പോസ്റ്റ്‌ ചെയ്തതാണ്… അടുത്ത തവണ നന്നായി വിവരിച്ച് എഴുതാം…. സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം ബ്രോ ❤

  10. Muvattupuzhakkaaran

    Short story aakkaathe part wise ezhuthaan pattiya theme ulla kadhayaan. So kooduthal pratheekshikkunnu like avanu joli kittunnath അനിയത്തിയുടെ കല്യാണം അവന്റെ friendship love story or arranged marriage story angane nalla reethiyil ezhuthaan pattunna oru base ond eeh kadhakk

    1. ശ്രമിക്കാം ബ്രോ… ❤❤

  11. നല്ലതാണ്..
    കുറച്ച് കൂടെ പേജ് കൂട്ടായിരുന്നു…
    പിന്നെ അവസാനം ഓടിച്ചു വിട്ടത്തുപോലെ തോന്നി..
    Nb: എൻ്റെ മാത്രം തോന്നൽ ആയിരിക്കാം

    Anyway good story…
    ഇനിയും ഇതുപോലെ നല്ല കഥകളും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഷോർട് സ്റ്റോറി ആയോണ്ട് ആണ് ബ്രോ പെട്ടന്ന് ക്ലൈമാക്സ്‌ ആക്കിയത് അടുത്ത തവണ ശെരി ആക്കാം… ❤❤ സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം…

Comments are closed.