?THE WAR OF GODS? [Ashborn] 98

എന്റെ മനസിലെ ആകാംഷയും, പേടിയുമെല്ലാം എന്റെ ആ ചോദ്യത്തിലുണ്ടായിരുന്നു .
എന്റെ ചോദ്യം കേട്ടപ്പോൾ അവൾ പതിയെ തിരിഞ്ഞു . പതിയെ എന്റെ മുഖത്തേക്ക് അവൾ നോക്കി . കരഞ്ഞു കലങ്ങിയ കരിനീല കണ്ണുകൾ, എന്നെ കണ്ടപ്പോൾ അവ വിടർന്നുവോ, ചുവന്നുതുടുത്ത ചുണ്ടുകൾ, തൂവെള്ള നിറമായിരുന്നു അവൾക്കു .ചുവപ്പ് പടർന്ന കവിളുകൾ, ശിൽപ്പികൾ കല്ലിൽ കൊത്തിയെടുത്തപ്പോലുള്ള അംഗലാവണ്യം. ഈ ലോകത്തു ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരിയായ സ്ത്രീ അവളായിരുന്നു.
അവളെ വാരിപ്പുണർന്നു മുത്തങ്ങൾ കൊണ്ട് മുടുവാൻ , എന്റെ പ്രണയം മുഴുവനും അവൾക്കു നൽകുവാൻ, അവളുടെ സൗന്ദര്യം ആസ്വദിക്കുവാൻ എന്റെ മനസ്സിൽ നിന്നും ആരോ പറയുംപോലെ…..

“അച്ചു ”
പ്രണയം, വാത്സല്യം, ദേഷ്യം, കാമം, സന്തോഷം, സങ്കടം എല്ലാം അവളുടെ വാക്കുകളിൽ കൂടി ഞാൻ അനുഭവിക്കുകയായിരുന്നു. പക്ഷെ’ അച്ചു ‘ എന്ന പേര് ?. സ്വപ്നങ്ങളിൽ പലതവണ ഞാനാ പേര് കേട്ടിട്ടുണ്ട്, പക്ഷെ ആരാണ് അത് വിളിച്ചതെന്ന് ഓർമയില്ല.
എന്നെ നോക്കുന്ന അവളുടെ കണ്ണിൽ ഇപ്പോൾ ഞാൻ കാണുന്നത് പ്രേണയമാണ് അളവില്ലാത്ത സ്നേഹമാണ്. എങ്കിലും ആരാണിവൾ ഇവളുടെ മുന്നിൽ നിൽക്കുമ്പോൾ എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു. അവളിലേക്ക് എന്നെ എന്തോ വലിച്ചടുപ്പിക്കുന്നതുപോലെ.
” നീ ആരാണ് ? എന്റെ സ്വപ്നങ്ങളിൽ വരുന്ന പെൺകുൺകുട്ടി നീയാണോ?, ഞാൻ… ഞാൻ മരിച്ചുപോയോ…. ”
എന്റെ മനസ്സിൽ തോന്നിയ ചോദ്യങ്ങൾ ഞാൻ അവളോട്‌ ചോദിച്ചു.   അത് കേട്ടപ്പോൾ അവൾ ചെറുതായി പുഞ്ചിരിച്ചു.

” വർഷങ്ങളായി നീ സ്വപ്നത്തിൽ കാണുന്നത് എന്നെയാണ്. “അത് പറയുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നുവോ?
” നിന്റെ സംശയം ശെരിയാണ്, നീ മരിച്ചുപോയിരിക്കുന്നു. ഭൂമിൽ നിന്റെ ജീവിതം അവസാനിച്ചിരിക്കുന്നു. ”
ഒരു ഞെട്ടലോടു കൂടിയിരുന്നു ഞാൻ അത് കേട്ടത്. എന്റെ കണ്ണിൽനിന്നും  ഒരുതുള്ളി കണ്ണുനീർ വന്നു. എന്നാൽ അത് തറയിൽ വീഴുന്നതിനു  പകരം  എന്റെ മുന്നിൽ നിൽക്കുന്ന അവളുടെ കയ്യ്കളിലാണ് ചെന്ന് വീണത്.
” എന്നും നിന്റെ കണ്ണുനീരോപ്പൻ ഞാനുണ്ടായിരുന്നു. ഇനിയും ഞാനുണ്ടാകും ”
ഇത്രയും പറഞ്ഞു അവൾ എന്നെ ഇറുക്കി പുണർന്നു. ആദ്യം ഞാൻ ഒന്ന് പതറിയെങ്കിലും അത് എനിക്ക് വളരെ ആശ്വാസം നൽകി

“നിന്റെ മനസ്സിൽ ഒരുപാടു ചോദ്യങ്ങൾ ഉണ്ടെന്നെനിക്കറിയാം, അതിനുള്ള ഉത്തരങ്ങൾക്കണ്ടത്തേണ്ടതും നീ തന്നെയാണ്. നീ ഒരു സാധാരണ മനുഷ്യനല്ല, നിന്റെയുള്ളിൽ ഒരു വലിയ ശക്തിയുണ്ട്. നിന്റെ ജനനം മരണം എല്ലാം മുൻപേ എഴുത്തപ്പെട്ടതാണ്. എനിക്ക് പോകാൻ സമയമായി. ഇനി നിന്റെ വഴി തിരഞ്ഞെടുക്കേണ്ടത് നീതന്നെയാണ്.”

അതുവരെ കണ്ണുകളടച്ചു നിന്ന ഞാൻ പതിയെ കണ്ണുതുറന്നു. പക്ഷെ എന്റെ മുന്നിൽ ആരുമില്ലായിരുന്നു!. അവൾ ആരാണ്? എന്താണ് അവൾ പറഞ്ഞതിന്റെ അർത്ഥം? ഞാൻ ശെരിക്കും മരിച്ചുപോയോ?
ഞാൻ സ്വപ്നം കാണുകയാണോ?

Updated: April 28, 2022 — 10:13 pm

9 Comments

  1. Super,bro,,❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Super ❣️❣️

  3. അഥർവ്വ വേദ്

    നല്ല തൂടക്കം??????????? ,ചില സഥലങ്ങളിൽ അക്ഷരതെറ്റുകൾ ഉണ്ട് അതാെന്ന് ശ്രദ്ധിക്കണേ
    പിന്നെ അടൂത്ത പാർട്ടൂകളിൽ പേജൂകൾ കൂട്ടിയെഴൂതിയാൽ നാന്നായിരൂന്നു ???????

  4. Pwoli.Adutha partinu waiting

  5. ഡോക്ടർ വിചിത്രൻ

    ❤️?

  6. സംഭവം കൊള്ളാം ♥️♥️♥️ continue ചെയ്യൂ♥️♥️

  7. Aaha kollalo. EREBUS per kettit ini valla greekumayi bhandhamundo arkariya.. Entahyalum super. Pinne page koottane

  8. Waiting…

Comments are closed.