പിന്നെ ഞാൻ ഇപ്പഴും അവളെ ‘ചങ്ക് ‘എന്ന് തന്നെയാണ് എന്റെ മൊബൈലിൽ save ചെയ്തിരിക്കുന്നത്.അവൻ പറഞ്ഞു നിർത്തി.
“അപ്പോൾ ശ്രവാണിയുടെ ആ കാമുകനോ??.അവൻ വന്നോ കല്യാണത്തിന്? “.മധു സാർ ചോദിച്ചു .
തീർച്ചയായും. അവൻ വന്നെന്നു മാത്രമല്ല,അവനല്ലേ നമ്മുടെ കല്യാണത്തിന് പപ്പടം വിളമ്പിയത് ” മിഥുൻ ഒരു കള്ളചിരിയോടെ പറഞ്ഞു.
“ചുരുക്കി പറഞ്ഞാൽ നിങ്ങള് രണ്ടുപേരും കൂടി ചേർന്ന് ഒരു പാവപെട്ട ചെക്കനെ തേച്ചൊട്ടിച്ചു അല്ലേ?.ആട്ടെ, ഇപ്പോൾ എവിടെയുണ്ട് ആ സാധു?തന്നെ വിളിക്കാറുണ്ടോ?”
“മധു സർ, ആ സാധു ഇവിടെ തന്നെ ഉണ്ട്. എനിക്കറിയാം…….”. പെട്ടെന്ന് മദ്യ ലഹരി കലർന്ന ശബ്ദത്തോടെ മനു അങ്ങോട്ട് പാഞ്ഞു വന്നു.
“പോയെ… പോയെ….ലഡ്കി പോയെ…. പോണേൽ പോകട്ടെ….. “.അല്ലു അർജുന്റെ കടിച്ചാൽ പൊട്ടാത്ത പാട്ടും പാടി ആണ് വരവ്.
എല്ലാരും അവൻ എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ കാതോർത്തു.
അവൻ പറഞ്ഞു “ആ സാധു ഞാനാണ് സാറെ…..എന്നെ ചതിച്ചു.അവൾ തേച്ചു.”
“ഇവൻ എന്തോന്നാ മിഥുനെ ഈ പുലമ്പുന്നെ…. “.മധു സർ മിഥുന് നേരെ തിരിഞ്ഞു.
“സത്യത്തിൽ ആ കാമുകൻ ഇവനാണ് സർ. എന്റെ ഒരേ ഒരു ചങ്ക്.പിന്നെ ഞാൻ അവനെ ചതിച്ചെന്നു അവന് തോന്നാതിരിക്കാൻ ആണ് എനിക്ക് അവനെ മുന്നേ അറിയില്ലെന്ന് വരുത്തി അവന്റെ Qualification പോലും നോക്കാണ്ട് ഞാൻ നമ്മുടെ കമ്പനിയിൽ തന്നെ അവനു ജോലി കൊടുത്തത്. സർ എന്നോട് ക്ഷമിക്കണം.”
“സാരമില്ലടോ,ഒരു നല്ല കാര്യത്തിന് അല്ലേ.”
അപ്പോഴേക്കും മനു ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടൻ കരയുന്ന പോലെ കരച്ചിൽ തുടങ്ങി.
“എടോ,തന്റെ കല്യാണം കഴിഞ്ഞിട്ട് എത്ര വർഷംആയി?”മധു സർ ചോദിച്ചു.
“മൂന്നു വർഷം.പിന്നെ കുട്ടികൾ ഒന്നും ഇല്ലാത്തത് കൊണ്ട് എന്റെ ചങ്കും, കുട്ടിയും ഭാര്യയും കാമുകിയുമെല്ലാം അവള് തന്നെയാണ്.”
“അപ്പൊ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചോ?”.
“ഇല്ല. ഉടനെ തന്നെ പുതിയ മെമ്പർ എത്തുമെന്നേ. അവൾക്ക് ഇപ്പോൾ രണ്ടു മാസം ആണ്.” അത് പറഞ്ഞു മിഥുൻ നിർത്തി.
ഇത് കേട്ട് സുമേഷ് മനുവിനെ നോക്കി പറഞ്ഞു.”മനുവേ….. ഇപ്പോൾ നീ മനസ്സിൽ വിചാരിച്ചത് ഞാൻ പറയട്ടെ.
എനിക്ക് ജനിക്കാതെ പോയ ഉണ്ണീ എവിടെ ആണ് നീ?? ” ഇതും പറഞ്ഞ് അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
മനുവിന്റെ സങ്കടം അണപ്പൊട്ടി ഒഴുകി.
മിഥുൻ ഇടപെട്ടു.”നിർത്ത്…..നിർത്ത്….. ഇവന്റെ സങ്കടം തീർക്കാൻ ഞാൻ ഒരു വഴി പറയാം.ഇവന്റെ സാലറിയിൽ ഒരു 2000 രൂപ increment കൊടുക്കാൻ തീരുമാനിച്ചു. എന്താ മധു സർ…..?? ” മിഥുൻ മധു സാറിനെ നോക്കി കണ്ണിറുക്കി.
അടിപൊളി….. 0 investment policy….
?
❤️❤️❤️❤️❤️
?
????
❤️❤️
കൊള്ളാം
♥️♥️
❤❤❤