അപ്പോൾ എന്റെ സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞു.
“എടോ നിങ്ങൾ തമ്മിൽ പിണങ്ങി അല്ലേ? അത് തന്നെ കാര്യം.താൻ ഇപ്പോൾ അവളെ mind ചെയ്യുന്നില്ല. അതിന്റെ പ്രതിഷേധം ആണ് ഇപ്പൊ ഈ കണ്ടത്.മാത്രവുമല്ല നീ അവളോട് മിണ്ടാതെ രാധികാ വർമ്മയോട് ഇടപഴകുന്നത് അവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അപ്പോൾ അവൾ ഒരു കഥ മെനഞ്ഞെടുത്തു. പോരാത്തതിന് ആ രാധിക – വർമ്മയും ,നീ നായരും . ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന് പറയുന്നപോലെ ആ പൊരുത്തം കൂടി അവൾ കണ്ടെത്തിയപ്പോൾ അവളുടെ ഉള്ളിൽ ഉള്ള പുകച്ചിൽ അങ്ങ് തീ ആയി മാറി.അത്രെ ഉള്ളൂ കാര്യം.ഒരു കാര്യം മനസ്സിലായി ഡാ,അവൾക്ക് നിന്നോട് മുടിഞ്ഞ ഇഷ്ടമാണ്. എന്തിനാടാ അവളെ ഇങ്ങനെ ഇട്ട് വട്ട് കളിപ്പിക്കുന്നത്? ഇഷ്ടമാണെങ്കിൽ അതങ്ങ് പറയരുതോ?”.
“എനിക്കോ??അവളോടൊ?? ഒരിക്കലും ഇല്ല.”
“ഓ….ഉവ്വ് ഉവ്വ്.നിന്നെ ഞങ്ങൾക്കറിഞ്ഞൂടെ.ഒരു ദിവസം അവൾ ക്ലാസ്സിൽ വന്നില്ലെങ്കിൽ ടെൻഷൻ അടിച്ചു മൂഡ് ഓഫ് ആയിട്ട് ഇരിക്കുന്നവനാണ്.”
കുറച്ചു ദിവസം തമ്മിൽ കാണാതെയും മിണ്ടാതെയും കടന്നുപോയി.എനിക്ക് വല്ലാത്തൊരു വീർപ്പു മുട്ടൽ അനുഭവപ്പെട്ടു.ഇത്രയും നാൾ അവളോട് മിണ്ടാതെ ഇരിക്കുന്നത് ആദ്യമായിട്ടാണ്.. പരസ്പരം ഉള്ള ഇഷ്ടം, ഒരാൾ നമുക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് എന്നൊക്കെ ഉള്ള തിരിച്ചറിവ് ഉണ്ടാകാൻ കുറച്ച് നാൾ അകന്നിരിക്കണം എന്ന് പറയുന്നത് എത്ര ശരിയാണ്.പതിയെ പതിയെ അവളെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
പെട്ടെന്നൊരു ദിവസം നിനച്ചിരിക്കാതെ അവളുടെ മെസ്സേജ് വന്നു.എനിക്ക് തന്നെ ഒന്ന് കാണണം.ഇത് തന്നെ പറ്റിയ സന്ദർഭം എന്ന് ഞാനും കരുതി.
കോളേജിന്റെ ഗ്രൗണ്ടിനു സമീപത്ത് ഒരു വലിയ ചെമ്പകപ്പൂ മരമുണ്ട്. അതിന്റെ തണലിൽ എത്രയോ സൗഹൃദങ്ങൾ പിറന്നിട്ടുണ്ട്.എത്ര പ്രണയങ്ങൾ ഊട്ടി ഉറപ്പിച്ചിട്ടുണ്ട്!!. അവിടെ നിന്ന് തന്നെ ഇതും തുടങ്ങാം.ഞാൻ അവളോട് അതിന്റെ ചുവട്ടിൽ വരാൻ ആവശ്യപ്പെട്ടു..
ഞാൻ അവിടേക്ക് എത്തും മുന്നേ അവൾ എത്തിയിരുന്നു.കൈയ്യിൽ രണ്ട് ജൂസും ഉണ്ട്.അവൾ അതിലൊന്ന് എനിക്ക് നേരെ നീട്ടി.ഞാൻ അത്ഭുതം കൂറുന്ന മിഴികളോടെ അവളെ നോക്കി. ഇന്നലെ വരെ എന്നെ കണ്ടാൽ കടിച്ചുകീറാൻ നിന്ന ഇവൾക്കിതു എന്ത് പറ്റി?.ഏതായാലും എന്റെ കാര്യങ്ങൾ എളുപ്പമായി. എങ്ങനെ അവളോട് പറയുമെന്ന ചിന്തിച്ചു ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ”എനിക്കൊരു കാര്യം പറയാൻ ഉണ്ട് ”.
“അതിന് മുന്നേ നീ ഈ വിരലിൽ ഒന്ന് തൊട്ടേ….”ഞാൻ അവളുടെ രണ്ട് വിരലുകളിൽ ഒന്നിൽ തൊട്ടു.
അവൾ സന്തോഷം കൊണ്ട് തുള്ളി ചാടി.
ഞാൻ കാര്യം എന്താന്ന് അവളോട് തിരക്കി.
അവൾ പറഞ്ഞു: എടോ എന്നെ ഒരാൾ ഇന്ന് പ്രൊപ്പോസ് ചെയ്തു.
“എന്നിട്ട് നീയെന്താ പറഞ്ഞേ?”ഞാൻ നിരാശ കലർന്ന സ്വരത്തിൽ ചോദിച്ചു.
“എന്തായിരിക്കും പറഞ്ഞിരിക്കുക?
നീ പറ…..”.
അടിപൊളി….. 0 investment policy….
?
❤️❤️❤️❤️❤️
?
????
❤️❤️
കൊള്ളാം
♥️♥️
❤❤❤