❤??ചെമ്പക പൂ മരച്ചോട്ടിൽ പൊലിഞ്ഞ എൻ പ്രണയം തിരികെ വരുമൊ? ❤??? [ശങ്കർ പി ഇളയിടം] 76

അവൾ പറഞ്ഞു “ഐ ആം ശ്രാവണി “.

കൈ കൊടുത്തത് അവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് എനിക്ക് മനസ്സിലായി. എന്നിട്ടും ഞാൻ കൈ വിട്ടില്ല.അത് അറിയാത്ത ഭാവത്തിൽ തന്നെ അവളുടെ കണ്ണുകളിലേക്ക്  നോക്കി. അവൾ ദേഷ്യഭാവത്തിൽ എന്റെ കയ്യിൽ നിന്നും അവളുടെ കൈ വേർപെടുത്തി.ഒരു കൈ ഇടുപ്പിൽ ഊന്നി പുരികമുയർത്തി മുഷ്ടി ചുരുട്ടി ഇടിക്കുമെന്ന് കാണിച്ചു അവൾ അവിടെ നിന്ന് നടന്നു നീങ്ങി.പക്ഷെ ആ നിമിഷം  അവൾ നടന്ന് കയറിയത് എന്റെ ഹൃദയത്തിലേക്കായിരുന്നു.

അവൾക്ക് അതൊരു തുടക്കാമായിരുന്നു ഒരു സൗഹൃദത്തിന്റെ തുടക്കം.

അവിടെ നിന്നങ്ങോട്ട് ചെറിയ ചെറിയ പരിഭവങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമായി ഞങ്ങളുടെ സൗഹൃദം മുന്നോട്ട് പോയി.

ഞാൻ അവളോട്‌ ഉള്ള എന്റെ പ്രണയം എന്റെ മനസ്സിൽ തന്നെ സൂക്ഷിച്ചു..

കാലം പിന്നെയും കടന്നുപോയി.ഞാൻ കോളേജ് ആർട്സ്  ക്ലബ്‌ സെക്രട്ടറി ആയി സ്ഥാനമേറ്റു.

അവിടം മുതൽ ആണ് ഞങ്ങൾക്കിടയിൽ ഉള്ള സൗഹൃദതിന് വിള്ളൽ വീഴുന്നത് തുടങ്ങിയത്..മനപ്പൂർവ്വം അല്ലെങ്കിലും എനിക്ക് അവളുമായി സമയം ചിലവഴിക്കാൻ കഴിയാതെ വന്നു.

അതിന്റെ പരിണിത ഫലം മൊബൈൽ ചാറ്റിങ്ങിലും പ്രതിഫലിച്ചു.ഉടക്കായി. പരസ്പരം കുറ്റപ്പെടുതലായി. ഒടുവിൽ അവളുടെ മെസ്സേജിനു ഞാൻ മറുപടി കൊടുക്കാതെയായി.

അന്നൊരു ദിവസം ഞാനും സുഹൃത്തുക്കളും കോളേജിൽ കാലോത്സവങ്ങളുടെ ഭാഗമായുള്ള റിഹേഴ്സൽ നടക്കുന്നിടത്ത് സംസാരിച്ചു നിൽക്കുക ആയിരുന്നു.പെട്ടെന്ന് ആണ് ശ്രാവണി എന്റെ അടുത്തേക്ക് ചവിട്ടി തുള്ളി വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്. ആ വരവ് അത്ര പന്തി അല്ലെന്ന് എനിക്ക് തോന്നി. കാരണം അവളുടെ മുഖത്തെ ഓരോ ഭവങ്ങളും എന്താ, എന്തിനാ എന്നൊക്ക  എനിക്ക് നന്നായി അറിയാം. ഞാൻ അവിടെ നിന്ന്  പോകുവാൻ ഒരു ശ്രമം നടത്തി.

എന്നാൽ അവൾ എന്നെ തടഞ്ഞു കൊണ്ട് കുറുകെ കയറി നിന്നു. അവിടെ കൂടി നിന്നവരുടെ എല്ലാം ശ്രദ്ധ ഞങ്ങളിലേക്കായി.

“എന്താ നിന്റെ ഭാവം? നിനക്ക് എന്നോട് മിണ്ടിയാൽ എന്താണ്.? ഫോൺ വിളിച്ചാൽ എടുക്കാൻ വയ്യ അല്ലേ?”

പെണ്ണ് വഴക്കിന്റെ കെട്ടഴിച്ചു വിടാൻ തുടങ്ങി.ഞാൻ മൈൻഡ്  ചെയ്യാൻ പോയില്ല.പകരം കൂടെ പഠിക്കുന്ന രാധികവർമ്മ  എന്ന  പെൺകുട്ടിയുടെ  നൃത്താവിഷ്കാരം  കാണാൻ കസേര വലിച്ചിട്ടു അതിൽ കയറി ഗൗരവഭാവത്തിൽ ഇരുന്നു..

ഇത് കണ്ടതോടെ അവൾ ചാടി തുള്ളിക്കൊണ്ട് എന്റെ നേരെ തിരിഞ്ഞു.

“ഓഹോ….

പുതിയ ആള് വന്നപ്പോ നിനക്ക് എന്നെ വേണ്ടാതായി അല്ലേ?

എന്താ നിന്റെ പ്രശ്നം?

എനിക്ക് ഗ്ലാമർ കുറഞ്ഞു പോയതാണോ?

അതോ അവളുടെ അത്ര കുടുംബ പേര് ഇല്ലാത്തതോ?”.

ദേഷ്യത്തോടെ എന്നോട് അത് പറയുമ്പോഴും ആ ശബ്ദത്തിലെ വിതുമ്പൽ എനിക്ക്  കേൾക്കാൻ സാധിച്ചു.ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.അവൾ കരഞ്ഞുകൊണ്ട് അവിടെ നിന്നും പോയി.

എന്റെ സുഹൃത്തുക്കൾ എന്റെ അടുത്തുവന്നു.ഞാൻ അവരോടു ചോദിച്ചു.

”അവൾ എന്താണ് വാലും തുമ്പും ഇല്ലാതെ വിളിച്ചു പറഞ്ഞത്? കുടുംബപാരമ്പര്യം, ഗ്ലാമർ ഇതൊക്കെ എന്തിനാ അവൾ എന്നോട് പറയുന്നത്?”

9 Comments

  1. അടിപൊളി….. 0 investment policy….

  2. ❤️❤️❤️❤️❤️

  3. ?

  4. ?‌?‌?‌?‌?‌?‌?‌?‌?‌

    ????

    1. കൊള്ളാം

  5. ♥️♥️

Comments are closed.