❤??ചെമ്പക പൂ മരച്ചോട്ടിൽ പൊലിഞ്ഞ എൻ പ്രണയം തിരികെ വരുമൊ? ❤??? [ശങ്കർ പി ഇളയിടം] 76

” അതൊക്കെ എന്റെ വൈഫ്‌  ഞാൻ പറയുന്നതിന് അപ്പുറം ഇല്ല.  ഭാര്യമാരെ നിലക്ക് നിർത്തിയില്ലെങ്കിൽ ശരിയാവുകയില്ല.എങ്ങോട്ട് തിരിഞ്ഞാലും അപ്പോൾ വിളിച്ച് ശല്യപ്പെടുത്തും. “കമ്പനിയിലെ മറ്റൊരു മാനേജർ ആയ സുമേഷ് ആണ്. അയാളുടെ ഈ വാചകമടി കേട്ട് ബാക്കിയുള്ളവർ അയാളുടെ ഫോണിലേക്ക് നോക്കി. അപ്രതീക്ഷിതം എന്നപോലെ ആ ഫോണും  അപ്പോൾ റിങ്ങ് ചെയ്തു.മനു പെട്ടന്ന് ടേബിളിൽ ഇരുന്ന ആ ഫോൺ കൈക്കലാക്കി, കോൾ അറ്റൻഡ് ചെയ്ത് ലൗഡ്സ്പീക്കറിൽ  ഇട്ടു. ആ നിമിഷം സുമേഷ് ദയനീയമായി വെളുക്കനെ ചിരിച്ചു അവനെ ഒന്നു  നോക്കി. മറുവശത്തുനിന്ന് ഒരു സ്ത്രീ ശബ്ദം മുഴങ്ങി.

“ഹലോ, താൻ ഇത് എവിടെ പോയി തുലഞ്ഞതാടോ  @#₹%&@###?. വൈകിട്ട് പൊറോട്ടയും ചിക്കൻ കറിയും വാങ്ങിത്തരാം എന്ന് പറഞ്ഞിട്ട് താൻ ഇത് എവിടെ പോയി കിടക്കുവാ?”ബാക്കിയുള്ള ഗീതം അവൾ പാടുന്നതിനു മുൻപ് ഫോൺ എടുത്ത് അയാൾ ദൂരേക്ക് ഓടി.അയാൾ സംസാരിച്ചു തിരികെ വന്നപ്പോഴേക്കും അയാളെ കളി ആക്കാനുള്ള വക മറ്റുള്ളവർ കരുതിയിരുന്നു.

അങ്ങനെ കളിയാക്കലുകളും പൊട്ടിച്ചിരികളും എല്ലാം നടന്നുകൊണ്ടിരിക്കുന്ന ടൈമിലും ഒരാൾ മാത്രം നിർവികാരനായി ഇരിക്കുക ആയിരുന്നു. മാറ്റാരുമല്ല മിഥുൻ ചന്ദ്രൻ എന്ന നമ്മുടെ കഥാനായകൻ.മിഥുൻ അവർക്ക് സപ്പോർട്ട് ചെയ്തു എന്നല്ലാതെ ഒരു തുള്ളി പോലും കുടിച്ചിട്ടില്ല.

“അതെന്തു പണി ആടോ… തന്റെ പാർട്ടി അല്ലെ. എന്നിട്ട് താനെന്താ കഴിക്കാത്തത്. ഒരെണ്ണം ഒക്കെ ആകാമെടോ.”മധു സാർ  നിർബന്ധിച്ചു.

“അത്‌ സർ, ഞാനിതു നിർത്തിയതാണ്. ഇനി കഴിക്കില്ലെന്നു സത്യം ചെയ്തു പോയി. “

“ഓഹോ… തനിക്കും ഉണ്ടോ ഭാര്യേപേടി?. Ok then… You carry on.ഇതും പറഞ്ഞു അയാൾ മറ്റൊരു പെഗ് കൂടി അകത്താക്കി.

“ഇടയ്ക്ക് ആരെങ്കിലും ഒക്കെ പേടിക്കുന്നത് നല്ലതാണ് സർ.അല്ലെങ്കിൽ ചരട് പൊട്ടിയ പട്ടം കണക്കെ നമ്മുടെ ജീവിതവും എങ്ങോട്ടെന്നില്ലാതെ ഇങ്ങനെ പോകും.”മിഥുൻ ആരോടെന്നില്ലാതെ പറഞ്ഞു.

“ആഹാ.. ആള് നല്ല സാഹിത്യകാരൻ ആണെന്ന് തോന്നുന്നല്ലോ?”

“അതേല്ലോ. പുള്ളി  കോളേജ് ആർട്സ് സെക്രട്ടറി ആയിരുന്നു “. സുമേഷ് പെട്ടന്ന് കയറി പറഞ്ഞു.സംസാരവിഷയങ്ങൾ മാറി മറിഞ്ഞു വന്നപ്പോൾ  അതിൽ ഒന്ന് പ്രേമത്തെ പറ്റി ആയി.

“സർ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?”മിഥുൻ മധു സാറിനോട് ചോദിച്ചു.

“ഉവ്വ്… എന്റെ ഭാര്യയെ കഴിഞ്ഞ ഇരുപത് വർഷമായി ഞാൻ പ്രേമിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുകയാണ്…. ഇതുവരെ പറ്റിയിട്ടില്ല.”

മിഥുൻ സുമേഷിനെ നോക്കി.നമ്മളില്ലേ എന്ന് പറഞ്ഞു അയാൾ കൈകൂപ്പി.മിഥുൻ പിന്നെ നോക്കിയത് മനുവിനെ ആണ്.അവൻ ദേഷ്യത്തോടെ മിഥുനെ ഒന്ന് നോക്കി.

“നിങ്ങളൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്?ഒരിക്കലെങ്കിലും പ്രേമിക്കാത്ത മനുഷ്യരുണ്ടോ?പ്രേമം എന്നത്  വേറൊരു ഫീൽ ആണ്.ഒരിക്കൽ അതറിഞ്ഞു കഴിഞ്ഞാൽ  പ്രപഞ്ചത്തിലെ  എന്തിനോടും പ്രണയം തോന്നും.”

“ആഹാ!!!!ഇതിപ്പോൾ അടിച്ചത് ഞങ്ങളും കിക്ക് തനിക്കും ആണല്ലോ?ഇത്രമാത്രം വർണ്ണിക്കാൻ ഇതിൽ എന്തിരിക്കുന്നു?ആട്ടെ,താൻ ആരെങ്കിലും പ്രണയിച്ചിട്ടുണ്ടോ?മധു സാറിന്റെ വക ആയിരുന്നു ചോദ്യം.

“അങ്ങനെ ചോദിച്ചാൽ………… ഉണ്ട്.”

“എന്നാൽ പറ കേൾക്കട്ടെ……”.

അതിപ്പോൾ പറയണോ?ടൈം ഒരുപാട് ആയി.”

“ഉവ്വ്. നേരം വൈകി. ഞാനും ഇറങ്ങാൻ ഇരുന്നതാണ്.പക്ഷെ ഇനി തന്റെ കഥ കേട്ടിട്ടേ പോകുന്നുള്ളൂ.”എല്ലാവരും മിഥുനെ നിർബന്ധിച്ചു. ഒടുവിൽ അയാൾക്ക് അവരുടെ ആവശ്യത്തിന് മുൻപിൽ വഴങ്ങേണ്ടിവന്നു.

“ഞാൻ ഫസ്റ്റ് ഇയർ ബി കോം പഠിക്കുന്ന സമയം………

അന്നാണ് ഞാൻ അവളെ ആദ്യമായി  കാണുന്നത്.കോളേജ് വരാന്തയിലെ ടേബിളിൽ  ഫോം ഫിൽ ചെയ്യുക ആയിരുന്നു ഞാൻ. അപ്പുറത്തും ഇപ്പുറത്തുമൊക്കെ കുറെ പേരുണ്ട്.

പെട്ടെന്നാണ്  തൊട്ടപ്പുറത്ത് നിൽക്കുന്ന ഒരു പെൺകുട്ടിയെ ഞാൻ ശ്രദ്ദിക്കുന്നത് .സ്വർണ്ണക്കരയുള്ള പാവാടയും ബ്ലൗസുമിട്ട ഒരു നാടൻ പെണ്ണ്. കൈയ്യിൽ മഷി കട്ട പിടിച്ച ഒരു പേനയുണ്ട്. തന്റെ പേന തെളിയിക്കാൻ ഉള്ള ഭഗീരഥ പ്രയത്നം പോലെ  അത് കുടഞ്ഞുകൊണ്ട് നിൽക്കുവാണ്‌ കക്ഷി. പെട്ടെന്ന് അവളുടെ ശ്രദ്ധ എന്നിലേക്കായി. എഴുതുന്നപോലെ ആംഗ്യം കാട്ടി,കൈ നീട്ടി അവൾ എന്നോട് pen ആവശ്യപ്പെടുന്നു.ഞാനാകട്ടെ  അവളുടെ മുഖത്തിന്റെ ഭംഗി ആസ്വദിച്ചു നിൽക്കുവാണ്.പെട്ടെന്ന്

അവൾ എന്റെ കയ്യിലിരുന്ന പേന  തട്ടിയെടുത്തു ഫോം ഫിൽ ചെയ്യാൻ തുടങ്ങി.

ഫോം ഫിൽ ചെയ്തു തീർന്നു അവൾ പേന എന്റെ നേർക്ക് നീട്ടി . ഞാൻ അത് വാങ്ങി ടേബിളിൽ വച്ചിട്ട് അവളുടെ കൈയിൽ പിടിച്ചു കുലുക്കി പറഞ്ഞു: “ഹായ് ഐ ആം മിഥുൻ ഫസ്റ്റ് ഇയർ ബി കോം.”

9 Comments

  1. അടിപൊളി….. 0 investment policy….

  2. ❤️❤️❤️❤️❤️

  3. ?

  4. ?‌?‌?‌?‌?‌?‌?‌?‌?‌

    ????

    1. കൊള്ളാം

  5. ♥️♥️

Comments are closed.