❤??ചെമ്പക പൂ മരച്ചോട്ടിൽ പൊലിഞ്ഞ എൻ പ്രണയം തിരികെ വരുമൊ? ❤??? [ശങ്കർ പി ഇളയിടം] 76

❤??ചെമ്പക പൂ മരച്ചോട്ടിൽ പൊലിഞ്ഞ എൻ പ്രണയം തിരികെ വരുമൊ? ❤???

Author : ശങ്കർ പി ഇളയിടം

 

നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
——————————————————
പുകവലിയോ മദ്യമോ മറ്റു ലഹരിപദാർത്ഥങ്ങളോ ഞാനോ എന്റെ കഥയോ പ്രോത്സാഹിപ്പിക്കുന്നതല്ല. അഥവാ കഥയുടെ ഏതെങ്കിലും ഭാഗങ്ങളിൽ അവ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ,  അത് ആ സീനിലെ  സാഹചര്യത്തിന്റെ  ആവശ്യകത കൊണ്ട് മാത്രമാണ്..???

❣️❣️           ❣️❣️         ❣️❣️           ❣️❣️

——————————————————————

ഹോട്ടൽ മെറിഡിയൻ….. സമയം വൈകുന്നേരം  ആറരയോട് അടുത്തിരുന്നു.ഇന്നവിടെ FOR MEN INTRESTIAL LIMITS OF COMPANY യുടെ സെലിബ്രേഷൻ നടക്കുകയാണ്.

 ജനറൽ മാനേജർ മധു, മാനേജിങ് ഡയറക്ടർ  മിഥുൻ ചന്ദ്രൻ, പിന്നെ അവരുടെ കുറച്ച് സ്റ്റാഫുകളും ചേർന്നുള്ള ഒരു കുഞ്ഞു പാർട്ടി.ഒരു പാർട്ടി എന്ന് പറയുമ്പോൾ മറ്റവൻ മസ്റ്റ്  ആണല്ലോ… ഏത് ??.. വെള്ളമടി തന്നെ……

ആഘോഷങ്ങൾക്ക് ഇടയിൽ പെട്ടന്ന് ആണ് കമ്പനി സ്റ്റാഫ്‌  ആയ സൂപ്പർവൈസർ മനുവിന്റെ സ്വരം ഉയർന്നു കേട്ടത്.അവിടെ കൂടിയ മറ്റെല്ലാരുടെയും ശ്രദ്ധ അവനിലേക്ക് ആയി.

മനു :എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ……നമ്മുടെ കമ്പനിയുടെ എം.ഡി യും സർവ്വോപരി ജി.എം. മധു സാറിന്റെ കണ്ണിലുണ്ണിയുമായ  മിസ്റ്റർ. മിഥുൻ അവറുകളുടെ birthday party ആണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.ആദ്യമായി കുപ്പിപ്പൊട്ടിക്കൽ.

ഇതുപറഞ്ഞുകൊണ്ട് മനു അവിടെ സജ്ജീകരിച്ചിരിക്കുന്ന ടേബിളിൽ ഗ്ലാസും സോഡയും മറ്റും നിരത്തുന്നു.എല്ലാവരും ഓരോ ഗ്ലാസ്‌ പകർന്നു ചിയേർസ് പറയുന്നു…..

പാർട്ടി നടന്നുകൊണ്ടിരിക്കെ ആണ് നമ്മുടെ മധു സാറിന്റെ ഫോൺ റിംഗ് ചെയ്യുന്നത്.പെട്ടന്ന് അദ്ദേഹം  മറ്റുള്ളവരോട് ചുണ്ടിനുമേൽ ചൂണ്ടുവിരൽ വച്ചു മിണ്ടാതിരിക്കാൻ ആംഗ്യം കാട്ടികൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു.എന്നിട്ട് ഭവ്യതയോടെ ആയിരുന്നു സംസാരം.ഓഹ്….ശരി…. ആയിക്കോട്ടെ.. എന്നിങ്ങനെ.

കാൾ കട്ടാക്കി അയാൾ സ്വന്തം ഇരിപ്പിടത്തിൽ എത്തിയപ്പോൾ സ്റ്റാഫിൽ ആരോ ചോദിച്ചു :”ആരാണ് സാറേ സാറിനെ ഇത്രയേറെ പേടിപ്പിക്കുന്ന വ്യക്തി?? “.അദ്ദേഹം അവനെ രൂക്ഷമായി ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.ഉടനെ മനു പൊട്ടിച്ചിരിച്ചുകൊണ്ട് മനു പറഞ്ഞു :”ഞാൻ പറയാന്നെ…..സർ ഇത്ര പേടിച്ചു നിൽക്കണം എന്നുണ്ടെങ്കിൽ അത് സാറിന്റെ വൈഫ്‌  തന്നെ ആയിരിക്കും, ഓഫീസിൽ സർ പുലി ആണെങ്കിൽ വീട്ടിൽ സർ എലി ആണ് എലി.”

ഇത് പറഞ്ഞപ്പോഴേക്കും എല്ലാവരും  കൂട്ടച്ചിരി ആയി. മധു സാർ മനുവിനെ സൂക്ഷിച്ചൊന്നു നോക്കി തലയാട്ടി.മനു ആകട്ടെ അയാളെ നോക്കി പറ്റിപ്പോയി എന്നർത്ഥത്തിൽ തൊഴുതു.

9 Comments

  1. അടിപൊളി….. 0 investment policy….

  2. ❤️❤️❤️❤️❤️

  3. ?

  4. ?‌?‌?‌?‌?‌?‌?‌?‌?‌

    ????

    1. കൊള്ളാം

  5. ♥️♥️

Comments are closed.