“അച്ചൂനെ നല്ലൊരുത്തന്റെ കയ്യിൽ കൊടുക്കണ്ടേ..
അതിന് നല്ലരീതിയിൽ കെട്ടിച്ചയക്കണ്ടേ..
പറയുമ്പോ വെല്യേ മാളികേം പറമ്പും ഒക്കെ ണ്ടെങ്കിലും
അതൊന്നും വിൽക്കാനൊന്നും പറ്റില്ല..
അച്ഛനും അമ്മേം ഉള്ള മണ്ണാണ്..
ഒന്നിന് വേണ്ടിയും അത് ദേവൻ വിൽക്കില്ല.. ”
പുറത്തേക്ക് നോക്കി നിന്ന്കൊണ്ട് അത്രേം
പറഞ്ഞു കൊണ്ട് എന്റെ അടുക്കലേക്ക് വന്നു എന്റെ തോളിൽ പിടിച്ചു നേരെ നിറുത്തിയിട്ട്
അല്പം കുസൃതിയോടെ പറഞ്ഞു
“ന്നട്ട് വേണം ന്റെ മരംകേറിനെ ഇങ്ങട് കൊണ്ടുവരാൻ.. ”
അടുക്കലേക്ക് മുഖം അടുത്ത് വന്നതും അച്ചു നന്നായൊന്നു തൊണ്ട അനക്കികൊണ്ടു കടന്നു വന്നു…
“അല്ലെങ്കിലും അതെ, തീരെ ടൈമിംഗ് ഇല്ലാത്ത ജന്തുവാ.. കഴുതാ .. ”
അല്പം കനപ്പിച്ചു അവള് കേൾക്കാണ്ടെ മെല്ലെ ഏട്ടൻ പറഞ്ഞത് കേട്ടു
ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ലാ..
കണ്ണു നിറഞ്ഞെങ്കിലും
ചുണ്ടിൽ അന്നത്തെ ചിരി വീണ്ടും വന്നു ..
ആ താലിചരടിനു വേണ്ടി ഒരുപാട് കാത്തിരുന്നതായിരുന്നു
..
ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധത്തിൽ
- എല്ലാം നഷ്ട്ടായി…
(തുടരും.. )
ഇന്ന് എല്ലാ കഥയും വായിച്ചു തീർക്കണം എന്ന ചിന്തയോടെ വന്നതായിരുന്നു ആത്യമേ ഇത് വായിച്ചു ഓരോ വരികളും ഹൃദയത്തിൽ തന്നേ കൊണ്ടു വെരി ഹാർട്ട് ടച്ചിങ് സ്റ്റോറി സ്നേഹം പെട്ടെന്ന് അടുത്തത് വേണം
??❤️❤️❤️
❤♥️?
Super waiting for next part
Nice ✌
❤️❤️❤️
❤️❤️
കൊള്ളാം ഒട്ടും feelings കുറയാത്ത എഴുത്ത്
1 st