❤️ദേവൻ ❤️part 5 [Ijasahammed] 205

എല്ലാരും പറഞ്ഞു മറക്കും,
എല്ലാം മാറും,

അവൻ മറന്നപോലെ നിനക്കും പറ്റുംന്നൊക്കെ..

നിക്ക് മാത്രം പറ്റീല..

അമ്മേടെ മോൾ മാത്രം പറ്റിക്കാൻ പഠിച്ചില്ല… ”

അമ്മയുടെ മടിയിൽ തലവെച്ച് കരഞ്ഞു ..

അമ്മേം കരയുന്നുണ്ടാകാം..

നോക്കിയില്ല അതുകൂടെ കാണാനിനി വയ്യ..

നീണ്ട നിശബ്ദതക്ക് ശേഷം അമ്മ പറഞ്ഞു തുടങ്ങി

“എല്ലാം ശെരിയാവും..

വേറെ ഒരു വീടും, വീട്ടികാരും ഒക്കെ ആയാൽ ന്റെ മോളൊക്കെ മറക്കും… ”

“മൂന്നു കൊല്ലായില്ലേ.. ”

തിരിഞ്ഞൊന്നു ചിരിച്ചു

.. അമ്മ പിന്നൊന്നും പറഞ്ഞില്ലാ

അമ്മ എഴുന്നേറ്റുപോയിട്ടും

വെറുതെ മുറ്റം നോക്കിയിരുന്നു…

പരസ്പരം ഇഷ്ടമാണെന്നു പങ്കുവച്ച നാൾ മുതലുള്ള ഓർമ്മകൾ

മനസ്സിൽ അനുസരണ ഇല്ലാതെ തിങ്ങി നിറഞ്ഞു..

ഇടയ്ക്കിടെ അച്ചുവിനേം കൂട്ടി

അവളുടെ വീട്ടിലെ ആ കൊച്ചുകുളത്തിന് കാവലിരിക്കാൻ പോകുമായിരുന്നു..

ഏട്ടനും എന്നെ ഇഷ്ടമാണെന്നു പറഞ്ഞപ്പോ

എന്നേക്കാൾ സന്തോഷം അവളുടെ മുഖത്തായിരുന്നു..

9 Comments

  1. ഇന്ന് എല്ലാ കഥയും വായിച്ചു തീർക്കണം എന്ന ചിന്തയോടെ വന്നതായിരുന്നു ആത്യമേ ഇത് വായിച്ചു ഓരോ വരികളും ഹൃദയത്തിൽ തന്നേ കൊണ്ടു വെരി ഹാർട്ട് ടച്ചിങ് സ്റ്റോറി സ്നേഹം പെട്ടെന്ന് അടുത്തത് വേണം

    1. ??❤️❤️❤️

  2. ❤♥️?

  3. അബ്ദു

    Super waiting for next part

  4. Nice ✌

    1. ❤️❤️❤️

    1. കൊള്ളാം ഒട്ടും feelings കുറയാത്ത എഴുത്ത്

Comments are closed.