കുളിച്ചു ഭക്ഷണം കഴിച്ചശേഷം അമ്മയുടെ മുറിയിൽ ചെന്നിരുന്നു.. ഉറങ്ങാർന്നു, ഉണർത്തിയില്ല,
തിരികെ മുറിയിൽ വന്നപ്പോ ആകെ ഒറ്റപ്പെട്ടുപോയി എന്നൊരു തോന്നൽ.. ആ മുറിയും വീടും ചുറ്റുപാടുമൊക്കെ ഒരുപാട് വേട്ടയാടുന്നുണ്ട്..
മെല്ലെ മേശമേൽ ഇരിക്കുന്ന പുസ്തകകൂട്ടത്തിലേക്ക് കണ്ണ് പാഞ്ഞു.. അടുത്ത് ചെന്ന് ഓരോന്നും തുറന്ന് നോക്കി.. അമ്മ എന്നും വൃത്തിക്ക് സൂക്ഷിച്ചത് കൊണ്ട്ആയിരിക്കും ഒരു പൊടി പോലും എന്നെ അലട്ടിയില്ല..
ഓരോന്നായി തുറന്ന് നോക്കി.. ഡിഗ്രി ക്ക് പഠിച്ചിരുന്നപ്പോഴത്തെ പുസ്തകങ്ങളാണ്. ഓർമയുടെയും പഴമയുടെയും ഗന്ധം ഒരുമിച്ചു മൂക്കിലേക്ക് തുളച്ചു കയറി..
താളുകൾ ഓരോന്നായി മറിച്ചു..
പുസ്തകത്തിന്റെ
പിന്നാമ്പറം നിറയെ
വരകൾക്ക് ഇടയിൽ അച്ചു അവളുടെ പേര് എഴുതി നിറച്ചിരുന്നു…
കണ്ടപ്പോൾ ചിരി വന്നു..
“അച്ചു..”
അവളെവിടെയാ,
കല്യാണം കഴിഞ്ഞു കാണുവോ,
കുട്ടിആയിട്ടുണ്ടാവോ.. എത്രയോ ആയി അവളോടൊന്നു മിണ്ടിയിട്ട്..
എന്നെ ഓർമയുണ്ടാവുമോ ആവോ,
ഏട്ടനെ പോലെ അവളും മറന്ന് കാണും ചിലപ്പോ..,
പുറത്തോട്ടൊന്നും ഇറങ്ങാൻ തോന്നിയില്ല..
ഒന്ന് കിടന്നു നോക്കി ഇല്ലാ ഉറക്കം തിരിഞ്ഞുനോക്കുന്നില്ല..
വെറുതെ കണ്ണടച്ച് കിടന്നു…
പ്രണയിച്ചു നടന്നിരുന്ന കാലം അത്രേം മനോഹരമായതു കൊണ്ടാകണം
വിരഹം
ഇപ്പോഴും എന്നെ അത്രമേൽ വലിഞ്ഞുമുറുകിയിരിക്കുന്നത്..
ഉമ്മറത്തെ വാതിലിന്റെ അനക്കം കേട്ടപ്പോ മനസ്സിലായി,
അമ്മ എണീറ്റിരിക്കുന്നു..
എണീറ്റു ഉമ്മറത്തേക്ക് നടന്നു..
പണ്ടത്തെ പോലെ
ഇന്ന് എല്ലാ കഥയും വായിച്ചു തീർക്കണം എന്ന ചിന്തയോടെ വന്നതായിരുന്നു ആത്യമേ ഇത് വായിച്ചു ഓരോ വരികളും ഹൃദയത്തിൽ തന്നേ കൊണ്ടു വെരി ഹാർട്ട് ടച്ചിങ് സ്റ്റോറി സ്നേഹം പെട്ടെന്ന് അടുത്തത് വേണം
??❤️❤️❤️
❤♥️?
Super waiting for next part
Nice ✌
❤️❤️❤️
❤️❤️
കൊള്ളാം ഒട്ടും feelings കുറയാത്ത എഴുത്ത്
1 st