❤️ദേവൻ ❤️part 5
Author : Ijasahammed
[ Previous Part ]
പണ്ട് ആരോ പറഞ്ഞപോലെ
“ഓർമ്മകൾ വേദനിപ്പിക്കിലും വീണ്ടുമാതോർക്കുവാനെന്തുരസം ”
ട്രെയിനിനു പുറത്ത് കനത്തുപെയ്തിരുന്ന മഴ ഒന്ന് അടങ്ങിയ ലക്ഷണം ഉണ്ട്..
ചാറ്റൽ മഴയെ ഉള്ളൂ ഇപ്പോൾ..
ഇറങ്ങാനുള്ള സ്റ്റോപ്പ് ആണ് അടുത്തത് ഇനിയും ഓർമകളിൽ തത്തി നടന്നാൽ നാട്ടിലെത്തലുണ്ടാകില്ല..
ബാത്‌റൂമിൽ ചെന്ന് മുഖം കഴുകി.. പാറി പറന്ന മുടികൈ കൊണ്ട് ഒതുക്കി..
യാത്ര തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയ ഓർമകൾ പെറുക്കികൂട്ടലുകൊണ്ടായിരിക്കും പകുതി പൊട്ടിയ കണ്ണാടിയിൽ മുഖത്തു പതിവിലും വിഷാദം നിഴലിച്ചു കണ്ടു.. അമ്മ കണ്ടാൽ ഇനി അത് മതി.. അമ്മക്ക് അതും പറഞ്ഞു തിരിച്ചുവരുവോളം ഇരുന്ന് കരയാൻ
മുഖം വീണ്ടും രണ്ട് മൂന്ന് തവണ കഴുകി.. തിരികെ സീറ്റിൽ വന്നിരുന്നപ്പോഴേക്കും സ്റ്റോപ്പ് എത്താറായിരുന്നു..
ബാഗും എടുത്തുകൊണ്ടു ഇറങ്ങി ..
മെല്ലെ നടന്നു റെയിൽവേ സ്റ്റേഷനിൽ നിന്നും കുറച്ച് നടക്കാനുള്ള ദൂരമേ വീട്ടിലേക്കുള്ളതുകൊണ്ടും ആ നേരത്ത് ചെറിയ ചാറ്റൽ മഴയുള്ളത് കൊണ്ടും നടക്കാൻ തീരുമാനിച്ചു..
കഴിഞ്ഞതവണ വന്നപ്പോൾ ഉള്ളതിനെക്കാൾ വേദന ഇപ്പോൾ ഓരോ വഴികൾ കാണുമ്പോളും വന്നുതുടങ്ങി…
വീടിനോട് അടുത്തുള്ള ആ ചെറിയ ഇടവഴി വീണ്ടും എന്തെല്ലാമോഓർമിപ്പിച്ചു… പതുക്കെ നടന്നു കാലുകൾ ചലിക്കാൻ വിസമ്മതിച്ചു..
ആട്ടിയിറക്കിയതാണ് ഒരിക്കൽ.., പോകുവാൻ ആകില്ലാന്ന് കരഞ്ഞുപറഞ്ഞു എന്നിട്ടും.., എങ്ങനെയാ ദേവേട്ടന് പെട്ടെന്നിങ്ങനെയൊക്കെ മാറാൻ കഴിഞ്ഞേ..അത്രമേൽ സ്നേഹിക്കുന്നു ന്ന് വിട്ടിട്ടുപോകാൻ കഴിയില്ലാന്നൊക്കെ പറഞ്ഞിട്ട്, എത്ര എളുപ്പത്തിലാ എന്നെ വേറുത്തേ.., മറന്നേ..,
സ്നേഹിച്ചിട്ടുണ്ടായിരിക്കില്ല.. അവർക്കേ പെട്ടെന്ന് മറക്കാനും ഒഴിവാക്കിപോകാനും ഒക്കെ കഴിയുള്ളൂ…
കൊല്ലം മൂന്ന് കഴിഞ്ഞിട്ടും ഇന്നും അതേ നോവ് ഒരുതരിപോലും കുറയാതെ മനസ്സിൽ കിടന്നു വിങ്ങുന്നു..
വീടിന്റെ ഗേറ്റ് തുറന്നു.. പ്രതീക്ഷിച്ചപോലെ അമ്മ ഉമ്മറത്തുണ്ടായിരുന്നു..
“എന്ത് കോലമാ ശിവാനി ഇത്.. എന്താ നീയൊന്നും കഴിക്കാറൊന്നും ഇല്ലേ അവിടെ.. ”
“അവിടെ നിക്ക് ങ്ങനെ സ്നേഹത്തോടെ വെച്ച് വിളമ്പാൻ ന്റെ ശാരധകുട്ടി ഇല്ലല്ലോ അതാ.. ”
പതുക്കെ അമ്മയുടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു.. അത്രമേൽ ഇഷ്ട്ടം കൂടുമ്പോ അച്ഛൻ അമ്മയെ വിളിച്ചിരുന്നതാ.. ഇപ്പൊ തനിക്കും അത് ശീലായി മാറി..
“ആ കൂടുതൽ പതപ്പിക്കാൻ നിക്കാണ്ടെ പോയി കുളിച്ചു വാ, ഞാൻ ഭക്ഷണം എടുത്തു വെക്കാം.. ”
എന്നെ കണ്ട സന്തോഷത്താലാകണം വന്ന കണ്ണുനീർ സാരിത്തുമ്പ് കൊണ്ട് തുടച്ചുകൊണ്ട് അകത്തേയ്ക്ക് പോയി..
നടക്കാൻ പ്രയാസപ്പെടുന്ന അമ്മയെ കണ്ടപ്പോ സങ്കടം തോന്നി.. എപ്പഴും പറയും
“നിക്കൊരു സഹായത്തിനു ണ്ടാകണ്ടതിന് പകരം കണ്ട നാട്ടിൽ പോയി ഭജനയിരിക്ക്യ.. !!!”
ഇവിടെ നിക്കാൻ കൊതിയില്ലാഞ്ഞിട്ടല്ല അമ്മാ… ഇനിം ഇവിടെ നിന്നാൽ പലതും മുറിപ്പെടുത്തികൊണ്ടേയിരിക്കും..
ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് അകത്തേക്ക് കയറി.. നേരെ മുറിയിലേക്ക് കടന്നു..
ഇന്ന് എല്ലാ കഥയും വായിച്ചു തീർക്കണം എന്ന ചിന്തയോടെ വന്നതായിരുന്നു ആത്യമേ ഇത് വായിച്ചു ഓരോ വരികളും ഹൃദയത്തിൽ തന്നേ കൊണ്ടു വെരി ഹാർട്ട് ടച്ചിങ് സ്റ്റോറി സ്നേഹം പെട്ടെന്ന് അടുത്തത് വേണം
??❤️❤️❤️
❤♥️?
Super waiting for next part
Nice ✌
❤️❤️❤️
❤️❤️
കൊള്ളാം ഒട്ടും feelings കുറയാത്ത എഴുത്ത്
1 st