❤️ദേവൻ ❤️part 3[Ijasahammed] 189

” വീട്ടിലെത്തി അച്ചൂന് കൊടുക്കാ കരുതി, തനിക്ക് തന്നേക്കാൻ.. പിന്നെ അതങ്ങു മറന്നു.. ”
ഞാൻ പതുക്കെ നീങ്ങിയിരുന്നു..
ഇനിപ്പോ ന്നെ അച്ചുനെ പോലെവോ കണ്ടിട്ട് ണ്ടാക, ഇയാൾടെ സ്വഭാവം വെച്ചു അതിനെ ചാൻസ് ഒള്ളൂ..
ദൈവമേ..
ഞാൻ പതുക്കെ എഴുന്നേറ്റു..
“ന്നാ ഞാൻ പൂവ്വാ അച്ചൂനോട്‌ പറഞ്ഞേയ്ക്കൂ.. ”
അത്രമാത്രം പറഞ്ഞു കൊണ്ട് ഞാൻ തിരിച്ചു നടന്നു.. ഇനിപ്പോ അച്ചു പറഞ്ഞപോലെ ഒന്നും ആൾക്ക് ഇല്ലെങ്കിലോ എല്ലാം അവള്ടെ തോന്നൽ ആണെങ്കിലോ അയ്യേ നാണം കെട്ടേനെ ബാക്കി ചോദിച്ചേർന്നെങ്കിൽ..
ജാള്യതയെക്കാൾ കൂടുതൽ നിരാശയാണ് തോന്നിയത്..
ഇയാളെ ഞാൻ ഒരുപാട് സ്നേഹിക്കുന്ന്ണ്ട് ജീവനാണ് ന്നൊക്കെ പറഞ്ഞാലോ ന്ന് തോന്നിപോയി വേണ്ട “നിക്ക് നീയെന്റെ വേറൊരു പെങ്ങളാ “ന്ന് കേൾക്കേണ്ടി വരോന്ന് ഭയന്നു പതുക്കെ തിരിച്ചു നടന്നു..
കരിയിലകൾക്ക് ഇടയിലൂടെ അത്രമേൽ നിരാശപേറി ഞാൻ നടന്നു…
റൂമിലെത്തി ബാഗും എടുത്തുകൊണ്ടു ഇറങ്ങാൻ നിന്നു..
മനസ്സിന് ഒരുപാട് ഭാരകൂടുതൽ തോന്നി.. ഇറങ്ങുമ്പോൾ ഉമ്മരപ്പടിയിൽ ഉണ്ടായിരുന്നു.. അച്ചുവിന്റെ കൈ പിടിച്ചു ഇറങ്ങി..
“ദാ നിന്റെ ചെലങ്ക.ഇനി ഇത് ഞാൻ എടുത്തൂന്നും പറഞ്ഞു നടക്കണ്ട. . “കളിയാക്കിയതാണ്ന്ന് മനസ്സിലായതും മനസ്സിൽ വീണ്ടും വേദന കൂടി… “അല്ലേലും ഇയാളെ ഒക്കെ പ്രേമിക്കാൻ ചെന്ന എന്നെ പറഞ്ഞാമതി.. അസുരനാ ദേവനൊന്നും അല്ല ”
പിറുപിറുത്തോണ്ട് ഇറങ്ങി..
പൂവ്വാൻ മനസ്സ് വന്നില്ല

14 Comments

  1. നന്നയിട്ടുണ്ട്… ❤❤❤

    1. ???

  2. സൂപ്പർ നന്നായിട്ടുണ്ട്….. നല്ല അവതരണം. ശിവ കിടുക്കി….

    1. താങ്ക്സ് broo… keep reading.. ❤️

  3. Nice ❤️

  4. അഗ്നിദേവ്

    ❤️❤️❤️❤️❤️❤️??????????

    1. Thanksss bro??

    2. ഒത്തിരി ഇഷ്ടായി…

  5. ❤️❤️❤️❤️❤️

  6. Super❤️

    1. Keep your support bro….
      Thank you.. ❤️

Comments are closed.