❤️ദേവൻ ❤️part 3[Ijasahammed] 189

“ആ ന്ന്ട്ട് വേണം ഇനി അത് കണ്ട് വന്ന് ന്നെ വേറെ വല്ലതും വിളിക്കാൻ ”
അത്രയും പറഞ്ഞു ഞാൻ കടവിൽ ഒരു ഒരത്തായി ചെന്നിരുന്നു..കുറച്ചു നേരം അതിലേ മീൻകുഞ്ഞുങ്ങളെ നോക്കി ആഴത്തിൽ കണ്ണ് നട്ടിരുന്നപ്പോൾ അച്ഛനെ ഓർമ്മ വന്നു..
അച്ഛന് മീൻ എന്നവെച്ചാൽ ജീവനായിരുന്നു.. അവിടെയായിരുന്നപ്പോൾ ഇത്പോലെ ഒരു കുളവും അതിലൊരുപാട് മീൻകുഞ്ഞുങ്ങളും ഉണ്ടായിരുന്നു..
വൈകുന്നേരം അവറ്റകൾക്ക് തീറ്റ കൊടുക്കാൻ പോകൽ എന്നും ഒരു ഹരം ആയിരുന്നു..
“ശിവാനിയെ കൊണ്ട് പോകണ്ട കുളത്തിലേക്ക്.., എവിടേം ഇരിപ്പുറക്കാത്ത പെണ്ണാ ഞാൻ പറഞ്ഞേക്കാം ”
അമ്മ എപ്പോഴും പറയും
അതിന് മറുപടിയായി മടിയിലിരുത്തി കവിളിൽ പിച്ചികൊണ്ട്
“ന്റെ ശിവ നല്ല മോളാ ”
ന്ന് അല്ലാതെ മറുത്തൊന്നും പറയില്ലായിരുന്നു അച്ഛൻ..
അമ്മ പറഞ്ഞത് കേട്ട് ഇരിക്കപൊറുതിയില്ലാത്ത പെണ്ണിനെ കൊണ്ടു പോയില്ലായിരുന്നു എങ്കിൽ അച്ഛൻ ഇന്നും ഉണ്ടാകുമായിരുന്നു…
കണ്ണ് നിറഞ്ഞു തുടങ്ങി
മുങ്ങാൻകുഴിയിട്ട് നീന്തുന്ന അച്ഛനെ എന്നും അതിശയത്തോടെ നോക്കി നിന്നിരുന്നു .
ആ അതിശയമാണ് ഇന്ന് അച്ഛൻ നഷ്ടപ്പെടാനും കാരണം.. നീന്താൻ അറിയുമെന്നൊരു വിശ്വാസത്തിലാണ് വേണ്ടെന്ന് വിലക്കിയിട്ടും കുളം ത്തിലെക്കു ഇറങ്ങിയത്.. ശ്വാസം കിട്ടാതെ പിടഞ്ഞഎന്നെ രക്ഷപ്പെടുത്തുന്നതിനിടയിൽ ആ വലിയ കുളം അച്ഛനെ മുഴുവനായി ആഴങ്ങളിലേക്ക് കൊണ്ടു പോകുന്നത് ബോധംമറയുന്നതിനിടെ കണ്ണിൽ അവ്യക്തമായി കണ്ടത് ഇന്നും ഓർമയിലുണ്ട് …
താനാണ് അച്ഛന്റെ വേർപാടിന്റെ കാരണക്കാരി എന്ന ഓർമപ്പെടുത്തൽ ആ വീടും പരിസരവും തന്നുകൊണ്ടേയിരുന്നു..
ഇനിയും അവിടെ നിന്നാൽ പ്രാന്തിആകിപ്പോകും എന്ന് ഭയന്നിട്ടാണ് ഉള്ളതെല്ലാം വിറ്റുപെറുക്കിഈ നാട്ടിലേക്ക്അമ്മ കൊണ്ട് വന്നത്
അച്ഛനുണ്ടായിരിന്നെങ്കിലോ എന്ന ആ ചിന്ത ഇന്നും മുറിപ്പെടുത്തി കൊണ്ടിരിന്നു…
അച്ഛൻ ഒരിക്കലും ശിവാനി എന്ന് പൂർണമായി തന്നെ വിളിച്ചിട്ടില്ല..അച്ഛൻ മാത്രം വിളിച്ചിരുന്ന “ശിവ “എന്ന ആ പേര് ഒരുപാട് അന്യമായിരിക്കുന്നു.. ആ വിളി കേൾക്കാൻ ഒരുപാട് കൊതിക്കുന്നുണ്ടിന്നു ഞാൻ.. കണ്ണു നിറഞ്ഞൊഴുകി തുടങ്ങി..
“എന്താ താൻ നോക്കിനിന്നു കുളം വറ്റിക്കുവാണോ ”
അടുത്ത് വന്നിരുന്ന ആളുടെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി..
കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടിട്ടാകണം മുഖഭാവം ആകെ മാറി.. ഞാൻ പെട്ടെന്ന് കണ്ണ് തുടച്ചത് കണ്ടിട്ടാകണം പെട്ടെന്ന് കണ്ണിൽ നിന്നും നോട്ടം വലിച്ചെടുത്തു .
“അച്ഛനെ കുറിച്ചാകും ”
ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി..

14 Comments

  1. നന്നയിട്ടുണ്ട്… ❤❤❤

    1. ???

  2. സൂപ്പർ നന്നായിട്ടുണ്ട്….. നല്ല അവതരണം. ശിവ കിടുക്കി….

    1. താങ്ക്സ് broo… keep reading.. ❤️

  3. Nice ❤️

  4. അഗ്നിദേവ്

    ❤️❤️❤️❤️❤️❤️??????????

    1. Thanksss bro??

    2. ഒത്തിരി ഇഷ്ടായി…

  5. ❤️❤️❤️❤️❤️

  6. Super❤️

    1. Keep your support bro….
      Thank you.. ❤️

Comments are closed.