❤️ദേവൻ ❤️part 3[Ijasahammed] 190

എന്റെ നോട്ടം കണ്ടിട്ടാകണം “തന്റെ കണ്ണ് നിറയ്ക്ക ണമെങ്കിൽ അച്ഛന്റെ ഓർമ്മകൾക്കു മാത്രേ പറ്റൂ ന്ന് എനിക്ക് അറിയാം ”
കണ്ണ്കൾ വീണ്ടും നിറഞ്ഞുതുടങ്ങി…
പതുക്കെ ദേവേട്ടൻ കൈകളിൽ പിടിച്ചു
“സാരല്ലടോ പൊട്ടെ.. അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ.. മരിച്ചവരെ കുറിച്ചോർത്തുകരയാൻ ആണെങ്കിൽ എനിക്കൊക്കെ അതിനെ നേരം കാണുള്ളൂ.. ”
അല്പം തമാശആയാണ് പറഞ്ഞതെങ്കിലും മുഖത്തെ ചിരി മായുന്നത് ഞാൻ അറിഞ്ഞു..
“ന്റ അച്ഛനും അമ്മേം ന്നെ വിട്ടിട്ട് പോകുമ്പോ നിക്ക് പ്രായം പത്താ..
ഒന്നും അറിയാത്ത ആ ചെക്കന്റെ കയ്യിൽ രണ്ട് വയസ്സുള്ള കുഞ്ഞിനേം തന്നു ഒറ്റക്കാവാണ്ടിരിക്കാൻ..
ഇപ്പൊ തനിച്ചല്ല…അവർ വിട്ടു പോയിന്ന് ആലോചിക്കുമ്പോ ഞാൻ അചൂനെ കുറിച്ചാലോചിക്കും നിക്ക് അവൾ ണ്ടല്ലോ..
സങ്കടപ്പെടാനൊക്കെ കൊറേ കാരണം താനേ ണ്ടാവൂടോ.. സന്തോഷിക്കാനുള്ള കാരണവും അതിന് ഒപ്പം ണ്ടാകും അത് കണ്ടെത്തിയ തീരണ പ്രശ്‌നെഉള്ളൂ നമ്മക്കോക്കെ… ”
ഒന്നും പറയാൻ കഴിയാതെ കണ്ണുകളിലേക്ക് നോക്കി ഇരിക്കാനെ അന്ന് ആ പെണ്ണിന് കഴിഞ്ഞുള്ളൂ…
പതുക്കെ കണ്ണ് തുടച്ചു ആ തോളിലേക്ക് ചായുമ്പോ ആയുഷ്ക്കാലം മുഴുവൻ കരയിക്കാൻ ഉള്ള മറ്റൊരു കാരണം ആകും ഈ ഓർമ്മകൾ എന്ന് അന്ന് കരുതിയില്ല

ജീവിതത്തിൽ ഏറ്റവും സന്തോഷിക്കപ്പെട്ടതും എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ദുഃഖിക്കുന്നതും ആ ദിവസത്തെ കുറിച്ചോർക്കുമ്പോൾ ആണ്… മനസ്സിൽ അണയാതെ സൂക്ഷിക്കുന്ന നിമിഷങ്ങളിൽ ഒന്ന് ആ സായാഹ്നം മാത്രമാണ്…
കാലങ്ങളായി മനസ്സിലിട്ടുകൊണ്ട് നടക്കുന്ന ആ ഇഷ്ട്ടം അന്ന് പ്രണയിക്കാൻ പഠിപ്പിച്ച ആ പ്രാണനിലേക്ക് കൈമാറിയതിന്റെ ആശ്വാസം ആണോ അതോ അത്രമേൽ പ്രിയപ്പെട്ടആ ഒരുവൻ അത്രമേൽ പറ്റിച്ചേർന്നു ഇരിക്കുന്നത് കൊണ്ടാണോ അറിയില്ല, അന്നാനേരത്ത് ലോകത്തിന്റെ നെറുകയിൽ നിൽക്കുവാണെന്നൊരു തോന്നൽ എന്നിലുണർന്നു.. പകൽ സ്വപ്നം പോലെ ഒരു കാറ്റിനുപോലും ഇടമില്ലാതെ അവനിലേക്ക് അങ്ങനെ ചേർന്നിരുന്നുകൊണ്ടു ഞാൻ പതുക്കെ ചോദിച്ചു..
“ന്റെ ചെലങ്ക എവിടെന്നാ കിട്ടിയേ.. ”
“അന്ന് തന്റെ വീട്ടിലേക്ക് ഞാൻ കൊണ്ടുവിട്ടില്ലേ ,ഒരു മഴയത്ത്..അന്ന് വീട്ടിലേക്ക് കുടയിൽന്നു ഇറങ്ങിഓടിയപ്പോ ബാഗിൽ നിന്ന് വീണതാ..”
കുളത്തിലേക്ക് തന്നെ ആഴത്തിൽ കണ്ണ് പതിപ്പിച്ച് കൊണ്ട് പറഞ്ഞു നിർത്തി..
“ന്തിനാ അത് ഇയാൾക്ക്.. ”
അത്രമേൽ പ്രതീക്ഷയോടെ ഞാൻ ചോദിച്ചു..
“എനിക്കെന്തിനാ.. അന്ന് പിറകിലെന്ന് വിളിച്ചതൊന്നും കേൾക്കാതെ കുതിര പായണ പോലെ പാഞ്ഞ്ട്ടിപ്പോ ന്നോട് ചോദിക്കണോ..”
എന്റെ നേരെ മുഖം തിരിച്ചുകൊണ്ട് അല്പം ഗൗരവത്തോടെ അത്രേം പറഞ്ഞുനിർത്തിയപ്പോ എന്റെ ഉള്ളിലാകെ ഒരു സംശയം നിഴലിട്ടു..

14 Comments

  1. നന്നയിട്ടുണ്ട്… ❤❤❤

    1. ???

  2. സൂപ്പർ നന്നായിട്ടുണ്ട്….. നല്ല അവതരണം. ശിവ കിടുക്കി….

    1. താങ്ക്സ് broo… keep reading.. ❤️

  3. Nice ❤️

  4. അഗ്നിദേവ്

    ❤️❤️❤️❤️❤️❤️??????????

    1. Thanksss bro??

    2. ഒത്തിരി ഇഷ്ടായി…

  5. ❤️❤️❤️❤️❤️

  6. Super❤️

    1. Keep your support bro….
      Thank you.. ❤️

Comments are closed.