❤️ദേവൻ ❤️part 3[Ijasahammed] 190

❤️ദേവൻ ❤️part 3

Author : Ijasahammed

[ Previous Part ]

 
 അതായിരുന്നു തുടക്കം കത്തി തീരാൻ പോകുന്ന പ്രണയഅധ്യായത്തിന്റെ ആദ്യ അധ്യായം കുറിച്ചത് അതെ ആ ദിവസം മുതൽക്കായിരുന്നു..
വൈകീട്ട് അവളുടെ നിർബന്ധം കൊണ്ടാണ് അവളുടെ വീട്ടിലേക്ക് ചെന്നത്, അത്രയേറെ ആകാംഷയും അതിലേറെ ഭയവുമായി വീട്ടിലേക്കുള്ള ഓരോ പടിയും ഞാൻ കയറി.,
“നീ ഇങ്ങനെ പേടിച്ചാൽ ഒന്നും നടക്കില്ല മോളെ ചെക്കനെ വല്ല പെൺപിള്ളേരും കൊണ്ടുപോകും.”
“നാളെ പറയാടി ഇന്ന് ഞാൻ പോട്ടെ പ്ലീസ്.. പേടിച്ചിട്ടൊന്നല്ല വീട്ടിലെത്തീട്ട് കുറച്ചു പണിണ്ട്.. ”
“ആ വല്ല മരത്തിലും വലിഞ്ഞു കേറാനാകും വിട്ടേയ്ക്ക് മോളെ വെല്യേ തെരക്കുള്ള പുള്ളിയല്ലേ.. ”
ആ പറഞ്ഞ ഡയലോഗ് കേട്ടപ്പോൾ ആണ് ഞങ്ങളിപ്പോൾ ഉമ്മറത്തുനിക്കാണ് ന്നുള്ള ബോധം വന്നത്..
ആ പറഞ്ഞ വ്യക്തി ആരാണ്ന്ന് ഞാൻ പ്രത്യേകിച്ച് കാണിച്ചു തെരേണ്ടി വരില്ലല്ലേ..
അച്ചുവിനെ മുറിയിലേക്ക് വലിച്ചു കേറ്റി മുറിയടക്കുമ്പോൾ മീശമാധവൻ സിനിമയിലെ ദിലീപേട്ടന്റെ ഡയലോഗ് ആണ് ഓർമ വന്നേ
“ഈ തെണ്ടിയെ ഒക്കെ ഞാൻ എങ്ങനെ പ്രേമിക്കാനാ ദൈവമേ “..
പുറത്ത് ബൈക്കിന്റെ ശബ്ദംകേട്ടതും ഞാൻ ജനൽവഴി പുറത്തുനോക്കി ഒന്ന് ദീർഘശ്വാസം വിട്ടുകൊണ്ട് ബെഡിൽ വന്നിരുന്നു
“എന്ത് ജന്മമാടി നെന്റെ ഏട്ടന്റെ.. മനുഷ്യനെ കളിയാക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലേ.. ”
മറുപടി അവൾടെ ഒരു പൊട്ടിച്ചിരി ആയിരുന്നു..
ന്റെ ചുണ്ടിലും പതുക്കെ ചിരിഉണർന്നു..
പിന്നാം പുറത്തെ ജനാലോരം വഴി തെക്കേഅറ്റത്തെ കുളം ഞാൻ കണ്ടു.. നാട്ടിൽനിന്നു വന്ന ശേഷം കൊല്ലം ഇത്ര ആയിട്ടും കുളം കണ്ടിട്ടില്ലായിരുന്നു..
കുഞ്ഞുനാൾ മുതൽക്കേ കുളങ്ങളോട് ഭയങ്കര ഇഷ്ട്ടമായിരുന്നു.. ഇപ്പോഴാണ് അത് ഭയാനകം ആയി മാറിയത്
എന്നാൽ ഈ കുഞ്ഞു കുളത്തോട്ഇഷ്ട്ടമല്ലാതെ മറ്റൊന്നും തോന്നിയില്ല . അത്രമേൽ ഭംഗിആയിട്ടായിരുന്നു ആ കുളം കെട്ടിപടുത്തിരുന്നത്..
“നിനക്ക് നീന്തൽ വശണ്ടോ.. ണ്ടെങ്കി മ്മക്ക് ഒന്ന് നീന്താടി “

14 Comments

  1. നന്നയിട്ടുണ്ട്… ❤❤❤

    1. ???

  2. സൂപ്പർ നന്നായിട്ടുണ്ട്….. നല്ല അവതരണം. ശിവ കിടുക്കി….

    1. താങ്ക്സ് broo… keep reading.. ❤️

  3. Nice ❤️

  4. അഗ്നിദേവ്

    ❤️❤️❤️❤️❤️❤️??????????

    1. Thanksss bro??

    2. ഒത്തിരി ഇഷ്ടായി…

  5. ❤️❤️❤️❤️❤️

  6. Super❤️

    1. Keep your support bro….
      Thank you.. ❤️

Comments are closed.