“അത് വേണ്ട.. നിക്ക് തനിച്ചൊക്കെ ശീലാ ദേവാ.. ”
മേഘങ്ങൾ കരയാൻ തുടങ്ങിയിരുന്നു…
ഒപ്പം എന്നെ നോക്കി നിൽക്കുന്ന ആ കണ്ണുകളും…
“ദെന്താപ്പോ അമ്മാ…
ഞാനത്ര ദൂരത്തോട്ടൊന്നല്ല പോണേ…
അത്ര അടുത്തല്ലേലും ഒത്തിരി ദൂരയൊന്നുവല്ല.. ഒന്ന് വിളിച്ചാൽ അപ്പൊ ഓടിവരാ ഞാന്… !!”
ചിരിച്ചുകൊണ്ട് അമ്മയുടെ കവിളിൽ പിടിച്ചു…
മഴത്തുള്ളികൾ ഓരോന്നായി നിലത്തു വീണുചിതറിതെറിച്ചുകൊണ്ടിരുന്നു…
അമ്മയോട് യാത്രപറഞ്ഞുപടികൾ ഇറങ്ങി നടക്കുമ്പോൾ മഴ ശക്തിപ്രാപിച്ചിരുന്നു….
കുടനിവർത്തി എനിക്ക് മുമ്പിലായി കാത്ത്നിന്ന ദേവേട്ടന്റെ കുടയിലേക്ക് തലകുനിച്ചു കൊണ്ട് കയറുമ്പോൾ ഒരിക്കൽ ഈ ദേവനെ ഒരുപാട് ആരാധിച്ചിരുന്ന ആ പഴയ പത്താംക്ലാസ്സ് കാരിയാണ് ഞാൻ എന്ന് വീണ്ടും തോന്നി പോയി..
ആ വൈകിയസായാഹ്നം ഓർമയിലേക്കായി വന്നു വീണു…
ഒരുപാട് ആഗ്രഹിച്ച ഈ മുഖം ആദ്യമായി കണ്ടനാൾ, ജീവിതത്തിലേക്ക് എന്ന പോലെ ആ കുടകീഴിലേക്ക് കാലെടുത്തുവച്ച നാൾ, ഒന്ന് സംസാരിക്കാനും അരികത്ത് നിൽക്കാനും അത്രമേൽ ആശിച്ചിട്ടും ധൈര്യം കൂട്ട് നിൽക്കാതിരുന്ന നാൾ..,
വർഷങ്ങൾ ഇത്ര കൊഴിഞ്ഞു പോയിട്ടും ആ പത്താം ക്ലാസ്സ് കാരിയിൽ നിന്നും ഇന്നും എന്നിലൊരു മാറ്റവും വന്നിട്ടില്ലെന്ന് ഞാൻ ഓർത്തു…
ഈ സിന്ദൂരവും താലിമാലയുമല്ലാതെ.. !!
ഇന്നും ഈ ഹൃദയം ദേവനെ അത്രമേൽ ആരാധിക്കുന്നു…
കടലാഴം കണക്കെ നിശ്ചയമില്ലാത്തത്ര പ്രണയിക്കുന്നു…
നടന്നു ഗേറ്റിങ്ങേൽ എത്തുവോളം കാര്യമായി ഒന്നും തന്നെ പരസ്പരംമിണ്ടിയില്ല…
ആ കുടക്ക് ചുവടെ അരികിലായി അത്ര അടുത്ത് നിന്നിട്ടും ദേവേട്ടൻ ഉള്ളുകൊണ്ട് ഒരുപാട് അകലങ്ങളിലാണെന്ന് തോന്നിപോയി..
ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ ചുറ്റുമൊന്നു നോക്കി…
ഈ വീട് ഇനി തനിക്ക് അന്യമല്ല… ഇനിമുതൽ ഈ വീട്ടുകാരിയാണ്..
ഉമ്മറത്തു നിന്നിരുന്ന ആ ഗുൽമോഹർ പൂക്കൾക്ക് എന്നത്തേക്കാളും ചുവപ്പൽപ്പം കൂടിയിരുന്നു…
കുടഉമ്മറത്തു നിവർത്തി വെച്ചു ഒന്നു തിരിഞ്ഞു നോക്കികൊണ്ട് ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപോയ ദേവേട്ടന് പിന്നാലെ ദേവന്റെ ഭാര്യയായി വലത് കാൽവെച്ചു കയറുമ്പോൾ
ആ ഒരു മുഖം ഞാൻ വെറുതെ തിരഞ്ഞു..
❤❤
സാധാരണ പൈങ്കിളിയിൽ നിന്നു ഒരുപാട് മേലെയാണ് ഈ കഥ. വരികളെല്ലാം വീണ്ടും വീണ്ടും വായിച്ചാണ് മുന്നോട്ടു പോകുന്നത്. വളരെ മനോഹരമായ എഴുത്ത്. എങ്കിലും വായിക്കുമ്പോൾ ഒരു നൊമ്പരം അനുഭവിക്കാൻ പറ്റുന്നു. പ്രണയ നൊമ്പരം.
വളരെ നന്ദി. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ…
Thank you ❤️❤️
❤❤❤❤
❤️
Oho… ?
പറയാൻ വാക്കുകൾ ഇല്ല ബ്രോ ഈ പാർട്ടും സൂപ്പർ ആയി…..
///വിളക്ക് കത്തിച്ചു ഉമ്മറത്തു കൊണ്ട് വക്കുമ്പോൾ ഉമ്മറത്തിരുന്നു എന്നെ നോക്കുന്ന ആ കണ്ണുകളിൽ ഒരു തിരിയിടാൻ ആഴത്തിൽ എണ്ണതളം കെട്ടി നിൽക്കുന്നതു ഞാനാ വെളിച്ചതിനു നടുവിലായി കണ്ടു..///
എന്താ പറയാ ഈ വരികൾ ഒകെ എങ്ങനെയാ കിട്ടുന്നത് ഒരു രക്ഷ ഇല്ല കേട്ടോ….. ഒന്നേ പറയാൻ ഉള്ളോ ഇത്രേം ട്രാജഡി ഉണ്ടായ അവർക്ക് അവസാനം കൊറച്ച് സന്തോഷം കൊടുക്കണേ കഥയുടെ flow കാണുമ്പോ അറിയ അങ്ങനെ ഉണ്ടാവില്ല എന്നു എന്നാലും ആഗ്രഹിച്ചു പോവുന്നു….സ്നേഹത്തോടെ?????????????
കഥയുടെ end ഒരിക്കലും ട്രാജഡി ആക്കൂല .. പാവങ്ങൾ കൊറേ ആയിലെ…
സന്തോഷം മാത്രം ഉള്ള ജീവിതത്തിൽക്ക് അവരെ എത്തിച്ച്ട്ടെ ഈ കഥ അവസാനിക്കൂ . ✌️✌️❤️.
Thank you for this wonderful comment bro.. ?
Shooo ?.
പറയാൻ വാക്കുകൾ ഇല്ല.
പ്രണയത്തിന്റെയും,നഷ്ടങ്ങളുടെയും ആഴവും തീവ്രതയും ഓരോ വാക്കിലും ഉണ്ട്.
ജീവിതത്തിൽ ഒരുപാടു ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളുകൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ടുപേർ.
എന്നെ അത്ഭുതപെടുത്തുന്നത താങ്കളുടെ എഴുത് തന്നെ ആണ് മനസ്സിൽ തറക്കുന്ന എഴുതാണ്.
താങ്കൾ ഉയരങ്ങൾ കീഴടക്കട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു bro ഒരുപാടു സ്നേഹം ??.
Comrade
ഞാൻ കരുതുന്നതിനേക്കാൾ കൂടുതൽ ഈ കഥയെ കുറിച്ചു മനസ്സിലാക്കിയ ങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ… ✌️✌️❤️?
ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളു കൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ട് പേർ…
ഈ കഥക്ക് ഇതിലും നല്ലൊരു ക്യാപ്ഷൻ എനിക്ക് പോലും എഴുതാൻ കഴിയൂല ട്ടോ ..
Thnks comrade… ❤️❤️❤️✌️
ഈ കഥ ഓരോ വയക്കാരുടെയും മനസിന്റെ അടിത്തട്ടിൽ എത്തിക്കാൻ താങ്കൾക്കു കഴിഞു അതിന്റെ തെളിവാണ് എന്റെ എന്റെ ചെറിയ വാക്കുകളിൽ കാണുന്നത്??.
പിന്നെ ശെരിക്കും നന്ദി പറയേണ്ടത് എന്നെ പോലെ ഉള്ള വായനക്കാരാണ് ബ്രോ.അത്രക്കും നല്ല ഒരു അനുഭവം ആണ് താങ്കൾ ഞങ്ങൾക് തന്നുകൊണ്ടിരിക്കുന്നത്.
സ്നേഹം ??.
❤️❤️❤️???????
Settt
Bro super aanu
Continue
Super സഹോ…. അവസാനം tragedy ആക്കല്ലെ കേട്ടോ
ഇല്ലെടോ…. ❤️❤️✌️
Aparamaya vikarathallichayaanu ningade oro varikalkkum…. aazhathil pathiyunnund oro scenesum…. keep going ✌
Thaank uuuu… ??❤️
Nthina ingana sed aakunne???
കൊറച്ചു കഴിഞ്ഞ നല്ലോണം സന്തോഷിക്കാലോ… ??❤️
❤️❤️❤️❤️❤️
❤️❤️❤️
1st❤️