❤️ഒരു പഴയ ഓർമ💔 part 2 81

Views : 6103

ഇയാൾക്ക് ദേഷ്യം മാറിയില്ലേ ഇതുവരെ” 

 

അവൾ എന്റെ കണ്ണിൽ നോക്കി ചോദിച്ചപ്പോൾ എനിക്ക് എന്ത് പറയണം എന്ന് അറിയാതെ പോയി, എനിക്ക് ആകെ ഒരു വെപ്രാളം ആണ് തോന്നിയത് അപ്പോൾ. പക്ഷെ ആ വെപ്രാളത്തെ ഉള്ളിൽ തന്നെ കുഴിച്ചു മൂടി.. ഞാൻ ഒന്നും പറഞ്ഞില്ല, പക്ഷെ രാവിലെ കണ്ണാടിയിൽ കുറെ പ്രാക്ടീസ് ചെയ്ത, അവളെ ഇമ്പ്രെസ്സ് ചെയ്യാൻ വെച്ചിരുന്ന സ്പെഷ്യൽ ചിരി തന്നെ അവൾക്കു കൊടുത്തു😊. അവളും ഒന്ന് ചിരിച്ചു ക്ലാസ്സിലേക് കയറി… അവൾക്കിനി ചിരി കണ്ടപ്പോൾ കൊഞ്ഞനം കുത്തുന്ന പോലെ തോന്നിയോ ആവോ!!!🤔

 

അവളുടെ അനിയനെ കണ്ടപ്പോൾ മുതൽ ഞാൻ ഒരു പ്ലാനിംഗ്ൽ ആയിരുന്നു. അതുകൊണ്ടു തന്നെ അവന്മാരെ നൈസ് ആയി ഒഴിവാക്കി നേരെ ഒന്നാംക്ലാസ്സിലേക് വെച്ചുപിടിച്ചു, അവളുടെ അനിയന്റെ ക്ലാസ്സിലേക്…..

 

അവന്റെ ക്ലാസ്സിൽ കയറി ഒന്ന് സ്കാൻ ചെയ്തപ്പോൾ ചെക്കനെ കണ്ടുകിട്ടി. പുതിയ സ്കൂൾ ആയത്കൊണ്ടാണെന്നു തോന്നുന്നു ചെക്കൻ സൈലന്റ് ആണ്. വേറെ പീക്കിരി പിള്ളേർ ഒക്കെ ആൺ പെൺ ഭേദമില്ലദെ കിരി കിരി കിരി ന് പറഞ് ഓടിനടക്കുന്നുണ്ട്. ഞാൻ കേറി ചെന്നപ്പോൾ പിള്ളേരൊക്കെ സൈലന്റ് ആയി, എന്നെ ആരാധനയോടെ നോക്കുന്നുണ്ട് എല്ലാം. അത് എന്നെ കാണാൻ ഷാറൂഖ് ഖാൻ പോലെ ആയത് കൊണ്ടൊന്നും അല്ല. വലിയ ചേട്ടൻമാർ ക്ലാസ്സിലേക് വരുമ്പോൾ ഉള്ള ഒരു വിധേയത്വമാവാം ചിലപ്പോൾ. ഞാൻ പെട്ടന്ന് അവന്റെ അടുത്ത് പോയിരുന്നു. എന്നിട് പേരും(അരുൺ) ഓരോ വിശേഷങ്ങളും ചോദിച്ചു. ചെക്കന് നല്ല പേടി ഉണ്ടായിരുന്നു ഞാൻ അടുത്തിരുന്നപ്പോൾ, എന്നാലും ഭാഗ്യത്തിന് കരഞ്ഞൊന്നും ഇല്ല. ഈ പീക്കിരികൾക് പ്രേതേകിച്ചു കാരണം ഒന്നും വേണ്ടലോ കരയാൻ, അതുകൊണ്ട് ആ പേടി എനിക്കും ഉണ്ടായിരുന്നു. 

അവന്റെ ചേച്ചിയെ പറ്റിയും ഞാൻ ഡീറ്റൈൽ ആയി തന്നെ ചോദിച്ചറിഞ്ഞു🤑. അവൻ ഒരു മടിയും കൂടാതെ പറഞ്ഞും തരുന്നുണ്ട്. “നല്ല പാവം പയ്യൻ” ഞാൻ മനസ്സിലോർത്തു. 

അവസാനം അവിടെ നിന്നും എഴുന്നേൽകുമ്പോൾ എന്റെ വജ്രായുധം ഞാൻ പാന്റിന്റെ പോക്കറ്റിൽ നിന്നും എടുത്തു(ആരും തെറ്റിദ്ധരിക്കരുത് പ്ലീസ്). എന്റെ ഹൃദയം നുറുങ്ങുന്ന വേദന സഹിച്ചുകൊണ്ട് ഒരു കെട്ട് നേബിൽ ഉം ഒരു കെട്ട് തീപ്പെട്ടിപടവും ഞാൻ അവനു കൊടുത്തു. കൊട്ട അറിഞ്ഞ എന്നെ കൊല്ലും. അവൻ ചോദിച്ചാൽ പോലും ഞാൻ കൊടുക്കറില്ല. ഉച്ചക്കു പിള്ളേരെ കളിച്ചു ലുട്ടി ആക്കാൻ ഉള്ളതായിരുന്നു, ആ സാരമില്ല, ഞാൻ മനസ്സിലോർത്തു. അത് കിട്ടിയപ്പോൾ അവന്റെ മുഖത്തൊരു ചിരി വിരിഞ്ഞു, ചേച്ചിയുടെ അതെ ചിരി😍…

Recent Stories

The Author

AK

2 Comments

  1. Ak😃
    കഥ കൊള്ളാടാ നല്ല രസം ഉണ്ട് വായിക്കാൻ.
    ഇങ്ങനെ തന്നെ പോകട്ടെ…. പിന്നെ ഒരു suggestion ഉണ്ട് അത് എനിക്ക് തോന്നിയത് ആണേ… ഈ അബിയുടെ സംസാരവും കാര്യങ്ങളും ഒക്കെ അവന്റെ പ്രായത്തിൽ ഉള്ള ലെവലിലേക്ക് കൊണ്ടുവന്നാൽ ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യും. അഞ്ചില് പഠിക്കുന്ന ചേർക്കാൻ ആ ഒരു റേഞ്ചിലേക്ക് വന്നാൽ നല്ലത് ആയിരുന്നു….. എന്റെ ഒരു അഭിപ്രായം ആണ് അങ്ങനെ കണ്ടാൽ മതി 😊

    ❤️

    1. കുറെ സ്നേഹം ബ്രോ❤️. പ്രായത്തിനു അനുസരിച്ചു അബിയെ കൊണ്ട് സംസാരിപ്പിക്കാൻ പറ്റും ബ്രോ. പക്ഷെ കഥ വല്ലാതെ childish ആയി പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അതാണ് എങനെ തന്നെ എഴുതിയത്. Suggestion പറഞ്ഞതിൽ സന്തോഷം ബ്രോ.❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com