❣️The Unique Man 7❣️ [DK] 1349

 

 

ദേവൂ വീണ്ടും അലറി……….

ഒരു ഭ്രാന്തിയെ പോലെ പറഞ്ഞു……

 

 

അവൻ എന്റെ ജീവൻ ആടാ…….

അവനെ തൊടുന്നവർ എല്ലാവരും മരണത്തെയാടാ വിളിച്ചു വരുത്തുന്നെ……

ഒറ്റ ഒരുത്തനെയും ഞാൻ വെറുതെ വിടില്ലെടാ…….

 

അതു കേട്ടവരിൽ ഒരാൾ

 

ഹോ അപ്പോൾ ഇവൻ ആണോ നിന്റെ ജീവൻ എങ്കിൽ ആദ്യം ഇവന്റെ തന്നെ എടുത്തേക്കാം….. ഹ ഹ ഹാ…..

 

അയാൾ ചിരിച്ചു കൊണ്ട് ഒരു വാളുമായി ചെറിയുടെ അടുത്തേക്ക് നടന്നു……

 

അതു കണ്ടതും ദേവു അലറികൊണ്ട് എണീക്കാൻ നോക്കി എന്നാൽ അയാളുടെ പിന്നിൽ നിന്നവർ എല്ലാവരും ദേവുവിനെ ഒന്നു അനങ്ങാൻ പോലും പറ്റാത്ത വിധം നിലത്ത് കുത്തിപ്പിടിച്ചു…..

 

 

ദേവൂ നിസഹായയായി ചെറിയെ നോക്കി എന്നാൽ മരണത്തെ തന്റെ തൊട്ടു മുന്നിൽ കണ്ടിട്ടും അവന്റെ മുഖത്തെ ആ പുഞ്ചിരി മാഞ്ഞില്ല………

 

 

അയാൾ വാളുമായി ചെറിയുടെ അടുത്തെത്തി……

ചെറിയുടെ പിന്നിൽ നിന്നവർ ചെറിയെ എണീപ്പിച്ച് മുട്ടിൽ ഇരുത്തി…..

 

 

അയാൾ ചെറിയുടെ തോളിൽ വാൾ വച്ചു എന്നിട്ട് ചെറിയോട് ചോദിച്ചു…..

 

 

അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ?

 

 

ചെറി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു….

 

 

അവളെ ഒന്നും ചെയ്യരുത് പാവമാടോ……

 

 

അയാൾ ഒരു ക്രൂരമായ ചിരിയോടെ ആ വാൾ ഉയർത്തി……..

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.