നിനക്കു പറ്റിയെ…….
ചെറി മറുപടി പറയാതെ ദേവുന്റെ കണ്ണുകളിൽ നോക്കി അതു നിറഞ്ഞൊഴുകുവായിരുന്നു……..
ചെറി: എനിക്ക് വളരെ വേണ്ടപ്പെട്ട…….
കഴിഞ്ഞ ആറു വർഷം എന്റെ കൂടെ ഉണ്ടായിരുന്ന ആളും ഇന്നലെ എന്നെ വിട്ടു പോയി……..
ചെറി കരഞ്ഞു കൊണ്ട് പറഞ്ഞു……..
ദേവനു അവനോട് എന്ത് പറയണം എന്ന് അറിയാതെ ദേവു അവനെ ചേർത്ത് പിടിച്ചു…..
രാഹുൽ ഈ സമയത്തിനോകം അവിടേക്ക് എത്തിയിരുന്നു….
എന്നിട്ട് ഫോൺ എടുത്ത് ലൊക്കെഷൻ റോഷനു അയച്ചു കൊടുത്തു……
കുറച്ചു സമയത്തിനകം റോഷനും അവിടെ എത്തി ചേർന്നു……
റോഷൻ ആണ് ആദ്യം കാറിൽ നിന്ന് ഇറങ്ങിത് പിന്നാലെ റോഷൻ പറഞ്ഞ നാലു പേരും…
അവരെ കണ്ടതെ രാഹുലും പ്രണവും കണ്ണു മിഴിച്ച് വായിലെ ഉമിനീര് ഇറക്കി…….
എവിടെ അവർ…….
റോഷന്റെ വിളി ആണ് അവനെ സ്വബോധത്തിൽ കൊണ്ടുവന്നത്……
രാഹുൽ കുറച്ച് ദൂരെ ആയി കൈ ചൂണ്ടി പറഞ്ഞു…..
ദേ……. കെട്ടിപ്പിടിച്ചിരിക്കുന്നു
രണ്ടും കൂടി…..
റോഷൻ അവിടെക്ക് നോക്കി കുടെ മറ്റുള്ളവരും എല്ലാരുടെയും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു പകയുടെ പുഞ്ചിരി……..
472 Comments
Comments are closed.