❣️The Unique Man 7❣️ [DK] 1349

 

അതു കേട്ട പാടെ ദേവൂ ചാടി ചെന്ന് ചെറിയുടെ നെറ്റിയിൽ തൊട്ടു നോക്കി…….

 

ചെറി എന്തെന്ന ഭാവത്തിൽ ദേവൂനെ നോക്കി.

 

അത് പനി വല്ലോം ഉണ്ടോ എന്ന് നോക്കിയതാ……

 

ചെറി അതിനു വെറുതെ ചിരിച്ചു……

 

രാധിക: എങ്കിൽ മോൻ പോയി ഒന്ന് കുളിച്ചിട്ട് കിടന്നോ ഭക്ഷണം കഴിക്കാറാവുമ്പോൾ ഞാൻ വന്ന് വിളിച്ചോളാം………

 

ശരി ആന്റി

 

ദേവൂ നീ അവനു മുറി കാണിച്ചു കൊടുക്ക്……

 

ശരി അമ്മേ…….

 

ദേവു ചെറിയും കൂട്ടി മുകളിലേക്ക് പോയി മുറി കാണിച്ചു കൊടുത്തു എന്നിട്ട് ഒരു ടവ്വലും കൊടുത്തിട്ട് പോയി കുളിച്ചിട്ട് കിടന്നോളാൻ പറഞ്ഞു……

 

ചെറി തന്റെ കൈയ്യിൽ ഉണ്ടായിരുന്ന ആ ചിലങ്ക ഭദ്രമായി വച്ചിട്ട് ചെറി കുളിക്കാൻ കയറി ദേവു അവളടെ മുറിലേക്കും പോയി….

 

ദേവൂവും ചെറിയും മുറിയിലേക്ക് പോയതിനു ശേഷം

 

രാധിക: എന്റെ ദേവേട്ടാ ഇപ്പോൾ ആ കയറി പോയത് നമ്മുടെ മോൾ തന്നെയാണോ?

 

ദേവൻ: അതു തന്നെയാണ് ഞാനും ചിന്തിക്കുന്നത് രാധു………

 

രാധിക: ഈ കുറച്ചു ദിവസങ്ങളായി എന്തൊരു മാറ്റമാണ്…….

 

എല്ലാം ആ കുട്ടിയെ കണ്ടതിനു ശേഷം ആണ്

 

 

അതെ അവനെ കണ്ടതു മുതൽ ആണ് ദേവൂന്റെ ഈ മാറ്റം…..

 

രേവതി: എന്തായാലും എനിക്കാ കുട്ടിയെ വല്ലാതെ ഇഷ്ടമായി

 

രാധിക: എനിക്കും…..

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.