രാഘവൻ വരുന്നത് ദ്രോണാചാര്യൻ കണ്ടിരുന്നു……
അദ്ദേഹം കൈൾ ഉയർത്തി നിൽക്കാൻ ആംഗ്യം കാണിച്ചു…..
അത് കണ്ടതും രാഘവൻ അവിടെ നിന്നു…….
ദ്രോണാചാര്യൻ പതിയെ ഇരുപ്പിടത്തിൽ നിന്നും എണിറ്റ് രാഘവനെ മറികടന്ന് പുറത്തേക്ക് പോയി……..
പിന്നാലെ രാഘവനും……
നടത്തത്തിന്റെ ഒടുവിൽ അവർ എത്തിച്ചേർന്നത് ഒരു വലിയ പൂന്തോട്ടത്തിൽ ആയിരുന്നു……
ദ്രോണ: എന്താണ് കാര്യം?
രാഘവൻ ചെറിയോട് അനുബന്ധിച്ച് നടന്ന എല്ലാ കാര്യവും വളരെ കൃത്യം ആയി ദ്രോണയോട് പറഞ്ഞു…..
എല്ലാം കേട്ടതിനു ശേഷം വളരെ ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും ദ്രോണ രാഘവനെ നോക്കി……
ഇത്…..ഇത്…… എങ്ങനെ……നിനക്ക് ഉറപ്പാണോ……
ദ്രോണാചാര്യൻ പരിഭ്രമത്തോടെ ചോദിച്ചു……
അതെ അച്ഛാ…….
പക്ഷേ എങ്ങനെ…….
അത് എനിക്കും അറിയില്ല……..

❤️❤️❤️❤️❤️