❣️The Unique Man 7❣️ [DK] 1349

വീടെത്തിയത് ഒന്നും അവൻ അറിഞ്ഞിരുന്നില്ല അവൻ ആ അഘോരി പറഞ്ഞതിനെ പറ്റി ചിന്തിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു……

 

ചെറി……  ടാ…….

 

ടാ……

 

ചെറി പെട്ടെന്ന് ഞെട്ടി ദേവൂനെ നോക്കി…….

 

അല്ല മാഷേ ഇത് ഏത് ലോകത്താ ജീവിക്കണെ………

 

കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു……

 

നിനക്കെന്താ പറ്റിയെ?

 

എനിക്കോ എനിക്കൊന്നും ഇല്ല ഞാൻ വെറുതെ ഓരോന്നോക്കെ ആലോചിച്ചിരുന്നതാ…….

 

അതൊന്നും അല്ല നിന്നെ എന്തോ അലട്ടുന്നുണ്ട് അത് എനിക്കറിയാം….. നിനക്ക് എന്നോട് തുറന്നു പറയാൻ പറ്റുന്നതാണെങ്കിൽ നീ പറ…….

 

ഇപ്പോൾ എതായാലും വാ…..

 

ദേവൂ ചെറിയെയും വിളിച്ചു കൊണ്ട് വീട്ടിലേക്ക് പ്രവേശിച്ചു…….

 

ഹാളിൽ തന്നെ ദേവനും രാധികയും രേവതിയും ഉണ്ടായിരുന്നു……

 

ദേവു അവരുടെ അടുത്തു ചെന്ന് നൃത്തേശ്വരത്ത് നടന്നതെല്ലാം പറഞ്ഞു……..

 

എല്ലാം കേട്ടുകഴിഞ്ഞ് എല്ലാവരും ചെറിയെ ഒരു ആരാധനയോടെ നോക്കി……..

 

ചെറി അപ്പോളും അവിടെ നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ മറ്റെതോ ലോകത്ത് നിൽക്കുകയായിരുന്നു……

 

രാധിക: എന്തുപറ്റി മോനെ?

 

ദേവു: അവൻ കുറച്ചു നേരമായി സ്വപ്ന ലോകത്താ……

 

ചെറി: നീ പോടീ……ആന്റി എനിക്കു ചെറിയ തലവേദന അത്രേ ഉള്ളു വേറെ കുഴപ്പം ഒന്നും ഇല്ല…..

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.