❣️The Unique Man 7❣️ [DK] 1349

കാർത്തു കുറേ ചോദിച്ചു എന്താ പറ്റിയത്  എന്നൊക്കെ എന്നാൽ ചെറി അതിൽ നിന്നും എല്ലാം ഒഴിഞ്ഞു മാറി……

 

 

ചെറി ഒന്നും വിട്ടു പറയുന്നില്ല എന്നു കണ്ടപ്പോൾ കാർത്തും ദേവും പിന്നെ അതിനെ പറ്റി കൂടുതലായി ഒന്നും ചോദിച്ചില്ല…….

 

 

പിന്നെ കുറച്ചു സമയം കഴിഞ്ഞപ്പോൾ  എല്ലാരോടും യത്ര പറഞ്ഞു ചെറിയോടെപ്പം  ദേവും കാർത്തും കോളേജിലേക്ക് പോയി……

 

_______________________________________________

 

 

മായികപുരം

 

മേലേടത്ത്  കൊട്ടാരം

 

രാഘവൻ രാത്രി വൈകി ആണ് കൊട്ടാരത്തിൽ എത്തിയത് …..

അതിനാൽ ചെന്ന പാടെ അച്ഛനെ കാണാൻ പോവാതെ കിടന്നു…..

 

 

രാവിലെ രാഘവൻ എഴുന്നേറ്റു മറ്റാരെയും നോക്കാതെ ആദ്യം ചെന്നത് പരിശീലന കേന്ദ്രത്തിലേക്ക് ആണ്…….

 

 

വളരെ വലിയ വിശാലമായ ഒരു നിരപ്പായ സ്ഥലം ചുറ്റിനും മതിലുകൾ…….

ആ സ്ഥലത്തിന്റെ ഒത്ത നടുക്ക് ഒരു വലിയ ഒറ്റമുറി ഹാൾ……

രാഘവൻ അവിടം ലക്ഷ്യമാക്കി നടന്നു……

 

വിശാലമായ ആ സ്ഥലത്ത് അനേകം യോദ്ധാക്കൾ പല പല ആയോധന മുറകൾ പരിശീലിക്കുന്നുണ്ട്…….

 

 

എഴ് വയസ്സു മുതൽ നാല്പത്തി എഴ് വയസ്സു വരെ ഉള്ളവർ അവിടെ ഉണ്ടായിരുന്നു…….

 

കൂടാതെ സ്ത്രീകളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു…..

 

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.