❣️The Unique Man 7❣️ [DK] 1349

ദേവു എന്നാ സംഭവം എന്ന് മനസിലാവാതെ നിലത്തു ഇരുന്നു ചുറ്റും നോക്കി…..

അപ്പോൾ ആണ് കലി തുള്ളി നിക്കുന്ന കാർത്തുനെ കാണുന്നത്…..

 

 

കാർത്തുവിനെ  കണ്ടു ദേവു ഒന്ന് ഞെട്ടി……

എന്നിട്ട് തിരിഞ്ഞ് കട്ടിലിൽ നോക്കി അവിടെ ചെറി കിടപ്പുണ്ട്…..

ദേവുനു അപ്പോൾ മനസിലായി കാർത്തുവിന്റെ ദേഷ്യത്തിന്റെ കാര്യം……

 

 

ദേവു തല ഉയർത്തി കാർത്തുനെ നോക്കി എന്നിട്ട് വളിച്ച ഒരു ഇളി കൊടുത്തു……

 

 

കാർത്തു അത് കണ്ടു ദേവുനോടു തുള്ളിക്കൊണ്ടു ചോദിച്ചു……

 

 

ഇന്നലെ ഞാൻ നിന്നോട് ഒരു ഫ്ലോയിൽ ഇവനെ പിടിച്ചു കൂടെ കിടത്തിക്കൊ എന്ന് പറഞ്ഞത് നീ കാര്യം ആക്കി എടുത്തല്ലേ ശവമേ….

 

 

കാർത്തുന്റെ ശബ്ദം പൊങ്ങുന്നത് കണ്ടു ദേവു ചാടി എണീറ്റു കാർത്തുനെയും പിടിച്ചു വലിച്ചോണ്ട് ചെറിയുടെ മുറിയിൽ നിന്നും ഇറങ്ങി…… അവൻ ഉണർന്നാലോ എന്ന് ഭയന്ന്….

 

 

അവളുടെ മുറിയിലേക്കു കൊണ്ടു പോയി…..

കാർത്തു അപ്പോളും ഓരോന്നും പറഞ്ഞു തുള്ളൽ ആയിരുന്നു…

 

 

ദേവു കാർത്തുനെ അവളുടെ ബെഡിൽ കൊണ്ട് പോയി ഇരുത്തി….

എന്നിട്ടു അവളോട്‌  രാത്രി നടന്നതെല്ലാം പറഞ്ഞു…….

 

 

അതെല്ലാം കേട്ടപ്പോൾ കാർത്തു ഒന്ന് അടങ്ങി……

 

 

ദേവു: എടീ അവൻ എന്നും രാത്രിയിൽ ഇങ്ങനെ സ്വപ്നം  കണ്ടു കരയുമോ?

 

കാർത്തു:ഇല്ലാ…….

അവൻ അങ്ങനെ ഒന്നും ചെയില്ല……

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.