❣️The Unique Man 7❣️ [DK] 1349

കുറെ നേരം അങ്ങനെ ഇരുന്ന് ചെറി കരഞ്ഞു കരഞ്ഞു ഉറക്കത്തിലേക്ക് വഴുതി വീണു……

 

 

ദേവു പതിയെ കൈ എത്തിച്ച് ഫോൺ എടുത്ത് കാർത്തുവിനെ വിളിച്ചു കാര്യം പറഞ്ഞു…….

കാർത്തു ഇപ്പോൾ തന്നെ വരാമെന്നു പറഞ്ഞ് ബഹളം ഉണ്ടാക്കി എങ്കിലും ദേവു അത് തടഞ്ഞു…… രാവിലെ വന്നാൽ മതി എന്ന് പറഞ്ഞ് ഫോൺ വച്ചു…….

 

 

ദേവു ചെറിയെ നോക്കീ അവന്റെ കവിളിൽ അപ്പോഴും ഒരു കണ്ണുനീർ തുള്ളി ഉണ്ടായിരുന്നു ദേവു അത് തന്റെ കൈ കൊണ്ട് തുടച്ചു……

എന്നിട്ട് അവന്റെ തല തടവിക്കൊണ്ടിരുന്നു……

 

ദേവുവും പതിയെ മയക്കത്തിലേക്ക് വീണു…..

 

 

കാർത്തു അതിരാവിലെ ഒരുങ്ങി ഇറങ്ങി……

 

 

കാർത്തുവിന് ദേവൂന്റെ ഫോൺ വന്നതിനു ശേഷം ഒരു പോള കണ്ണടക്കാൻ സാധിച്ചിരുന്നില്ല എങ്ങനെയോ

രാവിലെ വരെ തള്ളി നീക്കി……..

 

 

കാർത്തു തന്റെ വണ്ടിയും എടുത്ത്  നേരെ മേലേടത്തേക്ക് ചെന്നു

 

 

രാധിക ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു…….

 

 

എന്താ മോളെ ഇത്ര നേരത്തെ? സമയം ഏഴു മണി അല്ലെ ആയിട്ടുള്ളു?

 

കാർത്തു അതിനൊന്നും മറുപടി കൊടുക്കാതെ

 

 

അവർ എവിടെ ?

 

 

അവർ എണീറ്റില്ലാ…….

 

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.