❣️The Unique Man 7❣️ [DK] 1349

 

_______________________________________________

 

 

ദേവു തന്റെ റൂമി കിടന്നുറങ്ങുകയായിരുന്നു സമയം ഏകദേശം 3:30am ആയിരുന്നു

 

 

പെട്ടെന്ന് ഒരു കരച്ചിൽ കേട്ടു ദേവൂ ചാടി എണിറ്റു…….

 

ചുറ്റും നോക്കി…..

ദേവൂ കാതോർത്തു വീണ്ടും അതെ കരച്ചിൽ……

 

അത് കേട്ട പാടെ  ദേവു ബെഡിൽ നിന്നും ചാടി ഇറങ്ങി ചെറിയുടെ മുറിയിലേക്ക് ഓടി…..

ചെന്ന് ലൈറ്റ് ഇട്ടു

നോക്കുമ്പോൾ ചെറി ഉറക്കത്തിൽ കരയുന്നതാണ്….

 

ദേവൂ ഓടി ചെന്ന് ചെറിയെ തട്ടി വിളിച്ചു…….

 

കുറച്ചുനേരം വിളിച്ചിട്ടും കണ്ണു തുറക്കാത്ത കാരണം ജഗ്ഗിൽ ഇരുന്ന വെള്ളം കുറച്ചെടുത്ത് ദേവു ചെറിയുടെ മുഖത്ത് തളിച്ചു……

 

 

ചെറി ഞെട്ടി കണ്ണു തുറന്നു…… എന്നിട്ടും കരച്ചിൽ നിന്നില്ലായിരുന്നു….

ചെറി ഏങ്ങലടിച്ച് കരഞ്ഞു കൊണ്ട് ഇരുന്നു…….

 

ചെറിയുടെ കരച്ചിലും അപ്പോളത്തെ മുഖവും അവസ്ഥയും എല്ലാ കണ്ട് ദേവൂ ആകെ വല്ലാതായി………. ദേവുവിന്റെയും കണ്ണുകൾ നിറഞ്ഞു…..

 

 

എന്താടാ എന്താ നിനക്കു പറ്റിയെ…….

 

 

ദേവു ചെറിയോട് ചോദിച്ചു എന്നാൽ മറുപടി ലഭിച്ചില്ല……

 

 

ദേവൂ വീണ്ടും വീണ്ടും  ചോദ്യം ആവർത്തിച്ചു……

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.